തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും തമ്മില്‍ ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയിലെ സമവായം പുറത്ത്. ഇനി അറിയേണ്ടത് സുപ്രീംകോടതിയുടെ നിലപാടും. ഡോ. സിസാ തോമസിനെ കേരള സാങ്കേതിക സര്‍വകലാശാല വിസി ആക്കുന്നതില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണയായത് കഴിഞ്ഞ ദിവസമാണ്. ഡോ. സിസാ തോമസിനെ സാങ്കേതിക സര്‍വകലാശാലയിലും ഡോ. സജി ഗോപിനാഥിനെ ഡിജിറ്റല്‍ സര്‍വകലാശാലയിലും വിസിമാരായി നിയമിച്ച് ഗവര്‍ണര്‍ വിജ്ഞാപനമിറക്കുകയും ചെയ്തു. സിസാ തോമസിനെ അംഗീകരിക്കില്ലെന്ന കടുംപിടിത്തം മുഖ്യമന്ത്രി ഒഴിവാക്കി. സിപിഎമ്മിന്റെ തദ്ദേശ തോല്‍വിക്ക് പിന്നാലെയാണ് ഈ നിലപാട് മാറ്റം. ഫലത്തില്‍ സിസയെ നിയമിച്ചതോടെ ലോക്ഭവന് നേട്ടമായി മാറുകയും ചെയ്തു.
വൈസ് ചാന്‍സലര്‍ നിയമനം സുപ്രീംകോടതി നടത്തുന്നതില്‍ കേന്ദ്ര സര്‍ക്കാരിനും ആശങ്കകളുണ്ടായിരുന്നു. സുപ്രീംകോടതി തീരുമാനം എടുത്താല്‍ അത് രാജ്യമാകമാനം പിന്നീട് നടപ്പാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തും. ഈ വിഷയം പരിഗണിച്ച് കേരളാ സര്‍ക്കാരുമായി സമവായത്തിലെത്താന്‍ കേന്ദ്ര സര്‍ക്കാരിലെ ചിലര്‍ ഗവര്‍ണ്ണറോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരുമായി ഏറ്റു മുട്ടലിന് മുഖ്യമന്ത്രിക്കും താല്‍പ്പര്യമില്ല. തദ്ദേശത്തിലെ തോല്‍വി കൂടി കണക്കിലെടുത്താണ് ഇത്. അങ്ങനെ മുഖ്യമന്ത്രിയും ഗവര്‍ണറും സമവായത്തിലെത്തിയെന്നതാണ് വസ്തുത. ഡല്‍ഹിയിലെ ഡീലാണ് ഇതിന് കാരണമെന്നതാണ് വസ്തുത. ഇതുവരെ പറഞ്ഞതെല്ലാം രണ്ടു പേരും വിഴുങ്ങി.
സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ സമവായത്തില്‍ എത്തിയില്ലെങ്കില്‍ നേരിട്ട് നിയമനം നടത്തുമെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും അഭിപ്രായവ്യത്യാസങ്ങള്‍ മൂലം സാങ്കേതിക സര്‍വകലാശാലയുടെയും ഡിജിറ്റല്‍ സര്‍വകലാശാലയുടെയും വിസി നിയമനം അനിശ്ചിതമായി നീണ്ടിരുന്നു. പല ചര്‍ച്ചകള്‍ നടന്നുവെങ്കിലും തീരുമാനമായില്ല. സുപ്രീംകോടതി വിഷയത്തില്‍ ഇടപെടുകയായിരുന്നു. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ സമവായത്തില്‍ എത്തിയില്ലെങ്കില്‍ കോടതി ഇടപെട്ട് രണ്ട് സര്‍വകലാശാലയിലേക്കും വിസിയെ നിയമിക്കും എന്ന് നിലപാട് എടുത്തു.
ആദ്യഘട്ട സമവായ ചര്‍ച്ച പാളി. ചൊവ്വാഴ്ച മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്. സിസാ തോമസിനെ വിസിയായി നിയമിക്കാന്‍ പാടില്ലെന്ന നിലപാട് പിണറായി ഉപേക്ഷിച്ചു. സജി ഗോപിനാഥിന്റെ കാര്യത്തില്‍ ഗവര്‍ണറും വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. എസ് എഫ് ഐ അടക്കമുള്ള സംഘടനകള്‍ക്ക് തിരിച്ചടിയാണ് സിസാ തോമസിന്റെ നിയമനം.
സര്‍ക്കാരിന് അനഭിമതയായ സിസയെ വിസിയാക്കാന്‍ പാടില്ലെന്ന കര്‍ക്കശമായ നിലപാടില്‍ നിന്ന് മുഖ്യമന്ത്രി അവസാന നിമിഷം പിന്‍വാങ്ങി. ഡിജിറ്റല്‍ സര്‍വകലാശാലയിലെ ക്രമക്കേടുകളെക്കുറിച്ച് എജിയുടെ അന്വേഷണം നടക്കുന്നതിന്റെ വെളിച്ചത്തില്‍ സജി ഗോപിനാഥിനെ വീണ്ടും വിസിയാക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ഗവര്‍ണര്‍. അതും ഉപേക്ഷിച്ചു. അതായത് രണ്ടു പേരും കൂടി വീതിച്ചെടുക്കുകയാണ് വൈസ് ചാന്‍സലര്‍ പദവി. ഇനി വിഷയം സുപ്രീംകോടതിക്ക് മുമ്പിലെത്തും. സുപ്രീംകോടതി ഈ വിജ്ഞാപനം അംഗീകരിക്കുമോ എന്നതാണ് നിര്‍ണ്ണായകം.
സാങ്കേതിക സര്‍വകലാശാലയിലേക്ക് ഗവര്‍ണര്‍ നിര്‍ദേശിച്ച ഡോ. സിസ തോമസിന്റെ പേര് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ. സജി ഗോപിനാഥിന്റെ പേര് സര്‍ക്കാര്‍ മുന്നോട്ടുവച്ചെങ്കിലും ഗവര്‍ണറും അംഗീകരിച്ചില്ല. റിട്ട. ജസ്റ്റീസ് സുധാംശു ധൂലിയ അധ്യക്ഷനായ സേര്‍ച്ച് കമ്മിറ്റിയോട് പാനലിലുള്ളവരുടെ മുന്‍ഗണനക്രമം നിശ്ചയിച്ചു നല്‍കാന്‍ വെള്ളിയാഴ്ച സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം സേര്‍ച്ച് കമ്മിറ്റി ഓണ്‍ലൈനായി യോഗം ചേര്‍ന്നു. തീരുമാനവും എടുത്തു.
ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും യോജിച്ച നിലപാടുകള്‍ സെര്‍ച്ച് കമ്മിറ്റി ചെയര്‍മാനെ അറിയിച്ചിട്ടുണ്ട്. ധൂലിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ബുധനാഴ്ച സുപ്രീം കോടതിക്ക് ലഭിക്കും. ഇതില്‍ സുപ്രീംകോടതി എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ആലപ്പുഴ നവകേരള മര്‍ദനക്കേസ്: പ്രത്യേക അന്വേഷണ സംഘത്തെ ഷൗക്കത്ത് അലി നയിക്കും; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നീക്കം
സിനിമാ സെറ്റിലെ മുതിര്‍ന്ന വ്യക്തി എന്ന നിലയില്‍ അനുഗ്രഹം വാങ്ങാനാണ് നടി രഞ്ജിത്തിന്റെ കാരവനിലേക്ക് ചെന്നത്; അവിടെ വെച്ച് നേരിടേണ്ടി വന്നത് സങ്കല്പ്പിക്കാന് കഴിയാത്ത ക്രൂരത; ആ കഥ കേട്ട് കാളീരാജ് മഹേശ്വര് ഞെട്ടി; പിന്നെ നടന്നതെല്ലാം അതിരഹസ്യം; സംവിധായകനെ കൊച്ചി പോലീസ് പൂട്ടിയത് ഇങ്ങനെ





