കൊച്ചി: ശബരിമലയിലെ സ്വര്‍ണ്കൊള്ള അന്വേഷണം പുതിയ തലത്തിലേക്ക്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്ഐടി സമന്‍സ് നല്കിയ എം.എസ്. മണിതന്നെയാണ് ഡി. മണിയെന്ന് പ്രവാസി വ്യവസായി സ്ഥിരീകരിച്ചു. അന്വേഷണസംഘം അയച്ചുകൊടുത്ത ചിത്രങ്ങള്‍ കണ്ടാണ് വ്യവസായി ഇക്കാര്യം ഉറപ്പിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വ്യവസായിയുമായി സംസാരിച്ച് മണിയെ കുറിച്ചുള്ള വിവരങ്ങളും ഉറപ്പുവരുത്തി.
ഉണ്ണികൃഷ്ണന് പോറ്റി ഡി. മണിയുമായി തിരുവനന്തപുരത്ത് വെച്ച് പഞ്ചലോഹ വിഗ്രഹങ്ങളുടെ ഇടപാട് നടത്തുന്നത് താന്‍ നേരിട്ടുകണ്ടു എന്നാണ് വ്യവസായിയുടെ മൊഴി. ഈ ഇടപാടില്‍ പോറ്റിക്കൊപ്പം ഒരു പ്രമുഖ വ്യക്തി കൂടി ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്. ഈ വ്യക്തി ആരാണെന്നും ഇടപാട് നടന്ന സ്ഥലം എവിടെയാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. രാഷ്ട്രീയ പ്രമുഖനാണ് ഇയാള്‍ എന്നും സൂചനയുണ്ട്.
നേരത്തെ പോലീസ് ദിണ്ടിക്കലില് നടത്തിയ അന്വേഷണത്തില്‍ മണിയെ കണ്ടെത്തിയെങ്കിലും, താന്‍ ഡി. മണിയല്ലെന്നും സുബ്രഹ്മണ്യം എന്ന എം.എസ്. മണിയാണെന്നുമാണ് ഇയാള്‍ അവകാശപ്പെട്ടത്. സുഹൃത്തിന്റെ മൊബൈല്‍ നമ്പര്‍ ദുരുപയോഗം ചെയ്യപ്പെട്ടതാണെന്നും ഇയാള്‍ പറഞ്ഞിരുന്നു.
ആർസിസിയിലെ ബന്ധുനിയമനം: ഒന്നാം റാങ്ക് സഹോദരിയുടെ മകൾക്ക്! ചീഫ് നഴ്സിംഗ് ഓഫീസർ പുറത്ത്
ഈ സാഹചര്യത്തിലാണ് സത്യം വ്യക്തമാക്കാന്‍ തിരുവനന്തപുരത്ത് ഹാജരാകാന്‍ ഇയാള്‍ക്ക് സമന്‍സ് നല്‍കിയത്. പ്രവാസി വ്യവസായി മണിയെ തിരിച്ചറിഞ്ഞതോടെ അന്വേഷണം പുതിയ തലത്തിലേക്ക് എത്തുകയാണ്.


വിജയുടെ ജനനായകന് തിരിച്ചടി ! സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; ആരാധകര്‍ക്ക് നിരാശ വിജയ് ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തില്‍





