തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന് പോറ്റി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഔദ്യോഗിക ചടങ്ങില്‍ പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് ആംബുലന്‍സിന്റെ ഉദ്ഘാടന ചടങ്ങിലാണ് പ്രതി മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്. ബംഗളൂരുവിലെ ഒരു സ്വര്‍ണ്ണക്കടയുടെ സ്പോണ്സര്ഷിപ്പില് ഉണ്ണിക്കൃഷ്ണന് പോറ്റി മുന്‍കൈ എടുത്താണ് ഈ ആംബുലന്‍സ് പൊലീസിന് നല്‍കിയത്.
വാഹനത്തിന്റെ താക്കോല്‍ കൈമാറുന്ന വേളയില്‍ മുഖ്യമന്ത്രിക്കു തൊട്ടടുത്ത് ഉണ്ണിക്കൃഷ്ണന് പോറ്റി നില്ക്കുന്നതും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമായി ഹസ്തദാനം നടത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
എം.വി. ഗോവിന്ദന്റെ ‘AI’ വാദം പൊളിയുന്നു
വിഷയം നേരത്തെ വിവാദമായപ്പോള്‍, പുറത്തുവന്ന ചിത്രങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജമാണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാദം. രണ്ടാമത്തെ ചിത്രത്തിന്റെ നിജസ്ഥിതി ഉടന്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ യഥാര്‍ത്ഥ വീഡിയോ ദൃശ്യങ്ങള്‍ തന്നെ പുറത്തുവന്നത് ഇടത് പക്ഷത്തെയും സര്‍ക്കാരിനെയും കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ആരോപണ പ്രത്യാരോപണങ്ങള്‍
രണ്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായതോടെയാണ് രാഷ്ട്രീയ പോര് കടുത്തത്. ഉണ്ണിക്കൃഷ്ണന് പോറ്റിക്കൊപ്പം സോണിയ ഗാന്ധി നില്ക്കുന്ന ചിത്രം ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രിയും ഇടത് നേതാക്കളുമാണ് ആദ്യം കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ചത്. ഇതിന് മറുപടിയായി, പ്രതി മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളില്‍ അതിഥിയായി എത്തിയതിന്റെ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസും തിരിച്ചടിക്കുന്നു.
സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലെ പ്രതികളായ ഉണ്ണിക്കൃഷ്ണന് പോറ്റി, ഗോവര്ദ്ധന് എന്നിവര്‍ക്കൊപ്പം വിവിധ രാഷ്ട്രീയ നേതാക്കള്‍ നില്ക്കുന്ന ചിത്രങ്ങള്‍ നേരത്തെയും പ്രചരിച്ചിരുന്നു. എന്നാല്‍ പോലീസിന് ആംബുലന്‍സ് സമ്മാനിക്കുന്ന ചടങ്ങില്‍ തന്നെ പ്രതി നേരിട്ട് പങ്കെടുത്തത് സര്‍ക്കാരിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


“കയ്യാമം വെച്ച് കോടതിയിൽ എത്തിച്ചിട്ട് ഒരൊറ്റ വർഷം”; ശ്രീകണ്ഠൻ നായരുടെ പരാതിയിൽ അറസ്റ്റിലായ റഷീദ് ചെമ്പന്റെ പോസ്റ്റ് വൈറൽ!
മാങ്കൂട്ടത്തിലിനെ കുരുക്കാന്‍ പൂങ്കുഴലിയുടെ ‘ചാണക്യതന്ത്രം’; അര്‍ദ്ധരാത്രിയില്‍ ഹോട്ടല്‍ വളഞ്ഞു, കാനഡയില്‍ നിന്ന് ‘ഇമെയില്‍’ പരാതി; ഒടുവില്‍ രാഹുല്‍ വീണു; ഇത് കെപിഎം ഹോട്ടല്‍ മധുരപ്രതികാരം!





