കൊച്ചി: സൈബർ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകുന്നതിനായി കേരള പോലീസ് ആവിഷ്കരിച്ച ‘കിഡ് ഗ്ലൗ’ പദ്ധതിക്ക് എറണാകുളം റൂറൽ ജില്ലയിൽ തുടക്കമായി. അങ്കമാലി വിശ്വജ്യോതി സ്കൂളിൽ നടന്ന ചടങ്ങിൽ റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും സൈബർ അതിക്രമങ്ങളിൽ നിന്നും കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഓൺലൈൻ ഗെയിമുകൾ, സുരക്ഷിതമല്ലാത്ത സാമ്പത്തിക ഇടപാടുകൾ, സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് വിദഗ്ദ്ധരായ പോലീസ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകും. സെമിനാറുകൾ, വീഡിയോ പ്രദർശനങ്ങൾ, ചർച്ചകൾ എന്നിവയിലൂടെ സൈബർ സുരക്ഷാ പാഠങ്ങൾ കുട്ടികളിലേക്ക് എത്തിക്കും. സൈബർ ഡോം എസ്.ഐ എ.ആർ. ഷാജു, സൈബർ സെൽ എസ്.ഐ ബോബി കുര്യാക്കോസ്, എ.എസ്.ഐ പി.എം. തൽഹത്ത് എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.
റൂറൽ ജില്ലയിലെ മുഴുവൻ സ്കൂളുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്. അഡീഷണൽ എസ്.പി വി.കെ. രാജു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ അധികൃതരും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിൽ സൈബർ ഇടങ്ങളിലെ അച്ചടക്കത്തെക്കുറിച്ചും ജാഗ്രതയെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നു.


സംസ്ഥാനത്തിന്റെ വന്യജീവി ഭേദഗതി ബില്ലിന് കേന്ദ്രം തടയിട്ടേക്കും; രാഷ്ട്രപതിയുടെ തീരുമാനം നിര്‍ണ്ണായകം
ഉത്സവത്തിനിടെ സിപിഎമ്മുകാരുടെ നൃത്തം; ഗതാഗത തടസ്സം ഒഴിവാക്കാന്‍ ശ്രമിച്ച പോലീസിന് തല്ലും; വെള്ളറടയില്‍ എസ്ഐയ്ക്ക് അടക്കം ക്രൂരമര്‍ദനം: തിരുവനന്തപുരത്ത് പൊലീസിനു നേരെ വീണ്ടും സിപിഎം അഴിഞ്ഞാട്ടം; പോലീസുകാര്‍ക്കിടയില്‍ അമര്‍ഷം; വെള്ളറടയിലെ വില്ലന്‍ ലോക്കല്‍ സെക്രട്ടറി





