ആര്‍ എസ് എസിലെ ‘ത്രിമൂര്‍ത്തികള്‍’; എന്‍ എസ് എസിന്റെ ‘ശ്രീലേഖാ വിരുദ്ധത’; എസ് സുരേഷിന്റെ കരുനീക്കങ്ങളെ പൊളിച്ച ‘ശിവന്‍കുട്ടി ഫാക്ടര്‍’! രാജേഷാകണം മേയറെന്ന് മനസ്സില്‍ ആഗ്രഹിച്ച രാജീവ് ചന്ദ്രശേഖറും; ഒടുവില്‍ കേരളത്തിലെ ആദ്യ ബിജെപി മേയറായി വിവി; രാജേഷിന്റെ ‘ഡബിള്‍ വിക്ടറി’ കഥ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവി രാജേഷിനെ മേയറാക്കിയത് ആര്‍ എസ് എസിലെ ത്രിമൂര്‍ത്തികളാണ്. ആര്‍ എസ് എസ് ദക്ഷിണ മേഖലാ പ്രാന്ത പ്രചാരക് സുദര്‍ശനനും പ്രസാദ് ബാബുവും തിരുവനന്തപുരം വിഭാഗ് പ്രചാരകും രാജേഷ് തന്നെ മതിയെന്ന നിലപാട് എടുത്തു. ഇതിനൊപ്പം എന്‍ എസ് എസും മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ നിലപാടിലായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ എന്‍ എസ് എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സംഗീത് കുമാര്‍ അതൃപ്തി നേരിട്ട് അറിയിക്കുകയും ചെയ്തു. ഇതിനൊപ്പം സി

വ്യവസായ വികസനത്തില്‍ നയതന്ത്രജ്ഞനായ മുഹമ്മദ് ഹനീഷ്; ധനമാനേജ്‌മെന്റ് വിദഗ്ധനായ മിന്‍ഹാജ് ആലം; പാരിസ്ഥിതക ടൂറിയം വിദഗ്ധന്‍ സുമന്‍ ബില്ല; ഈ മൂന്ന് പേരും അഡീ. ചീഫ് സെക്രട്ടറിമാരാകും; ഷര്‍മിള മേരി ജോസഫിനും ടിങ്കു ബിശ്വളിനും അടക്കം പ്രെമോഷന്‍ വരും; ഐഎഎസില്‍ മാറ്റങ്ങളുടെ കാലം

തിരുവനന്തപുരം: ഐഎഎസ് തലത്തിലും അഴിച്ചു പണിക്ക് സാധ്യത. മൂന്ന് ഐഎഎസുകാര്‍ക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്ക് കിട്ടുന്ന സാഹചര്യത്തിലാണ് ഇത്. ഇതിനൊപ്പം ഐപിഎസിലും മാറ്റങ്ങളുണ്ടാകും. 1996 ബാച്ച് മുഹമ്മദ് ഹനീഷ് എപിഎം, (വ്യവസായ വകുപ്പ് ) മിന്‍ഹാജ് ആലം (കെഎസ്ഇബി ചെയര്‍മാന്‍ ), യു.എന്‍ ഡെപ്യൂട്ടേഷനിലുള്ള സുമന്‍ ബില്ലയ്ക്കും അഡി.ചീഫ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കും. ഇതിനൊപ്പം 1997ബാച്ചിലെ ഡോ. ഷര്‍മിള മേരി ജോസഫ്, രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, കെ.എസ്. ശ്രീനിവാസ്, ടിങ്കു ബിശ്വാള്‍ എന്നിവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി

ബംഗ്ലാദേശില്‍ ‘ബാറ്റില്‍ ഓഫ് ബീഗംസ്’ ഇനിയില്ല; ആദ്യവനിതാപ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

ധാക്ക: ബംഗ്ലാദേശിന്റെ രാഷ്ട്രീയ ഭാഗധേയം നിര്‍ണ്ണയിച്ച കരുത്തുറ്റ വനിതാ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയ (80) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 6 മണിയോടെ ധാക്കയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് നവംബര്‍ 23 മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. രോഗങ്ങളോടുള ദീര്‍ഘകാലത്തെ പോരാട്ടത്തിനൊടുവിലാണ് അവര്‍ വിടവാങ്ങിയത്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധ്യക്ഷയായിരുന്നു ഖാലിദ, രാജ്യത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ ‘ദേശീയ നായിക’യായാണ് അറിയപ്പെട്ടിരുന്നത്. 1981-ല്‍ ഭര്‍ത്താവും പ്രസിഡന്റുമായിരുന്ന സിയാവുര്‍ റഹ്‌മാന്‍ വധിക്കപ്പെട്ടതോടെയാണ് അവര്‍ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1991-ല്‍

ബേക്കലില്‍ ‘വേടന്‍’ ഷോയ്ക്കിടെ വന്‍ ദുരന്തം: തിരക്കില്‍പ്പെട്ട് ട്രാക്കിലേക്ക് വീണ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

കാസര്‍കോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റിലെ സംഗീതപരിപാടിക്കിടെയുണ്ടായ അനിയന്ത്രിതമായ തിരക്കിനെത്തുടര്‍ന്ന് ദാരുണമായ അപകടം. തിരക്കിനിടയില്‍ തൊട്ടടുത്ത റെയില്‍വേ ട്രാക്കിലൂടെ പോകുന്ന ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. പൊയ്‌നാച്ചി പറമ്പ സ്വദേശി വേണുഗോപാലന്റെ മകന്‍ ശിവാനന്ദാണ് (20) മരിച്ചത്. തിരക്കിലും തിക്കിലും പെട്ട് ഒട്ടേറെപ്പേര്‍ കുഴഞ്ഞുവീഴുകയും പരുക്കേല്‍ക്കുകയും ചെയ്തു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റാപ്പര്‍ വേടന്റെ സംഗീതപരിപാടി കാണാന്‍ പതിനായിരക്കണക്കിന് യുവാക്കളാണ് ബേക്കലിലേക്ക് ഒഴുകിയെത്തിയത്.മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന തിരുനെല്‍വേലി – ജാംനഗര്‍ എക്‌സ്പ്രസ് തട്ടിയാണ് ശിവാനന്ദ് മരിച്ചത്. രാത്രി

ഇടതു ഭരണത്തിന്റെ അടിവേരിളക്കുന്ന കൊടുങ്കാറ്റാകണം; യുഡിഎഫിന്റെ കാസര്‍ഗോഡു നിന്നും തിരുവനന്തപുരത്തേക്കുള്ള പ്രചരണ ജാഥ ഫെബ്രുവരി അഞ്ചു മുതല്‍ 15 വരെ; ശബരിമല സ്വര്‍ണ്ണ അടക്കം ചര്‍ച്ചാ വിഷയമാക്കും; യു.ഡി.എഫ്: ലക്ഷ്യം ചിട്ടയായ പ്രവര്‍ത്തനങ്ങള്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച നേട്ടം തുടരാന്‍ യുഡിഎഫ്. ഇടതു സര്‍ക്കാരിന്റെ അടിവേര് ഇളക്കാനുള്ള വാഹന പ്രചരണ ജാഥയും നടത്തും. ഫെബ്രുവരി അഞ്ചു മുതല്‍ 15 വരെയാണ് ജാഥ. പോറ്റിയേ കേറ്റിയേ സ്വര്‍ണ്ണം ചെമ്പായി മാറിയേ എന്ന പാരഡി അടക്കം ചര്‍ച്ചയാക്കുന്ന തരത്തിലാകും യാത്ര. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കമുള്ള എല്ലാ യുഡിഎഫ് നേതാക്കളും യാത്രയുടെ ഭാഗമാകും. കൂട്ടായ നേതൃത്വം എന്ന സന്ദേശമാകും ഈ യാത്ര നല്‍കുക. യാത്ര അവസാനിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കം പൂര്‍ത്തിയാക്കി

തദ്ദേശത്തിലെ തിരിച്ചടിക്ക് കാരണം യു.ഡി.എഫ്-ബി.ജെ.പി കള്ളപ്രചാരണം; എല്‍.ഡി.എഫ് വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ചു: അമിത ആത്മവിശ്വാസം വിനയായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍

MV-Govindan

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായ തിരിച്ചടിക്ക് പിന്നില്‍ പ്രതിപക്ഷ കക്ഷികളുടെ കള്ളപ്രചാരണവും വര്‍ഗീയ ധ്രുവീകരണവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എന്നാല്‍, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായതായും അദ്ദേഹം അവകാശപ്പെട്ടു. സി.പി.എം സംസ്ഥാന സമിതി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തകര്‍ച്ചയില്‍ നിന്ന് എല്‍.ഡി.എഫ് തിരിച്ചുവന്നെന്ന് കണക്കുകള്‍ നിരത്തി എം.വി ഗോവിന്ദന്‍ വ്യക്തമാക്കി ലോക്‌സഭയിലെ വോട്ട് ശതമാനം 33.60% (66,65,370 വോട്ടുകള്‍).തദ്ദേശത്തിലെ വോട്ട്:

തിയേറ്ററുകള്‍ വിറപ്പിച്ച മമ്മൂട്ടിയുടെ ‘പ്രതിനായകന്‍’ ഇനി ഒടിടിയിലേക്ക്; ‘കളങ്കാവല്‍’ സോണി ലിവില്‍

കൊച്ചി: 2025 ലെ മമ്മൂട്ടിയുടെ റ്റവും വലിയ ബോക്‌സ് ഓഫീസ് വിജയങ്ങളിലൊന്നായ കളങ്കാവല്‍ ഒടിടി റിലീസിന് . മമ്മൂട്ടിയുടെ അമ്പരപ്പിക്കുന്ന വില്ലന്‍ വേഷവും വിനായകന്റെ കരുത്തുറ്റ പ്രകടനവും കൊണ്ട് ശ്രദ്ധേയമായ ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവി ലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. തിയേറ്ററിലെത്തി 25-ാം ദിനത്തിലാണ് ഒഫീഷ്യല്‍ സ്ട്രീമിംഗ് പ്രഖ്യാപിച്ചത്. ഒടിടി റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്റെ ഹിന്ദി ടീസറും പുറത്ത്. ജനുവരി മാസം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് സോണി ലിവ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

സേവ് ബോക്സ് ആപ്പ് തട്ടിപ്പില്‍ ഇഡിയുടെ ചോദ്യമുനയില്‍ നടന്‍ ജയസൂര്യ ; ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യല്‍

കൊച്ചി: ഓണ്‍ലൈന്‍ ലേല ആപ്പായ ‘സേവ് ബോക്സ്’ മുഖേന നടന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ വെച്ചാണ് മൊഴിയെടുക്കുന്നത്. സേവ് ബോക്സിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്ന ജയസൂര്യയെ ഇത് രണ്ടാം തവണയാണ് അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നത്. സേവ് ബോക്സിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്ന ജയസൂര്യക്ക് സ്ഥാപനവുമായി സാമ്പത്തിക കരാറുകള്‍ ഉണ്ടായിരുന്നതായി ഇ.ഡിക്ക് വിവരം ലഭിച്ചിരുന്നു. തട്ടിപ്പിലൂടെ സമാഹരിച്ച പണം ഇത്തരം കരാറുകള്‍ക്കായി വിനിയോഗിച്ചിട്ടുണ്ടോ എന്നും സ്ഥാപനത്തിന്റെ

കേന്ദ്ര ഏജന്‍സി ലക്ഷ്യമിടുന്നത് ‘മുന്‍ മന്ത്രിയെ’ കുടുക്കല്‍; ശബരിമല സ്വര്‍ണ്ണക്കൊള്ള: സിബിഐ ഭീതിയില്‍ സര്‍ക്കാര്‍; ‘വമ്പന്‍ തോക്കുകള്‍’ കുടുങ്ങും; വിജയകുമാര്‍ അറസ്റ്റില്‍; ശങ്കര്‍ദാസിനും കഷ്ടകാലമോ? ഇനി എന്തും സംഭവിക്കാം

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ വമ്പന്‍ ട്വിസ്റ്റുകള്‍ക്ക് വഴിമാറിക്കൊണ്ട് നിര്‍ണ്ണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.പി. ശങ്കര്‍ദാസ്, എന്‍. വിജയകുമാര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് നീക്കങ്ങള്‍. ഇതില്‍ വിജയകുമാറിനെ അറസ്റ്റു ചെയ്തു. കേസ് സിബിഐക്ക് വിട്ടാല്‍ അന്വേഷണം കൂടുതല്‍ ഉന്നതരിലേക്ക് നീളുമെന്ന ഭയമാണ് ഇപ്പോള്‍ പോലീസിനെയും സര്‍ക്കാരിനെയും വേഗത്തിലുള്ള നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നത്. ഒരു മുന്‍മന്ത്രിയെയാണ് സിബിഐ ലക്ഷ്യമിടുന്നത്. അതിനു മുമ്പ് പ്രതികളെ പരമാവധി അറസ്റ്റു ചെയ്യും. അന്വേഷണം ഈ നേതാവിലേക്ക് എത്താതിരിക്കാന്‍

ഉന്നാവോ കേസില്‍ കുല്‍ദീപ് സെംഗാറിന് സുപ്രീം കോടതിയില്‍ തിരിച്ചടി; ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിന് സുപ്രീം കോടതിയില്‍ കനത്ത തിരിച്ചടി. സെംഗാറിന്റെ ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്ത ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിചാരണ കോടതി സെംഗാറിന് ജീവപര്യന്തം തടവ് വിധിച്ചിരുന്നു. പൊതുസേവകര്‍ കുട്ടികളെ പീഡിപ്പിച്ചാല്‍ നല്‍കുന്ന പോക്സോ നിയമത്തിലെ 5