ശ്രീലേഖയും പ്രശാന്തും തമ്മിലുള്ള പോര്: നഗരസഭയിൽ വാടക ഓഡിറ്റിന് ഉത്തരവിട്ട് മേയർ.

നഗരസഭയിൽ വാടക ഓഡിറ്റിന് ഉത്തരവിട്ട് മേയർ
തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയുടെ ഭരണം കയ്യാളുന്ന ബിജെപിയോട് സൂക്ഷിച്ചു ഇടപെടണമെന്ന് സിപിഎമ്മിന് മനസ്സിലായി. അല്ലെങ്കിൽ അടി തിരിച്ചടിയാകുമെന്ന് ബിജെപി കൗൺസിലറും സിപിഎം എംഎൽഎയും തമ്മിലുള്ള തർക്കം പാർട്ടിയെ പഠിപ്പിച്ചു.
ശാസ്തമംഗലം കൗൺസിലർ ആ ശ്രീലേഖയുടെ ഒരു അഭ്യർത്ഥനയ്ക്ക് മേൽ വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് രാഷ്ട്രീയമായി ഏറ്റുപിടിത്തം നടത്തിയത് പാർട്ടിക്ക് തന്നെ വിനയായിരിക്കുകയാണ്. തിരുവനന്തപുരം നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ കൈവശക്കാരെക്കുറിച്ചും വാടക സംബന്ധിച്ചും സമഗ്രമായ ഓഡിറ്റ് നടത്താൻ മേയർ വി വി രാജേഷ് നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
നഗരസഭയുടെ ശാസ്തമംഗലത്തെ സോണൽ ഓഫീസിലാണ് എംഎൽഎ പ്രശാന്തിന്റെ മണ്ഡലത്തിലെ ഓഫീസ് പ്രവർത്തിക്കുന്നത്. ശാസ്തമംഗലം വാർഡ് കൗൺസിലറുടെ ഔദ്യോഗിക ഓഫീസ് പ്രവർത്തിക്കുന്നതും ഈ കെട്ടിടത്തിലെ അതേ നിലയിൽ തന്നെയാണ്.
 വളരെ ചെറിയ സൗകര്യമേ കൗൺസിലറുടെ ഓഫീസിനുള്ളു.ഇപ്പോൾ ഫയലുകൾ സൂക്ഷിക്കുന്നത്  സുചിമുറിയിലാണ്. എം എൽ എ യുടെ ഓഫീസാകട്ടെ വിശാലമായ സൗകര്യത്തിലും.
യഥാർത്ഥത്തിൽ വാർഡ് കൗൺസിലറുടെ ഓഫീസിനു വേണ്ടിയുള്ളതാഈ സ്ഥലം. അതുകൊണ്ടുതന്നെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർ, മുൻ ഡിജിപി ആർ ശ്രീലേഖ തനിക്ക് കുറച്ചുകൂടി ഓഫീസ് സൗകര്യം അനുവദിക്കണമെന്ന് ഫോണിൽ പ്രശാന്തിനോട് അഭ്യർത്ഥിച്ചു.
പ്രശാന്തിനോട് വ്യക്തിപരമായി അടുത്ത ബന്ധമുള്ളതിനാലാണ് താൻ അത്തരം ഒരു അഭ്യർത്ഥന  നടത്തിയത് എന്നാണ് ശ്രീലേഖ പറയുന്നത്. തന്റെ സഹോദരനെ പോലെയാണ് പ്രശാന്ത് എന്നും അവർ വിശദീകരിക്കുന്നു.
എന്നാൽ ബിജെപി ടിക്കറ്റിൽ വിജയിച്ച ശ്രീലേഖയുടെ ഈ അഭ്യർത്ഥനയോട് രാഷ്ട്രീയമായും വൈകാരികവുമായാണ് സി പി എം നിയമ സഭാഗമായ പ്രശാന്ത് പ്രതികരിച്ചത്. ശ്രീലേഖയുടെ ഫോൺ വിളി മറ്റൊരു തരത്തിലാണ് എംഎൽഎ പ്രചരിപ്പിച്ചത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.