കൊച്ചി മേയറാകാത്ത ദീപ്തി; മുമ്പ് ഗ്രൂപ്പിന്റെ കരുത്തില്‍ ദീപ്തി വെട്ടിയ ഡോ നിജി ജസ്റ്റിന്‍ തൃശൂര്‍ മേയറായി; പിന്നാലെ പേയ്‌മെന്റ് പദവി ആരോപണവുമായി ലാലി ജെയിംസും; കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയായി തൃശൂരും കൊച്ചിയും; ഈ വനിതാ മേയര്‍മാര്‍ക്ക് ഇനി എന്തു സംഭവിക്കും?

ഡോ നിജി ജസ്റ്റിന്‍
തൃശൂര്‍: തൃശ്ശൂര്‍ മേയര്‍ സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ വന്‍ പൊട്ടിത്തെറി. ഡോ. നിജി ജസ്റ്റിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ, മുതിര്‍ന്ന നേതാവ് ലാലി ജെയിംസ് പാര്‍ട്ടി നേതൃത്വത്തിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളുമായി രംഗത്തെത്തിയതോടെയാണ് ഇത്.  ലാലി ജെയിംസിനെതിരെ നിജി ജസ്റ്റിന്‍ പരാതി നല്‍കും.
കോച്ചി മേയറായി പരിഗണിച്ചത് ദീപ്തി മേരി വര്‍ഗ്ഗീസിനെയാണ്. എന്നാല്‍ അവസാനം മിനിമോള്‍ക്ക് നറുക്കു വീണു. മുമ്പ് യൂത്ത് കോണ്‍ഗ്രസിലും മഹിളാ കോണ്‍ഗ്രസിലും പ്രവര്‍ത്തിക്കുമ്പോള്‍ ദീപ്തിയും നിജിയും സമകാലികരായിരുന്നു. അന്ന് ദീപ്തിയുടെ ഇടപെടലുകള്‍ കാരണം നിജിയ്ക്ക് തിരിച്ചടികളുണ്ടായി. 2025ല്‍ ദീപ്തിയ്ക്ക് മേയറാകാന്‍ കഴിയുന്നില്ല. പക്ഷേ നിജി മേയറായി. ഇതിനിടെയാണ് പെയ്‌മെന്റ് വിവാദം എത്തുന്നത്.
തൃശൂര്‍ മേയര്‍ പദവിയില്‍ സമാനതകളില്ലാത്ത ആരോപണമാണ് ലാലി ജെയിംസ് ഉയര്‍ത്തുന്നത്. ഇത് ഗൗരവത്തില്‍ കെപിസിസി എടുക്കും.  കോണ്‍ഗ്രസ് നേതൃത്വം പണം വാങ്ങി മേയര്‍ പദവി വില്‍ക്കുകയായിരുന്നുവെന്ന് ലാലി ജെയിംസ് ആരോപിച്ചു. നിയുക്ത മേയറും ഭര്‍ത്താവും പണവുമായി എഐസിസി നേതാക്കളെ പോയി കണ്ടുവെന്നും, താനൊരു വിധവയായതിനാലും നല്‍കാന്‍ പണമില്ലാത്തതിനാലും തന്നെ തഴയുകയായിരുന്നുവെന്നും അവര്‍ തുറന്നടിച്ചു. ഇത് ഗുരുതര അച്ചടക്ക ലംഘനമായി നിജി ഉയര്‍ത്തും. ലാലിയുടെ അടുത്ത നീക്കവും നിര്‍ണ്ണായകമാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുന്നോടിയായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് തന്നെ വിളിപ്പിച്ചിരുന്നുവെന്നും പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ ഫണ്ട് വേണമെന്ന് സൂചിപ്പിച്ചുവെന്നും ലാലി വെളിപ്പെടുത്തി. എന്നാല്‍ പൊതുപ്രവര്‍ത്തനത്തിലൂടെ പണം ഉണ്ടാക്കിയിട്ടില്ലെന്ന് താന്‍ മറുപടി നല്‍കിയതായും അവര്‍ പറഞ്ഞു. വിപ്പ് നിരസിച്ചു: പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് മേയര്‍ തിരഞ്ഞെടുപ്പിനുള്ള വിപ്പ് കൈപ്പറ്റാന്‍ ലാലി ജെയിംസ് തയ്യാറായില്ല. ഇതും അച്ചടക്ക ലംഘനമാണ്.
ഭൂരിഭാഗം കൗണ്‍സിലര്‍മാരും തന്റെ പേരാണ് നിര്‍ദ്ദേശിച്ചതെന്നും എന്നാല്‍ നേതൃത്വം തന്നെ വഞ്ചിച്ചുവെന്നും അവര്‍ ആരോപിക്കുന്നു. അതായത് തൃശൂരിലെ കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക് പോവുകയാണ്. ലാലിയുടെ അടുത്ത നീക്കം നിര്‍ണ്ണായകമാണ്. ലാലിയെ ടി.എന്‍. പ്രതാപന്‍, വിന്‍സെന്റ്, ജോസഫ് ടാജറ്റ് എന്നിവര്‍ ലാലിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നിലവില്‍ മുതിര്‍ന്ന നേതാവ് തേറമ്പില്‍ രാമകൃഷ്ണന്‍ വഴി ലാലിയെ ശാന്തയാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇത് വിജയിക്കുമോ എന്നതാണ് നിര്‍ണ്ണായകം. അതിനിടെ ലാലിക്കെതിരെ നടപടി അനിവാര്യമാണെന്ന് നിജി പറയുന്നു.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഡോ നിജി ജസ്റ്റിന്‍ തള്ളി. 28 വര്‍ഷമായി താന്‍ പാര്‍ട്ടി പ്രവര്‍ത്തകയാണെന്നും മേയര്‍ തിരഞ്ഞെടുപ്പില്‍ എല്ലാ കോണ്‍ഗ്രസ് അംഗങ്ങളുടെയും വോട്ട് തനിക്ക് ലഭിക്കുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തൃശ്ശൂര്‍ നഗരത്തെ സ്ത്രീ-വയോജന സൗഹൃദമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അവര്‍ കൂട്ടിചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസിലും മഹിളാ കോണ്‍ഗ്രസിലും സജീവ സാന്നിധ്യമായിരുന്നു ഡോ നിജി. പ്രമുഖ ഗൈനക്കോളജിസ്റ്റായിരുന്നു ഇവര്‍.
നിജിയെ പേയ്‌മെന്റ് സീറ്റില്‍ ലാലി തളയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഗ്രൂപ്പ് മുന്‍തൂക്കമാണ് കൊച്ചിയില്‍ മിനിമോളം തുണച്ചതെന്ന് ദീപ്തിയും പറയുന്നു. രണ്ടു പരാതികളും കെപിസിസിയ്ക്ക് മുന്നിലുണ്ട്. അതായത് കൊച്ചിയിലെയും തൃശൂരിലേയും ഈ ആരോപണങ്ങള്‍ കെപിസിസിയ്ക്ക് തലവേദനയാണ്. തല്‍കാലം ഇതില്‍ മേയര്‍മാര്‍ക്കെതിരെ നടപടികളും ഉണ്ടാകില്ല.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.