കൊച്ചി : കേരള സര്‍വകലാശാല വിസിയും മുന്‍ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറും തമ്മിലുള്ള തര്‍ക്കത്തില്‍ വൈസ് ചാന്‍സലര്‍ക്ക് കനത്ത തിരിച്ചടി. അനില്‍കുമാറിന് വിസി നല്കിയ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. നോട്ടീസിന്മേല് യാതൊരുവിധ തുടര്‍നടപടികളും പാടില്ലെന്ന് ജസ്റ്റിസ് ഉള്‍പ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.
സസ്പെന്ഷന് കാലയളവില്‍ അനില്‍കുമാര്‍ ഫയലുകള്‍ കൈകാര്യം ചെയ്തു എന്ന് ആരോപിച്ചാണ് സര്‍വകലാശാല ചട്ടം 10/13 പ്രകാരം വിസി നോട്ടീസ് അയച്ചത്. എന്നാല്‍, ഇത്തരമൊരു നോട്ടീസ് നല്കാന് വിസിക്ക് നിയമപരമായ അധികാരം ഉണ്ടോ എന്ന് വിശദീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സര്‍വകലാശാലയുടെ ആഭ്യന്തര കാര്യങ്ങളില്‍ വിസിയുടെ അധികാരപരിധി കോടതി പരിശോധിക്കും.
‘ഭാരതാംബ’ വിവാദത്തെത്തുടര്‍ന്നാണ് വിസിയും രജിസ്ട്രാറും തമ്മിലുള്ള പോര് രൂക്ഷമായത്. ഇതിനെത്തുടര്‍ന്ന് വിസി അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഗവര്‍ണര്‍ ഈ നടപടിയെ ശരിവെച്ചെങ്കിലും അനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ സര്‍ക്കാര്‍ ഇടപെട്ട് അനില്‍കുമാറിന്റെ ഡെപ്യൂട്ടേഷന് അവസാനിപ്പിക്കുകയും അദ്ദേഹത്തെ ശാസ്താംകോട്ട ഡി.ബി കോളേജ് പ്രിന്‍സിപ്പലായി നിയമിക്കുകയും ചെയ്തു.
പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദം: കേസുമായി മുന്നോട്ട് പോകുമെന്ന് ഫാത്തിമ തഹ്ലിയ; ചട്ടലംഘനമില്ലെന്ന കളക്ടറുടെ റിപ്പോർട്ട് തള്ളി യുഡിഎഫ്


സൈബർ ചതിക്കുഴികളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ പോലീസിന്റെ ‘കിഡ് ഗ്ലൗ’ പദ്ധതി





