തിരുവനന്തപുരം: കോർപ്പറേഷൻ മുൻ കൗൺസിലർ ശ്രീകാര്യം ജി എസ് ശ്രീകുമാർ രംഗത്തിറങ്ങിയതോടെ ആർ സി സി യിലെ നിയമനങ്ങളിലെ ഒരു അഴിമതി പുറത്തായി. അഴിമതിക്ക് ചുക്കാൻ പിടിച്ച ചീഫ് നഴ്സിംഗ് ഓഫീസർ ആർ.ശ്രീലേഖ സസ്പെൻഷനിലുമായി
ആർ സി സി യിൽ അടുത്തിടെ നടത്തിയ നഴ്സുമാരുടെ കരാർ നിയമനത്തിലാണ് അഴിമതി നടന്നത്. ഉദ്യോഗാർത്ഥികൾക്കുള്ള മത്സര പരീക്ഷയ്ക്ക് ചോദ്യപേപ്പർ തയ്യാറാക്കാൻ ചുമതലപ്പെട്ട ശ്രീലേഖ അത് ചോർത്തി നൽകി അടുത്ത ബന്ധുക്കളെ വിജയിപ്പിച്ചു ഈ ലിസ്റ്റിൽ ഉൾപ്പെടുത്തുകയായിരുന്നു.
ചോദ്യങ്ങൾ തയ്യാറാക്കിയതിൽ മാത്രമല്ല അഭിമുഖ പരീക്ഷയിലും ചീഫ് നേഴ്സിങ് ഓഫീസർ പങ്കെടുത്തു .
പ്രസിദ്ധീകരിക്കപ്പെട്ട റാങ്ക് ലിസ്റ്റിൽ ചീഫ് നഴ്സിംഗ് ഓഫീസറുടെ സഹോദരിയുടെ മകൾക്കാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം മറ്റൊരു അടുത്ത ബന്ധുവിനും. ലിസ്റ്റിലെ എട്ടാം സ്ഥാനവും ശ്രീലേഖയുടെ ബന്ധു കൈലാക്കി.
ശ്രീലക്ഷ്മി നായർക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. കാർത്തിക എംന് രണ്ടാം സ്ഥാനവും നന്ദന എസ് എൻ ന് എട്ടാം സ്ഥാനവും ലഭിച്ചു.
അടുത്ത ബന്ധുക്കൾ നിയമനത്തിന് ശ്രമിക്കുന്നുണ്ടെങ്കിൽ നിയമനപ്രക്രിയയിൽ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാറിനിൽക്കണമെന്നാണ് ആർ സി സി യുടെ നിയമാവലിയിൽ പറയുന്നത്. ഈ നിയമം അട്ടിമറിച്ചാണ് ചീഫ് നേഴ്സിങ് ഓഫീസർ തന്റെ ബന്ധുക്കളെ ലിസ്റ്റിൽ തിരികെ കയറ്റിയത്.
ഇത് സംബന്ധിച്ച് മെഡിക്കൽ കോളേജ് മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ ശ്രീകാര്യം ജി എസ് ശ്രീകുമാർ രേഖാമൂലം മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ അന്വേഷണത്തിനു മുഖ്യമന്ത്രി നിർദ്ദേശം നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ആർ സി സി ഡയറക്ടർ ഡോ. ആർ രജനീഷ് കുമാർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ പറയുന്ന കാര്യങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. തുടർന്നാണ് ചീഫ് നേഴ്സിങ് ഓഫീസർ ശ്രീലേഖയെ സസ്പെൻഡ് ചെയ്തത്. ഇത് സംബന്ധിച്ച് ആഭ്യന്തര അന്വേഷണത്തിനും ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്.
ചീഫ് നഴ്സിംഗ് ഓഫീസറുടെ ചുമതലകൾ നേഴ്സിങ് സൂപ്രണ്ടിന് കൈമാറിയിരിക്കുകയാണ്. ഔദ്യോഗിക ആവശ്യങ്ങൾക്ക് അല്ലാതെ ശ്രീലേഖ ആർ സി സി വളപ്പിൽ പ്രവേശിക്കാൻ പാടില്ലെന്ന് ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.
നേഴ്സുമാരുടെ കരാർ നിയമനത്തിൽ അഴിമതി മാത്രമല്ല കൈക്കൂലി ഇടപാടും നടന്നിട്ടുണ്ടെന്ന് പരാതി നൽകിയ ശ്രീകാര്യം ശ്രീകുമാർ ആരോപിച്ചു. ഇത് സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്കു പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശശി തരൂര്‍ മത്സരിക്കില്ല; അനന്തപുരിയില്‍ ചാണക്യതന്ത്രവുമായി യു.ഡി.എഫ്: മുരളി ‘സ്റ്റാര്‍’; തിരുവനന്തപുരം സിപി ജോണിന് തന്നെ; നേമത്ത് വൈഷ്ണാ സുരേഷ് അട്ടിമറി നടത്തുമോ? മുട്ടടയിലെ വിസ്മയം നേമത്ത് വീണ്ടും ആവര്‍ത്തിക്കുമോ?
നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പ് മാഫിയ നോയിഡയില്‍ പിടിയില്‍; പ്രിന്‍സിപ്പലിന്റെ മുറിയിലെ ചോദ്യം ചെയ്യല്‍ ദൃശ്യങ്ങളും പുറത്ത്




