തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് എംഎല്‍എ പ്രശാന്തിന്റെയും ശാസ്തമംഗലം കൗണ്‍സിലര്‍ ശ്രീലേഖയുടെയും ഓഫീസ് കെട്ടിടങ്ങള്‍ ഒഴിപ്പിക്കണമെന്ന് സര്‍ക്കാരിന് പരാതി. പ്രശാന്തിന്റെ ഓഫീസ് മാറണമെന്ന ശ്രീലേഖ ആവശ്യപ്പെട്ടതിന് പിന്നാലെയുളള വിവാദങ്ങള്‍ക്കിടയിലാണ് ഇരുവരുടെയും ഓഫീസിനെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്. ഓഫീസ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വാടക കരാറിന്റെ മറവില്‍ നേടിയതെന്നും എത്രയും കെട്ടിടം ഒഴിപ്പിക്കണമെന്നുമാണ് പരാതി. രഹസ്യ വാടക കരാറിന്റെ മറവില്‍ നേടിയെടുത്തതാണെന്നും അന്വേഷണം നടത്തി ഒഴിപ്പിക്കണമെന്നും ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.
Exclusive, Exclusive HD
വിആര്‍എസ് എടുത്ത് കേന്ദ്ര വെയര്‍ ഹൗസിംഗിലേക്ക് പോയ അഡീ ചീഫ് സെക്രട്ടറി പദമുണ്ടായിരുന്ന ഗവര്‍ണ്ണറുടെ സെക്രട്ടറി; ദേവേന്ദ്ര ധോദാവിന് പകരം ലോക്ഭവനിലേക്ക് പിണറായി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത് രണ്ടു വനിതാ രത്നങ്ങള്‍ അടക്കം മൂന്ന് പേരെ; വാസുകിയോ വീണയോ? അര്‍ലേക്കറിന്റെ ഓഫീസിനെ ആരു നിയന്ത്രിക്കും?
ജെ ഷണ്‍മുഖം തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിന് സെക്രട്ടറിയെ വേണം. മുന്‍ സെക്രട്ടറി ദേവേന്ദ്ര ധോദാവത്ത് സര്‍വ്വീസില്‍ നിന്നും സ്വയം വിരമിച്ചിരുന്നു. ഇതിന് ശേഷം കേന്ദ്ര വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷനില്‍ മെമ്പര്‍ സെക്രട്ടറിയായി. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയില്‍ താക്കോല്‍ സ്ഥാനത്ത് എത്തിയ ദേവേന്ദ്ര ധോദാവത്തിനു പകരം രണ്ട് വനിതാ ഐഎഎസുകാരെ അടക്കമാണ് ഗവര്‍ണറുടെ സെക്രട്ടറിയായി പരിഗണിക്കുന്നത്. അഡീ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ ഗവര്‍ണറുടെ സെക്രട്ടറിയായി നിയമിക്കപ്പെടുന്നത് ദേവേന്ദ്ര ധോദാവത്തിലൂടെ ആദ്യമായിട്ടായിരുന്നു. രാജസ്ഥാന്‍ സ്വദേശിയായ ഡോ.
Cinema, Entertaiment, Exclusive, Latest News HD
ഇന്‍ഫോസിസ് ജോലി രാജിവച്ച് വെള്ളിത്തിരയിലേക്ക്; പ്രേമവും ആക്ഷന്‍ ഹീറോ ബിജുവും കായംകുളം കൊച്ചുണ്ണിയും; മങ്ങലിന്റെ ഇടവേള മാറുന്നു; വീണ്ടും നിവിന്‍ പോളി മാജിക്; ‘സര്‍വ്വം മായ’ നൂറു കോടി ക്ലബ്ബിലേക്ക്; പേരിടാ പൊളിട്ടിക്കല്‍ ത്രില്ലറിലും പ്രതീക്ഷ; താരസിംഹാസനം തിരിച്ചുപിടിച്ച് മോളിവുഡിന്റെ പ്രിയ താരം
കൊച്ചി: വീണ്ടും മോളിവുഡില്‍ ‘നിവിന്‍ പോളി’ തരംഗം. പ്രേമവും ഓം ശാന്തി ഓശനയും ആക്ഷന്‍ ഹീറോ ബിജുവുമെല്ലാം ഹിറ്റാക്കിയ നിവിന്‍ പോളി വീണ്ടും താര സംഹാസനത്തില്‍ എത്തുന്നു. നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ‘സര്‍വ്വം മായ’ എന്ന ചിത്രം ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. 2025 ഡിസംബര്‍ 25-ന് ക്രിസ്മസ് റിലീസായി എത്തിയ ഈ ചിത്രം നിവിന്‍ പോളിയുടെ ഗംഭീരമായ തിരിച്ചുവരവായാണ് വിലയിരുത്തപ്പെടുന്നത്. ചിത്രം നൂറു കോടി ക്ലബ്ബു കടക്കുമെന്നാണ് വിലയിരുത്തല്‍. ഇതോടെ
തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 140-ാം സ്ഥാപക ദിനാഘോഷങ്ങള്‍ക്കിടെ ദേശീയ ഗാനം തെറ്റായി ആലപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ദേശീയ ഗാനം തെറ്റായി പാടി അബദ്ധം പിണഞ്ഞത്. ദേശീയ ഗാനത്തിലെ ‘ജനഗണമന അധിനായക ജയഹേ’ എന്ന വരിക്ക് പകരം ‘ജനഗണ മംഗള ദായക ജയഹേ’ എന്നാണ് നേതാക്കള്‍ പാടിയത്. ചടങ്ങില്‍ പങ്കെടുത്ത മഹിളാ കോണ്‍ഗ്രസ് നേതാവ് ഉച്ചത്തില്‍ ദേശീയ ഗാനം പാടിയപ്പോള്‍, വേദിയിലുണ്ടായിരുന്ന മറ്റ് മുതിര്‍ന്ന നേതാക്കള്‍ അത്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ഭരണമാറ്റത്തിന് പിന്നാലെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലുണ്ടായ ഓഫീസ് തര്‍ക്കം കേവലമൊരു കെട്ടിടപ്രശ്‌നത്തിനപ്പുറം മേയര്‍ വി.വി. രാജേഷും വി.കെ. പ്രശാന്ത് എംഎല്‍എയും തമ്മിലുള്ള രാഷ്ട്രീയ യുദ്ധമായി മാറുന്നു. എംഎല്‍എ ഓഫീസിനായി നഗരസഭാ കെട്ടിടം വിട്ടുനല്‍കിയതിലെ രേഖകള്‍ പരിശോധിക്കുമെന്ന് പ്രഖ്യാപിച്ച മേയര്‍ രാജേഷ്, ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയുടെ നിലപാടിന് പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്. വ്യക്തിപരമായ അടുപ്പം വെച്ച് ശ്രീലേഖ ഉന്നയിച്ച ആവശ്യം വിവാദമാക്കാന്‍ എംഎല്‍എ ശ്രമിച്ചത് ശരിയായില്ലെന്നും, കൗണ്‍സിലര്‍ക്ക് ഫയലുകള്‍ സൂക്ഷിക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണെന്നും
തിരുവനന്തപുരം : കോടികളുടെ തട്ടിപ്പ് നടന്ന വ്യാജ ജി എസ് ടി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണം ഇഴയുന്നു. വ്യാജ ജി എസ് ടി രജിസ്‌ട്രേഷനില്‍ ഉള്‍പ്പെട്ട മ്യുള്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിന് പോലീസ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഈ അക്കൗണ്ടുകളില്‍ നിന്നും ഒരു രൂപപോലും കണ്ടു കെട്ടുവാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 14 കേസുകളാണ് വ്യാജ ജി എസ് ടി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ വെറും
ഗുവാഹത്തി: അസമിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാല വിവാദം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്‌ഐആറിനൊടുവില്‍ പുറത്തുവിട്ട പട്ടികയില്‍ നിന്ന് 10.56 ലക്ഷം വോട്ടര്‍മാരെയാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. 2026-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ നീക്കത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരിക്കുകയാണ്. ബിഎല്‍ഒമാര്‍ നവംബര്‍ 22 മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്തുടനീളം 61 ലക്ഷത്തിലധികം വീടുകളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഈ കരട് പട്ടിക തയ്യാറാക്കിയത്.അസമില്‍ ആകെ 2,52,02,775 വോട്ടര്‍മാരാണുളളത്. ഇതില്‍ നിന്നും 10,56,000 ഒഴിവാക്കപ്പെട്ടു. ഇതില്‍
പാലക്കാട്: ഇരുപത് മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനും തിരച്ചിലിനുമൊടുവില്‍ ചിറ്റൂര്‍ അമ്പാട്ടുപാളയത്തിന് നൊമ്പരമായി ആറുവയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെ സമീപത്തെ കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് കാണാതായ കുഞ്ഞിനെ ജീവനോടെ തിരികെ കിട്ടുമെന്ന നാടിന്റെ പ്രാര്‍ത്ഥനകളാണ് കുളത്തിലെ കയത്തില്‍ പൊലിഞ്ഞത്. അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്-തൗഹിത ദമ്പതികളുടെ മകനാണ് സുഹാന്‍. അച്ഛന്‍ മുഹമ്മദ് അനസ് ഗള്‍ഫിലാണ്. അധ്യാപികയായ അമ്മ തൗഹിത പാലക്കാട്ട് പോയിരുന്ന സമയത്താണ് ദുരന്തം സംഭവിച്ചത്. വീട്ടില്‍ സഹോദരങ്ങള്‍ക്കൊപ്പം ടിവി
തിരുവനന്തപുരം: ‘എം.എല്‍.എ കാലാവധി തീരാന്‍ ഇനിയും സമയമുണ്ടല്ലോ’ എന്ന വി.കെ. പ്രശാന്തിന്റെ വാദത്തിന്, ‘വീണ്ടും എം.എല്‍.എ ആയാല്‍ എന്ത് ചെയ്യും?’ എന്ന മറുചോദ്യവുമായി മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ. ഇത് കേരള രാഷ്ട്രീയത്തിന് പുതു അനുഭവമാകുന്നു. ശാസ്തമംഗലത്തെ എം.എല്‍.എ ഓഫീസ് ഒഴിഞ്ഞുതരണമെന്ന കര്‍ശന നിലപാടിലൂടെ രാഷ്ട്രീയവും തനിക്ക് നന്നായി വഴങ്ങുമെന്ന് കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ തെളിയിച്ചിരിക്കുകയാണ്. മുന്‍ മേയര്‍ ആര്യ രാജേന്ദ്രനും സി.പി.എമ്മിനും വരാനിരിക്കുന്നത് വലിയ തിരിച്ചടികളാണെന്ന വ്യക്തമായ സൂചന നല്‍കിക്കൊണ്ടാണ് ശ്രീലേഖയുടെ ഈ
Exclusive, Exclusive HD
ചാനല്‍ ഓഹരിയില്‍ ജീവനക്കാര്‍ക്കും പങ്കാളിത്തം; ലക്ഷ്മി പത്മയും അപര്‍ണ്ണാ കുറുപ്പും ശ്രുതിയും വേണുവും പിന്നെ ജോഷി കുര്യനും ബിഗ് ടിവിയില്‍; അനില്‍ അയിരൂരിന്റെ തന്ത്രങ്ങളില്‍ പ്രതീക്ഷ; ജെന്‍സികളെ പിടിക്കാന്‍ യുട്യൂബില്‍ തല്‍സമയ ചാനലുമായി മനോരമ; സാറ്റലൈറ്റും ഡിജിറ്റലും ഇനി ഒരു പോലെ; ‘ഹൈബ്രിഡ്’ മാധ്യമ സംസ്‌കാരത്തിലേക്ക് കേരളം വഴിമാറുമ്പോള്‍
തിരുവനന്തപുരം: മലയാള വാര്‍ത്താ മാധ്യമ രംഗത്ത് 2026 വിപ്ലവങ്ങളുടെ വര്‍ഷമാകും. അനില്‍ അയിരൂരിന്റെ ബിഗ് ടിയുടെ ഉടന്‍ സംപ്രേക്ഷണം തുടങ്ങും. ഈ സാറ്റലൈറ്റ് ചാനലിനൊപ്പം മറ്റൊന്നും അണിയറയില്‍ ഒരുക്കത്തിലാണ്. അതായത് രണ്ട് സാറ്റലൈറ്റ് ന്യൂസ് ചാനലുകള്‍ അടുത്ത വര്‍ഷം ഉറപ്പ്. മികച്ച അവതാരകരുണ്ടെങ്കില്‍ പുതിയ ാനലുകള്‍ക്ക് സ്‌കോപ്പുണ്ടെന്നതാണ് റിപ്പോര്‍ട്ടര്‍ ടിവി നല്‍കിയ സന്ദേശം. 24 ന്യൂസും അതു തന്നെയാണ് തെളിയിച്ചത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനിയാണ് അനില്‍ അയിരൂര്‍. അനില്‍ അയിരൂരാണ് ബിഗ് ടിവിയ്ക്ക് പിന്നിലെ ചാലക










