തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ ശ്രീലേഖ ഉയർത്തിയ എം എൽ എ ഓഫീസ് പ്രശ്നത്തിൽ എം എൽ എ വി കെ പ്രശാന്തിനൊപ്പം നിന്ന മന്ത്രിമാരായ വി ശിവൻകുട്ടി, എം ബി രാജേഷ് എന്നിവരെയും സൈബർ സഖാക്കളെയും പെരുവഴിയിലാക്കി പ്രശാന്ത് കളം മാറി. ശാസ്തമംഗലത്ത് തിരുവനന്തപുരം നഗരസഭയുടെ കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന എം എൽ എയുടെ ഓഫീസ് ഉപാധികളില്ലാതെ ഒഴിയാൻ പ്രശാന്ത് തീരുമാനിക്കുകയായിരുന്നു.
ശാസ്തമംഗലത്തിനടുത്ത് മരുതൻ കുഴിയിലാണ് ഇനി എംഎൽഎയുടെ ഓഫീസ് പ്രവർത്തിക്കുക.പ്രശാന്തിന്റെ വട്ടിയുർക്കാവ് നിയമസഭാ മണ്ഡലത്തിൽ പെടുന്ന സ്ഥലം തന്നെയാണ് മരുതൻകുഴി.
കഴിഞ്ഞ 7 വർഷമായി ശാസ്തമംഗലത്ത് പ്രശാന്തിന്റെ ഓഫീസ് പ്രവർത്തിച്ചു വരികയായിരുന്നു. ഇതിനോട് ചേർന്ന് തന്നെയായിരുന്നു ശാസ്തമംഗലം കൗൺസിലറുടെ ഔദ്യോഗിക ഓഫീസും.
ബിജെപി ബാനറിൽ ശ്രീലേഖ കൗൺസിലറായി ജയിക്കുകയും നഗരസഭാ ഭരണം ബിജെപിക്ക് ലഭിക്കുകയും ചെയ്തതോടെയാണ് ഓഫീസ് വിഷയം പൊതുജനമധ്യത്തേക്ക് വരുന്നത്. തനിക്ക് അനുവദിച്ചിട്ടുള്ള ഓഫീസിന് തീരെ സൗകര്യമില്ലെന്നും എംഎൽഎയുടെ ഓഫീസ് പ്രവർത്തിക്കുന്നതിൽ നിന്നും കുറച്ച്സ്ഥലം കൂടി തനിക്ക് അനുവദിക്കണമെന്നുമുള്ള ശ്രീലേഖയുടെ വ്യക്തിപരമായ അഭ്യർത്ഥന പ്രശാന്ത് രാഷ്ട്രീയപ്രചരണത്തിനായി ന ഉപയോഗിച്ചതിലൂടെ പ്രശ്നം ആളിക്കത്തുകയായിരുന്നു.
എംഎൽഎയുടെ മണ്ഡലത്തിലെ ഓഫീസ് ഒഴിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നു എന്നായിരുന്നു പ്രശാന്തിന്റെ ആരോപണം. നഗരസഭാ കൗൺസിലാണ് ആണ് തനിക്ക് മുറി അനുവദിച്ചതെന്നും അടുത്ത മാർച്ച് മാസം വരെ വാടക അടച്ചിട്ടുണ്ടെന്നും ആര് വിചാരിച്ചാലും ഒഴിപ്പിക്കാൻ കഴിയില്ലെന്നും മേയർ ആകാൻ കഴിയാതിരുന്നതിന്റെ നിരാശയാണ് ശ്രീലേഖ പ്രകടിപ്പിക്കുന്നതെന്നും പ്രശാന്ത് പരസ്യപ്രസ്താവന നടത്തി.
ഇതിന്റെ ചുവ ടുപിടിച്ചാണ് മന്ത്രിമാരായ ശിവൻകുട്ടിയും എം ബി രാജേഷും രംഗത്തെത്തിയത്. സിപിഎമ്മിന്റെ സൈബർ അണികളും വിഷയം ഏറ്റുപിടിച്ച് ശ്രീലേഖയ്ക്കെതിരെ പ്രചരണം തുടങ്ങി.
അതിനിടെ ശ്രീലേഖ തന്റെ പേരെഴുതിയ ബോർഡ് എംഎൽഎയുടെ ബോർഡിന്റെ മുകളിലായി സ്ഥാപിച്ചതും സിപിഎം പ്രചരണാ യുധമാക്കി.എംഎൽ എ യെക്കാൾ മുകളിലാണോ കൗൺസിലർ എന്നായിരുന്നു സി പി എം അണികളുടെ ചോദ്യം.
സ്ഥലമുള്ളിടത്ത് ബോർഡ് വെച്ചതിനപോലും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചതോടെ വിവാദം വീണ്ടും കൊ ഴുത്തു.
എംഎൽഎ പ്രശാന്ത് വളരെ ചെറിയ വാടകയ്ക്കാണ് കെട്ടിടം ഉപയോഗിക്കുന്നതെന്നും ആ വാടകപോലും കുടിശികയുണ്ടായിരുന്നെന്നും ബി ജെ പി അണികൾ കണ്ടെത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. കുടിശിക ഉണ്ടായിരുന്നെ ന്ന് പ്രശാന്തിനും സമ്മതിക്കേണ്ടിവന്നു.
നഗരസഭയുടെ കെട്ടിടങ്ങൾ ഇത്രയും കുറഞ്ഞ വാടകയ്ക്ക് ആർക്കൊ ക്കെ നൽകിയിട്ടുണ്ടെന്ന് പരിശോധിക്കുമെന്ന് മേയർ വി വി രാജേഷ് പ്രഖ്യാപിച്ചതോടെ സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ച അതായി.
അതിനിടയാണ് ഓഫീസ് ഒ ഴിയുന്നതായി പ്രശാന്ത് അറിയിച്ചത്.അനാവശ്യ വിവാദത്തിൽ താല്പര്യമില്ലെന്നും തനിക്കെതിരെ ബിജെപി വ്യാജപ്രചരണങ്ങൾ നടത്തി വരികയാണെന്നും പ്രശാന്ത് പറയുന്നു.
100 സ്ക്വയർഫീറ്റ് സ്ഥലമാണ് പ്രശാന്തിന് ഓഫീസ് പ്രവർത്തനത്തിന് നഗരസഭ മുൻ കൗൺസിൽ അനുവദിച്ചിരുന്നതെന്നും എന്നാൽ എം എൽ എ 350 സ്ക്വയർ ഫീറ്റ് സ്ഥലം ഉപയോഗിച്ച് വരികയായിരുന്നുവെന്നും ആരോപണമുയർന്നിട്ടുണ്ട്. ഓഫീസിൽ മുറി തിരിച്ച് എംഎൽഎക്ക് വിശ്രമത്തിനായി എസി ഫിറ്റ് ചെയ്തു ഉപയോഗിച്ചിരുന്നതായും ഇതിന്റെ വൈദ്യുതിചാർജ് നഗരസഭയാണ് അടച്ചിരുന്നതെന്നും ഒരു വിഭാഗം പറയുന്നു.
അന്വേഷണം ഉണ്ടാകുമെന്ന് ഭയന്നാണ് പ്രശാന്ത് ഓഫീസ് മാറുന്നതെന്നാണ് ബിജെപി പ്രവർത്തകർ ഇപ്പോൾ പ്രചരിപ്പിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക് വീണ്ടും കൂട്ടപ്പരോൾ ; അനുവദിച്ചത് പിണറായി സർക്കാർ





