തിരുവനന്തപുരം: ശാസ്തമംഗലത്തെ കോര്പറേഷന് കെട്ടിടത്തിലെ എംഎല്‍എ ഓഫിസിനെച്ചൊല്ലിയുള്ള നാടകീയമായ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ‘മേയര്‍ ബ്രോ’ വി.കെ. പ്രശാന്ത് ഓഫീസ് മാറുന്നു. വാര്‍ഡ് കൗണ്‍സിലര്‍ ആര്. ശ്രീലേഖയുമായുള്ള പോര് മുറുകിയ പശ്ചാത്തലത്തില്‍, ഓഫീസ് മരുതംകുഴിയിലേക്ക് മാറ്റാന്‍ എംഎല്‍എ തീരുമാനിച്ചു.
പാര്‍ട്ടിയുടെ കര്‍ശന നിര്‍ദ്ദേശത്തിന് വഴങ്ങി വിവാദങ്ങള്‍ അവസാനിപ്പിക്കുകയാണ് പ്രശാന്ത്. താനൊരു ‘വിട്ടുവീഴ്ചക്കാരന്’ ആണെന്ന ഇമേജ് നല്കി മരുതംകുഴിയിലേക്ക് മാറുന്നതിലൂടെ വ്യക്തിപരമായ ആക്രമണങ്ങളില്‍ നിന്ന് തടിയൂരാമെന്നാണ് പ്രശാന്ത് കരുതുന്നത്. എന്നാല്‍, ശാസ്തമംഗലത്തെ പടിയിറക്കം വട്ടിയൂര്‍ക്കാവിലെ രാഷ്ട്രീയ സമവാക്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന് വരും ദിവസങ്ങളില്‍ കണ്ടറിയാം.
ശാസ്തമംഗലം ജംക്ഷനിലെ കോര്പറേഷന് കെട്ടിടത്തില്‍ എംഎല്‍എ ഓഫിസ് പ്രവര്‍ത്തിക്കുന്നതിനെതിരെ കൗണ്‍സിലര്‍ ആര്. ശ്രീലേഖ രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഓഫിസ് ഒഴിയണമെന്ന ശ്രീലേഖയുടെ ആവശ്യം രാഷ്ട്രീയ അഹങ്കാരമാണെന്നായിരുന്നു പ്രശാന്തിന്റെ ആദ്യ നിലപാട്. എന്നാല്‍, എംഎല്‍എയുടെ ബോര്‍ഡിന് മുകളില്‍ സ്വന്തം പേരെഴുതിയ ബോര്‍ഡ് ശ്രീലേഖ സ്ഥാപിച്ചതോടെ തര്‍ക്കം പുതിയ തലത്തിലെത്തി. എംഎല്‍എയ്ക്ക് മുകളില്‍ താനാണെന്ന സന്ദേശം നല്കാന് ബിജെപി കൗണ്‍സിലര്‍ക്ക് വരുത്തി തീര്‍ത്തു. ബിജെപിക്കാര്‍ ഓഫീസിലും എത്തി.
പ്രശാന്തിന്റെ ക്ലീന്‍ ഇമേജിന് മങ്ങലേല്‍പ്പിച്ച മറ്റൊരു ഘടകം ഓഫീസ് വാടകയായിരുന്നു. മാസം വെറും 872 രൂപ മാത്രം വാടക നല്‍കുന്നതിനെച്ചൊല്ലിയുള്ള വിവരാവകാശ രേഖകള്‍ പുറത്തുവന്നതോടെ ബിജെപിയും കോണ്‍ഗ്രസും പ്രശാന്തിനെതിരെ ആഞ്ഞടിച്ചു. ഒരു എംഎല്‍എ ഓഫീസ് ഇത്രയും കുറഞ്ഞ തുകയ്ക്ക് കോര്പ്പറേഷന് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് വഴി സര്‍ക്കാരിന് നഷ്ടമുണ്ടാകുന്നു എന്ന വാദം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായി. വരാനിരിക്കുന്ന നിയമസഭാ പോരാട്ടത്തിന്റെ ഒരു ട്രെയിലറായിട്ടാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഈ തര്‍ക്കത്തെ കാണുന്നത്. വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിനെതിരെ ബിജെപി ആര്. ശ്രീലേഖയെ തന്നെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ഒരു വനിതാ കൗണ്‍സിലറുമായുള്ള പോര് തിരിച്ചടിക്കുമെന്ന് സിപിഎം ഭയപ്പെടുന്നു. വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഇത്തരമൊരു വിവാദം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലില്‍, ഓഫീസ് ഒഴിയാന്‍ പാര്‍ട്ടി നേതൃത്വം തന്നെ പ്രശാന്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അതേസമയം, വട്ടിയൂര്‍ക്കാവ് വിട്ട് പ്രശാന്ത് സ്വന്തം തട്ടകമായ കഴക്കൂട്ടത്തേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന ചര്‍ച്ചകളും ശക്തമാണ്.
ശബരിമല സ്വര്‍ണ്ണക്കൊള്ള വിവാദങ്ങളില്‍ കടകംപള്ളി സുരേന്ദ്രന് പ്രതിക്കൂട്ടിലാകാന്‍ സാധ്യതയുള്ളതിനാല്‍, കഴക്കൂട്ടത്ത് വിജയം ഉറപ്പിക്കാന്‍ പ്രശാന്തിനെ നിയോഗിച്ചേക്കാം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കോവിഡ് കാലത്തെ ഉലച്ചില്‍ കവിതയാക്കിയ ഉദ്യോഗസ്ഥന് ; ‘ധുരന്തറിലെ’ ഹീറോയെ വെള്ളിത്തരയില്‍ കണ്ടിരിക്കുമ്പോള്‍ ഫോണ്‍ വിളി; പാകിസ്ഥാനെ തച്ചുടയ്ക്കുന്ന ആ സിനിമ കാണല്‍ ഉപേക്ഷിച്ച് കര്‍ത്തവ്യത്തിലേക്ക്; കുരുക്കത്തൂര്‍ സ്ഫോടനമറിഞ്ഞയുടന്‍ തിയേറ്റര്‍ വിട്ട് ഡിസിപി പദം സിംഗ്; കോഴിക്കോട്ടെ സൂപ്പര്‍ പോലീസ് വീണ്ടും ചര്‍ച്ചകളില്‍





