ഏഷ്യാനെറ്റ് ന്യൂസിലെ അബ്‌ജ്യോത് വര്‍ഗീസിനെതിരെ ബിജെപിയും സംഘപരിവാറും; സനാതന ധര്‍മ്മത്തെക്കുറിച്ചുളള പരാമര്‍ശത്തില്‍ അബ്‌ജ്യോതിനെ രാജീവ് ചന്ദ്രശേഖര്‍ തിരുത്തുമോ?

ABJOTH-VARGHESE
തിരുവനന്തപുരം : സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകന്‍ അബ്ജ്യോത് വര്‍ഗീസിനെതിരെ സംഘപരിവാര്‍ സംഘടനകളുടെ വ്യാപക സൈബറാക്രമണം. ക്രിസ്മസ് ദിനത്തില്‍ അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ‘സനാതന ധര്‍മ്മം പര്‍ച്ചവ്യാധിയെന്ന് വിലയിരുത്തിയ അംബേദ്കറുടെ ഇന്ത്യയില്‍ തന്നെ ജീവിക്കും. ഹാപ്പി ക്രിസ്മസ്,’ എന്നായിരുന്നു അബ്ജ്യോത് വര്‍ഗീസ് തന്റെ പോസ്റ്റിന്റെ അവസാന ഭാഗത്ത് കുറിച്ചത്.
ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ അബ്ജ്യോതിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ‘അബ്ജ്യോത് പറഞ്ഞത് പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ചെറ്റത്തരമാണ്. അംബേദ്കര്‍ എന്തുകൊണ്ടാണ് ബുദ്ധമതത്തില്‍ ചേര്‍ന്നതെന്ന് ആദ്യം പഠിക്കണം. സനാതനത്തെ ഇനിയും അപമാനിച്ചാല്‍ ഭരണഘടനയില്‍ ഇല്ലാത്ത ‘ഒന്ന് ഉണ്ട് നല്ല അടി ‘ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
 സനാതന ധര്‍മ്മത്തെ വിമര്‍ശിക്കുന്നത് മതേതരത്വമായി കാണുന്ന മാധ്യമ ശൈലിയെ ശശികല പരിഹസിച്ചു. ‘ഈ പരിപ്പ് ഇനി ഈ മണ്ണില്‍ വേവില്ല മോനേ’ എന്നായിരുന്നു ശശികലയുടെ പ്രതികരണം.അബ്ജ്യോതിന്റെ പ്രൊഫൈലിലും ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രൊഫൈല്‍  പേജുകളിലും കടുത്ത അധിക്ഷേപങ്ങളാണ് ഉയരുന്നത്.
അന്തസ്സുണ്ടെങ്കില്‍ വിഷുവും ഓണവും ഉള്‍പ്പെടെയുള്ള സനാതന ആഘോഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വരരുത്.മടുത്തെങ്കില്‍ മീഡിയവണ്ണിലേക്ക് പോകണം. തുടങ്ങിയ കമന്റുകള്‍ക്കൊപ്പം വ്യക്തിപരമായ അധിക്ഷേപങ്ങളും തെറിവിളികളും തുടരുകയാണ്.
നേരത്തെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധുസൂര്യകുമാര്‍ അവതരിപ്പിക്കുന്ന കവര്‍ സ്റ്റോറിയില്‍ കുംഭമേളയെക്കുറിച്ചുളള പരാമര്‍ശങ്ങള്‍ വിവാദമായപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖര്‍ തിരുത്തി ഫെയ്‌സ് ബുക്ക് പോസ്റ്റ് ചെയ്തിരുന്നു. അത്തരത്തില്‍ തിരുത്തല്‍ വേണമെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെടുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.