തിരുവനന്തപുരം: ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ. പ്രശാന്ത് ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള വിവാദത്തില്‍ രാഷ്ട്രീയ ഏറ്റുമുട്ടലിന് കോണ്‍ഗ്രസും. വി.കെ. പ്രശാന്തിനെതിരെ രൂക്ഷമായ വിമര്‍ശിച്ച് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ കെ.എസ്. ശബരീനാഥന്‍ രംഗത്തെത്തിയതോടെയാണ് വിവാദം പുതിയ തലത്തിലേക്ക് ഉയര്‍ന്നത്.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശബരീനാഥന്‍ വിമര്‍ശനം ഉന്നയിച്ചത്. എം.എല്‍.എമാര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി എം.എല്‍.എ ഹോസ്റ്റലില്‍ മുറിയുണ്ടെന്നിരിക്കെ, എന്തിനാണ് ചട്ടങ്ങള്‍ ലംഘിച്ച് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.എം.എല്‍.എ ഹോസ്റ്റലില്‍ സൗകര്യങ്ങളുണ്ടായിട്ടും കോര്‍പ്പറേഷന്റെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസ് കെട്ടിടം കൈവശപ്പെടുത്തിയത് ദുരൂഹമാണ്.
ജനങ്ങളുടെ നികുതിപ്പണത്തില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ ഇത്തരം ആവശ്യങ്ങള്‍ക്കായി ചട്ടം മറികടന്ന് നല്‍കുന്നത് ശരിയല്ലെന്നും ശബരീനാഥന്‍ ആരോപിച്ചു.
നേരത്തെ, ഈ ഓഫീസ് കെട്ടിടം ചട്ടങ്ങള്‍ പാലിക്കാതെയാണ് വാടകയ്ക്ക് എടുത്തതെന്നും എം.എല്‍.എയെയും കൗണ്‍സിലറെയും അവിടെ നിന്ന് ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. കുളത്തൂര്‍ ജയ്സിങ് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ശബരീനാഥന്‍ കൂടി രംഗത്തെത്തിയത് ഭരണ-പ്രതിപക്ഷ പോരിന് ആക്കം കൂട്ടിയിരിക്കുകയാണ്.



ഉപഭോക്തൃ അവകാശങ്ങളുടെ കാവലാള്‍; പൗരാവകാശ പോരാട്ടങ്ങളുടെ ശബ്ദം നിലച്ചു; പ്രമുഖ പൊതുപ്രവര്ത്തകന് ഡിജോ കാപ്പന് അന്തരിച്ചു





