തിരുവനന്തപുരം : സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകന്‍ അബ്ജ്യോത് വര്‍ഗീസിനെതിരെ സംഘപരിവാര്‍ സംഘടനകളുടെ വ്യാപക സൈബറാക്രമണം. ക്രിസ്മസ് ദിനത്തില്‍ അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ‘സനാതന ധര്‍മ്മം പര്‍ച്ചവ്യാധിയെന്ന് വിലയിരുത്തിയ അംബേദ്കറുടെ ഇന്ത്യയില്‍ തന്നെ ജീവിക്കും. ഹാപ്പി ക്രിസ്മസ്,’ എന്നായിരുന്നു അബ്ജ്യോത് വര്‍ഗീസ് തന്റെ പോസ്റ്റിന്റെ അവസാന ഭാഗത്ത് കുറിച്ചത്. ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ അബ്ജ്യോതിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ‘അബ്ജ്യോത് പറഞ്ഞത് പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ചെറ്റത്തരമാണ്.
തിരുവനന്തപുരം: രാജ്യസഭാംഗവും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ. റഹീം തന്റെ ഇംഗ്ലീഷ് ഭാഷാ പ്രയോഗങ്ങളെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി രംഗത്ത്. കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാഷ്ട്രീയത്തിന് ഇരയായവരെ സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ ഇംഗ്ലീഷ് പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് റഹീമിന്റെ പ്രതികരണം. ‘എന്റെ ഭാഷയ്ക്ക് പരിമിതിയുണ്ടാകാം, പക്ഷെ സങ്കടങ്ങള്‍ക്കില്ല’ തന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് തനിക്ക് വിരോധമില്ലെന്നും റഹീം പറഞ്ഞു. ‘എനിക്ക് ഭാഷാപരമായ ചില പരിമിതികളുണ്ട്. എന്റെ ഇംഗ്ലീഷ് ഭാഷ തീര്‍ച്ചയായും ഞാന്‍ ഇനിയും കൂടുതല്‍ മെച്ചപ്പെടുത്തും. പക്ഷേ, മനുഷ്യരുടെ
തിരുവനന്തപുരം: ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ. പ്രശാന്ത് ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള വിവാദത്തില്‍ രാഷ്ട്രീയ ഏറ്റുമുട്ടലിന് കോണ്‍ഗ്രസും. വി.കെ. പ്രശാന്തിനെതിരെ രൂക്ഷമായ വിമര്‍ശിച്ച് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ കെ.എസ്. ശബരീനാഥന്‍ രംഗത്തെത്തിയതോടെയാണ് വിവാദം പുതിയ തലത്തിലേക്ക് ഉയര്‍ന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശബരീനാഥന്‍ വിമര്‍ശനം ഉന്നയിച്ചത്. എം.എല്‍.എമാര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി എം.എല്‍.എ ഹോസ്റ്റലില്‍ മുറിയുണ്ടെന്നിരിക്കെ, എന്തിനാണ് ചട്ടങ്ങള്‍ ലംഘിച്ച് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.എം.എല്‍.എ ഹോസ്റ്റലില്‍ സൗകര്യങ്ങളുണ്ടായിട്ടും കോര്‍പ്പറേഷന്റെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസ്
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ അഴിമതിക്കാര്‍ കൂടുതലുള്ളത് തദ്ദേശ സ്വയംഭരണ വകുപ്പില്‍. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 304 തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാര്‍ വിജിലന്‍സ് കേസുകളില്‍ പ്രതികളായുണ്ട്. പുതുതായി ചുമതലയേറ്റ തദ്ദേശ ഭരണ അധികാരികളുടെ കണ്ണ് പതിയ്‌ക്കേണ്ടതാണ് ഈ വിഷയത്തില്‍. അഴിമതിക്കാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനം റവന്യൂ വകുപ്പിനാണ്- 195 പേരാണ് പ്രതികള്‍. 50 പേര്‍ പ്രതികള്‍ ആയിട്ടുള്ള പൊതുമരാമത്ത് വകുപ്പ് മൂന്നാം സ്ഥാനത്തും 49 ഉദ്യോഗസ്ഥര്‍
തിരുച്ചിറപ്പള്ളി: പോലീസിന് നാണക്കേടായി കസ്റ്റഡിയില്‍ നിന്ന് സിനിമാറ്റിക്കായി രക്ഷപ്പെട്ട കൊടുംകുറ്റവാളി ബാലമുരുഗന്‍(44) പിടിയിലായി. നവംബര്‍ മൂന്നിന് തമിഴ്നാട് പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട ഇയാളെ, ഒന്നരമാസം നീണ്ട തിരച്ചിലിനൊടുവില്‍ തിരുച്ചിറപ്പള്ളിയില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. നിരവധി കവര്‍ച്ച കേസിലും കൊലപാതകശ്രമത്തിലുമടക്കം 53 കേസുകളില്‍ പ്രതിയായ ഇയാളെ തെങ്കാശി കോടതി റിമാന്‍ഡ് ചെയ്തു. തമിഴ്നാട്ടിലെ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ ശേഷം വിയ്യൂര്‍ ജയിലിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനിടെയാണ് ബാലമുരുഗന്‍ തന്ത്രപരമായി രക്ഷപ്പെട്ടത്. തിരുച്ചിറപ്പള്ളിയില്‍ വെച്ച് പോലീസിനെ വെട്ടിച്ച് കടന്ന ഇയാള്‍ക്കായി തമിഴ്നാട്
ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31-ന് അവസാനിക്കുന്നു. നിശ്ചിത സമയത്തിനകം ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. പാന്‍ കാര്‍ഡ് അസാധുവായാല്‍ ബാങ്കിംഗ് ഇടപാടുകള്‍ തടസ്സപ്പെടാനും ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകാനും സാധ്യതയുണ്ട്. ഇതുവരെയും പാന്‍-ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ 1000 രൂപ ലേറ്റ് ഫീസായി അടയ്‌ക്കേണ്ടതുണ്ട്. എന്നാല്‍ 2024 ഒക്ടോബര്‍ 1-ന് ശേഷം ആധാര്‍ എന്റോള്‍മെന്റ് ഐഡി ഉപയോഗിച്ച് പാന്‍ കാര്‍ഡ് എടുത്തവര്‍ ലിങ്ക് ചെയ്യുന്ന സമയത്ത്
തിരുവനന്തപുരം: കഴക്കൂട്ടത്ത് അതിഥി തൊഴിലാളിയുടെ മകന്‍ ഗില്‍ദര്‍ (4) മരിച്ച സംഭവത്തില്‍ കൊലപാതക സാധ്യത തളളാതെ പോലീസ്. കുട്ടിയുടെ കഴുത്തില്‍ ബലമായി മുറുക്കിയ തരത്തിലുള്ള രണ്ട് പാടുകള്‍ കണ്ടെത്തിയതോടെയാണ് സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ മുന്നി ബീഗം, ഇവരുടെ സുഹൃത്ത് തന്‍ബീര്‍ അലാത്ത് എന്നിവരെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും പോലീസിന് നല്‍കിയ മൊഴിയിലും പൊരുത്തക്കേടുകള്‍ ഉണ്ട്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കുട്ടിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ്
തിരുവനന്തപുരം: തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന നാലാം ട്വന്റി 20 മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 30 റണ്‍സിന്റെ ഉജ്ജ്വല വിജയം. ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുളള പരമ്പരയില്‍ ഇന്ത്യ 4-0 ത്തിന് മുന്നിലെത്തി. ഇന്ത്യക്കായി ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും ഷഫാലി വര്‍മ്മയും ചേര്‍ന്ന് സ്വപ്‌നതുല്യമായ തുടക്കമാണ് നല്‍കിയത്. ഒന്നാം
Latest News, Politics, Special Story, Special Story HD
ഒടുവില്‍ പിണറായി വാദത്തെ തിരുത്തി സഖാക്കള്‍; സിപിഎം തെറ്റ് തിരിച്ചറിഞ്ഞു: ശബരിമല സ്വര്‍ണ്ണക്കൊള്ളയും പിഎം ശ്രീയും തിരിച്ചടിയായെന്ന് സംസ്ഥാന കമ്മിറ്റി; ഇരട്ടത്താപ്പ് വ്യക്തമാക്കി ഭരണ വിരുദ്ധതയിലെ നിഗമനം; പോറ്റിയേ കേറ്റിയേ സ്വര്‍ണ്ണം ചെമ്പായി മാറിയേ…..
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ പാര്‍ട്ടിക്ക് സംഭവിച്ച വീഴ്ചകള്‍ തുറന്നുസമ്മതിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസും പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രവുമായി ഒപ്പുവെച്ചതും ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കിയെന്നും ഇത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നുമാണ് പാര്‍ട്ടിയുടെ പുതിയ വിലയിരുത്തല്‍. ‘ഭരണപരമായ തീരുമാനങ്ങളും രാഷ്ട്രീയ നീക്കങ്ങളും തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ വിനയായെന്ന് സംസ്ഥാന കമ്മിറ്റിയിലെ ഭൂരിഭാഗം നേതാക്കളും ചൂണ്ടിക്കാട്ടി.’ അതായത് മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തുകയാണ് ഒടുവില്‍ സഖാക്കള്‍. പോറ്റിയേ കേറ്റിയേ
Exclusive, Exclusive HD, Latest News
അഴിമതിക്കെതിരായ ശക്തമായ നിലപാടെടുക്കുന്ന ഭരണശൈലി; മനുഷ്യത്വപരമായ ഇടപെടലുകളും ലളിതമായ ജീവിതശൈലിയും; ഈ സിവി്ല്‍ സര്‍വ്വീസുകാരനെ പിണറായി സര്‍ക്കാരിന് വേണ്ട; ഗവര്‍ണ്ണറുടെ സെക്രട്ടറി പാനലില്‍ എംജി രാജമാണിക്യം; റവന്യൂമന്ത്രി രാജന്‍ എതിര്‍പ്പില്‍; റവന്യൂ സെക്രട്ടറിയെ മാറ്റാന്‍ അണിയറനീക്കം
തിരുവനന്തപുരം: റവന്യൂ സെക്രട്ടറി സ്ഥാനത്ത് നിന്നും എംജി രാജമാണിക്യത്തെ മാറ്റാന്‍ അണിയറ നീക്കം സജീവം. ഇതില്‍ റവന്യൂമന്ത്രി കെ രാജന്‍ നിരാശനാണ്. എന്നാല്‍ രാജമാണിക്യത്തെ മാറ്റണമെന്ന നിലപാടിലാണ് സിപിഎം. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിന്റെ സെക്രട്ടറിയാകാനുള്ളവര്‍ക്കായി നിശ്ചയിച്ച ചുരുക്ക പട്ടികയില്‍ രാജമാണിക്യവും ഉണ്ട്. ഈ പട്ടികയില്‍ വാസുകിയും ബീനാ ഗോവിന്ദുമാണ് മറ്റ് ഉദ്യോഗസ്ഥര്‍. രാജമാണിക്യത്തെ ഗവര്‍ണര്‍ തിരഞ്ഞെടുത്താല്‍ ലോക് ഭവനിലേക്ക് മാറ്റം എത്തും. സര്‍ക്കാരിന് അപ്രിയതയുള്ള ഐഎഎസുകാരെയാണ് സാധാരണ ഗവര്‍ണറുടെ ഓഫീസിലേക്ക് നിയോഗിക്കാറുള്ളത്. കേരള കേഡറിലെ പ്രമുഖനായ ഒരു










