പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക് വീണ്ടും കൂട്ടപ്പരോൾ ; അനുവദിച്ചത് പിണറായി സർക്കാർ

കാസർഗോഡ് : പെരിയയിലെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ശരത് ലാലിനെയും, കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക്‌ വീണ്ടും പരോൾ. ഒന്നാം പ്രതി പീതാംബരൻ ഉൾപ്പടെ അഞ്ച് പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. പ്രതികൾക്ക്‌ വീട്ടിൽ പോകാനും അനുമതി നൽകിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പരോളെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. പ്രതികൾക്ക് നിരന്തരമായി പരോൾ ലഭിക്കുന്നതിൽ ആശങ്കയുണ്ടെന്നും ഇതേ സംബന്ധിച്ച് ആഭ്യന്തര വകുപ്പിനെ പരാതി അറിയിച്ചിട്ടുണ്ടെന്നും കൊല്ലപ്പെട്ട ശരത് ലാലിൻ്റെ പിതാവ് സത്യനാരായണൻ പറഞ്ഞു.

ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാംപ്രതി ഗിജിൻ, ആറാം പ്രതി അശ്വൻ, പതിനഞ്ചാം പ്രതി വിഷ്‌ണു സുര എന്നിവർക്കാണ് ഇപ്പോൾ പരോൾ അനുവദിച്ചിരിക്കുന്നത് . നേരത്തെ പരോളിൽ ഇവർക്ക് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ അനുമതി ഉണ്ടായിരുന്നില്ല. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പാണ് 15 പ്രതികൾക്കും പരോൾ അനുവദിച്ചത്. പരോൾ ലഭിച്ചവരെല്ലാം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കാസർകോട് എത്തിയിട്ടുണ്ട്. ഇവർ പരോളിലിറങ്ങിയതിനെ തുടർന്ന് പെരിയയിൽ പൊലീസ് കനത്ത  സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.