തൃശൂര്‍ കോണ്‍ഗ്രസില്‍ ലഹള തുടരും; ‘പാര്‍ട്ടി ഫണ്ട് നല്‍കിയാല്‍ മേയര്‍ പദവി’; ഡിസിസി പ്രസിഡന്റിനെതിരെ നേരിട്ടുള്ള ആരോപണവുമായി ലാലി ജെയിംസ്; തേറമ്പില്‍ രാമകൃഷ്ണനെ എല്ലാമറിയിച്ചിരുന്നുവെന്ന് കൗണ്‍സിലര്‍; പുകഞ്ഞ് ശക്തിന്റെ നാട്ടിലെ കോര്‍പ്പറേഷന്‍ രാഷ്ട്രീയം

തൃശൂര്‍: തൃശൂര്‍ കോണ്‍ഗ്രസില്‍ കലാപം തുടരുന്നു. മേയറാകണമെങ്കില്‍ പാര്‍ട്ടി ഫണ്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് വീണ്ടും തുറന്നടിച്ച് ലാലി ജെയിംസ്. ഗുരുതരമായ ആരോപണമാണ് ഉയര്‍ത്തുന്നത്. ഡിസിസി പ്രസിഡന്റ് ഇത് ചോദിച്ചപ്പോള്‍ ഫണ്ട് കൈയ്യിലില്ലെന്ന് പറഞ്ഞ് കൈ കൂപ്പിയെന്ന് ലാലി പറഞ്ഞു. മുതിര്‍ന്ന നേതാവ് തേറമ്പില്‍ രാമകൃഷ്ണനേയും എല്ലാം അറിയിച്ചെന്നും ലാലി വിശദീകരിച്ചു. അങ്ങനെ ശക്തന്റെ നാട്ടില്‍ കോണ്‍ഗ്രസിനെ വലച്ച് വലിയ ആരോപണം എത്തുകയാണ്. തൃശൂര്‍ കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനത്തെച്ചൊല്ലി പാര്‍ട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച മുതിര്‍ന്ന കൗണ്‍സിലര്‍ ലാലി ജെയിംസിനെ

ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു; നടപടി മേയര്‍ പദവിവിറ്റുവെന്ന ആരോപണത്തെ ഉയര്‍ത്തിയതില്‍, തന്റെ ഭാഗം കേട്ടില്ലെന്ന് ലാലി

തൃശൂര്‍: കോര്‍പ്പറേഷനിലെ മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച കൗണ്‍സിലര്‍ ലാലി ജെയിംസ്‌നെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മേയര്‍ പദവി പണം വാങ്ങി കൈമാറിയെന്ന ലാലി ജെയിംസിന്റെ പരസ്യ പ്രസ്താവന പാര്‍ട്ടിയുടെ ഗുരുതര അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയാണ് നടപടി. മേയര്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച നടപടിയില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്ന ആരോപണം ഉയര്‍ത്തിയതോടെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലാവുകയായിരുന്നു. പാര്‍ട്ടി വിരുദ്ധ പരാമര്‍ശങ്ങളിലൂടെ സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. നേരത്തെ പാര്‍ട്ടി

ക്രിസ്മസിന് അടിച്ചുപൂസായി മലയാളി ; ബെവ്കോയ്ക്ക് റെക്കോര്‍ഡ് മദ്യവില്‍പ്പന

BEVCO

തിരുവനന്തപുരം: ക്രിസ്മസ് ആഴ്ചയില്‍ ബെവ്‌കോ ഔട്ട്ലെറ്റുകളില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് വില്പന. കണക്കുകള്‍ പുറത്ത് വിട്ട് ബീവറേജ് കോര്‍പ്പറേഷന്‍. ഡിസംബര്‍ 22 മുതല്‍ ക്രിസ്മസ് ദിനമായ 25 വരെ നാലുദിവസത്തില്‍ സംസ്ഥാനത്തെ വെബ്‌കോ ഔട്ട്‌ലെറ്റ് വഴി വിറ്റഴിച്ചത് 332.62 കോടി രൂപയുടെ മദ്യമെന്ന് ഔദ്യോഗിക കണക്കുകള്‍ . കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 279.54 കോടി രൂപയായിരുന്നു; അതിനെക്കാള്‍ ഏകദേശം 18-19% വര്‍ദ്ധനവ് ആണ് ഈ വര്‍ഷമുണ്ടായിരിക്കുന്നത്. ക്രിസ്മസ് തലേന്നായ ഡിസംബര്‍ 24ന് മാത്രം ഏറ്റവും ഉയര്‍ന്ന വിറ്റുവരവായി 114.45

കാര്യവട്ടത്ത് ഷഫാലിയുടെ വെടിക്കെട്ട് ബാറ്റിംഗ് ; ശ്രീലങ്കയെ 8 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യയ്ക്ക് ടി20 പരമ്പര

തിരുവനന്തപുരം: ക്രിസ്മസ് അവധിക്കാലത്ത് തിരുവനന്തപും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാഴ്ച വിരുന്നൊരുക്കി ഷഫാലിയുടെ വെടിക്കെട്ട് ബാറ്റിംഗ്. മൂന്നാം ടി20യില്‍ ഇന്ത്യ വനിതാ ക്രിക്കറ്റ് ടീം ശ്രീലങ്ക വനിതാ ക്രിക്കറ്റ് ടീം-നെ എട്ട് വിക്കറ്റിന് തകര്‍ത്തു. ഓപ്പണര്‍ ഷഫാലി വര്‍മ്മയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 3-0ന് ലീഡ് നേടി. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ നീക്കം ശരിവക്കുന്ന തരത്തിലുളള പ്രകടനമാണ്

ഇനി ഒരു പോലീസുകാരനും ശബരിമലയെ ‘കുത്തക’യാക്കാന്‍ കഴിയില്ല; അനില്‍ കുമാര്‍ ശബരിമല കണ്‍ട്രോളറായത് 22 കൊല്ലം! സുപ്രധാന തസ്തികയില്‍ ഒരാള്‍ ദീര്‍ഘകാലം തുടരുന്നത് സുതാര്യതയെ ബാധിക്കും; കൃത്യമായ ഇടവേളകളില്‍ ഉദ്യോഗസ്ഥരെ മാറ്റണം; ഐജി ശ്യാംസുന്ദറിന്റെ തീരുമാനത്തില്‍ ഹൈക്കോടതി പറഞ്ഞു വച്ചത്

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ദേവസ്വം ബോര്‍ഡ് ബഞ്ചിന്റെ ഉത്തരവിലുള്ളത് ഗുരുതര പരാമര്‍ശങ്ങള്‍. സന്നിധാനത്തെ പോലീസ് കണ്‍ട്രോളറായി 22 വര്‍ഷമായി തുടര്‍ന്ന ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ കെ.സി. അനില്‍കുമാറിനെ മാറ്റിയ സാഹചര്യത്തിലെ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് കോടതി പരിഗണിച്ചാണ് ഉത്തരവ്. ദക്ഷിണമേഖലാ ഐ.ജിയായി എസ്.ശ്യാംസുന്ദറാണ് പോലീസ് കണ്‍ട്രോളറുടെ പദവിയില്‍ നിന്നും അനില്‍കുമാറിനെ നീക്കിയത്. ഈ തീരുമാനം ശരിവയ്ക്കുന്ന നിരീക്ഷണമാണ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചും പുറപ്പെടുവിച്ച വിധിയുടെ സാരാംശം. ഇത്രയും സുപ്രധാനമായ

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ഡി. മണിയെ തിരിച്ചറിഞ്ഞു; അന്വേഷണം പ്രമുഖ രാഷ്ട്രീയ നേതാവിലേക്ക്

കൊച്ചി: ശബരിമലയിലെ സ്വര്‍ണ്‌കൊള്ള അന്വേഷണം പുതിയ തലത്തിലേക്ക്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്ഐടി സമന്‍സ് നല്‍കിയ എം.എസ്. മണിതന്നെയാണ് ഡി. മണിയെന്ന് പ്രവാസി വ്യവസായി സ്ഥിരീകരിച്ചു. അന്വേഷണസംഘം അയച്ചുകൊടുത്ത ചിത്രങ്ങള്‍ കണ്ടാണ് വ്യവസായി ഇക്കാര്യം ഉറപ്പിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വ്യവസായിയുമായി സംസാരിച്ച് മണിയെ കുറിച്ചുള്ള വിവരങ്ങളും ഉറപ്പുവരുത്തി. ഉണ്ണികൃഷ്ണന്‍ പോറ്റി ഡി. മണിയുമായി തിരുവനന്തപുരത്ത് വെച്ച് പഞ്ചലോഹ വിഗ്രഹങ്ങളുടെ ഇടപാട് നടത്തുന്നത് താന്‍ നേരിട്ടുകണ്ടു എന്നാണ് വ്യവസായിയുടെ മൊഴി. ഈ

മുഖ്യമന്ത്രിക്കൊപ്പം സ്വര്‍ണ്ണക്കവര്‍ച്ചാ കേസ് പ്രതി; ആംബുലന്‍സ് നല്‍കിയത് പോറ്റി; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിരോധത്തിലായി സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഔദ്യോഗിക ചടങ്ങില്‍ പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് ആംബുലന്‍സിന്റെ ഉദ്ഘാടന ചടങ്ങിലാണ് പ്രതി മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്. ബംഗളൂരുവിലെ ഒരു സ്വര്‍ണ്ണക്കടയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി മുന്‍കൈ എടുത്താണ് ഈ ആംബുലന്‍സ് പൊലീസിന് നല്‍കിയത്. വാഹനത്തിന്റെ താക്കോല്‍ കൈമാറുന്ന വേളയില്‍ മുഖ്യമന്ത്രിക്കു തൊട്ടടുത്ത് ഉണ്ണിക്കൃഷ്ണന്‍ പോറ്റി നില്‍ക്കുന്നതും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമായി ഹസ്തദാനം നടത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ആര്യാ രാജേന്ദ്രന്റെ പൂട്ട് ബിജെപിക്ക് നല്‍കി ‘കോണ്‍ഗ്രസിലെ പോരാളി’! മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാറിന്റെ പരാതി ഗൗരവത്തില്‍ എടുക്കാന്‍ മേയര്‍ വിവി രാജേഷ്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടും; സിപിഎമ്മിനെ തിരുവനന്തപുരത്ത് തളയ്ക്കാന്‍ അഴിമതിയും ‘കത്തു വിവാദവും’ വരും

പ്രസാദ് കുമാര്‍ തിരുവനന്തപുരം : തിരുവനന്തപുരത്തിന്റെ പുതിയ മേയര്‍ വി വി രാജേഷിനു ആദ്യ പരാതി മുന്‍ കൗണ്‍സിലര്‍ വക. അതും മുന്‍ മേയര്‍ ആര്യ രാജേന്ദ്രന് എതിരെ. മെഡിക്കല്‍ കോളേജ് വാര്‍ഡ് മുന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ ശ്രീകാര്യം ജി എസ് ശ്രീകുമാറാണ് സത്യപ്രതിജ്ഞ ചെയ്തു മേയറായിവി വി രാജേഷ് അധികാരമേറ്റ യുടന്‍ പരാതി നല്‍കിയത്. ജി എസ് ശ്രീകുമാറിനെ അഴിമതി വിരുദ്ധ പോരാളിയായാണ് തിരുവനന്തപുരത്തെ പൊതു പ്രവര്‍ത്തകര്‍ അടക്കം കാണുന്നത്. നിരവധി വിഷയങ്ങള്‍ പൊതു

നേമത്തെ സ്ഥാനാര്‍ത്ഥി ഞാനാണെന്ന് പറയാന്‍ ഒരാള്‍ക്ക മാത്രമായി കഴിയുമോ എന്ന ആര്‍ എസ് എസ് ചോദ്യം നിര്‍ണ്ണായകമായി; ഏകാധിപത്യം അംഗീകരിക്കില്ലെന്ന ശാസന; തിരുവനന്തപുരത്ത് വി.വി. രാജേഷ് യുഗം; അവസാന നിമിഷം ‘ശ്രീലേഖാ പ്ലാന്‍’ പൊളിച്ചത് പരിവാറിന്റെ ഉറച്ച നിലപാട്; നല്‍കുന്നത് രാജീവ് ചന്ദ്രശേഖര്‍ അവസാന വാക്കല്ലെന്ന സന്ദേശം

തിരുവനന്തപുരം: നാല് പതിറ്റാണ്ട് നീണ്ട ഇടത് കോട്ട തകര്‍ത്ത് തിരുവനന്തപുരം കോര്‍പറേഷന്റെ അമരത്തേക്ക് ബിജെപിയുടെ അഡ്വ. വി.വി. രാജേഷ് എത്തുമ്പോള്‍, പാര്‍ട്ടിയില്‍ അരങ്ങേറിയത് നാടകീയമായ അധികാര വടംവലികള്‍. മുന്‍ ഡിജിപി ആര്‍. ശ്രീലേഖയെ മേയറാക്കാന്‍ സംസ്ഥാന നേതൃത്വം നടത്തിയ നീക്കങ്ങള്‍ അവസാന നിമിഷം ആര്‍എസ്എസ് ഇടപെടലിലൂടെ തകരുകയായിരുന്നു. മേയര്‍ സ്ഥാനത്തേക്ക് ബിജെപി സംസ്ഥാന നേതൃത്വം ഉറപ്പുനല്‍കിയിരുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖ വലിയ നിരാശയിലാണ്. മേയറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷമുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാതെ അവര്‍ ഉടന്‍തന്നെ മടങ്ങിയത്

കര്‍ണാടകയിലും ബുള്‍ഡോസര്‍ രാജ് ; ബാംഗളൂരിലെ കുടിയൊഴിപ്പിക്കല്‍ മനുഷ്യാവകാശ ലംഘനം;വെറുപ്പിന്റെ കമ്പോളത്തിലെ ‘സ്‌നേഹക്കട’ കാപട്യമെന്ന് പി.ഡി.പി.

Buldosar-raj-karnataka

തിരുവനന്തപുരം: ബാംഗളൂര്‍ നഗരപരിധിയോടടുത്ത യലഹങ്കയ്ക്ക് സമീപം കോഗിലു ഗ്രാമത്തില്‍ മുസ്ലിം ന്യൂനപക്ഷങ്ങളും അതിദരിദ്രരുമടങ്ങുന്ന സമൂഹം താമസിച്ചിരുന്ന നാനൂറിലധികം കുടിലുകളും വീടുകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു തരിപ്പണമാക്കി മൂവായിരത്തോളം പേരെ കുടിയൊഴിപ്പിച്ച നടപടി കടുത്ത പ്രതിഷേധാര്‍ഹമാണെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) കേന്ദ്രകമ്മിറ്റി അറിയിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ ഭരണകൂടങ്ങള്‍ നടപ്പാക്കുന്ന ‘ബുള്‍ഡോസര്‍ രാജ്’ നയത്തിന്റെ ആവര്‍ത്തനം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാരില്‍ നിന്നുണ്ടായത്, ‘വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട’ തുറക്കുന്നുവെന്ന രാഷ്ട്രീയവാദം കാപട്യമാണെന്ന് തെളിയിക്കുന്നതാണെന്ന് പി.ഡി.പി. ചൂണ്ടിക്കാട്ടി.