വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെ പോലീസിനെ വെട്ടിച്ച് സിനിമാസ്റ്റൈലില്‍ കടന്ന് കളഞ്ഞ കൊടുംകുറ്റവാളി ബാലമുരുഗന്‍ പിടിയില്‍, പിടിയിലായത് തിരുച്ചിറപ്പളളിയില്‍ വച്ച്

തിരുച്ചിറപ്പള്ളി: പോലീസിന്‌ നാണക്കേടായി കസ്റ്റഡിയില്‍ നിന്ന് സിനിമാറ്റിക്കായി രക്ഷപ്പെട്ട കൊടുംകുറ്റവാളി ബാലമുരുഗന്‍(44) പിടിയിലായി. നവംബര്‍ മൂന്നിന് തമിഴ്നാട് പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട ഇയാളെ, ഒന്നരമാസം നീണ്ട തിരച്ചിലിനൊടുവില്‍ തിരുച്ചിറപ്പള്ളിയില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. നിരവധി കവര്‍ച്ച കേസിലും കൊലപാതകശ്രമത്തിലുമടക്കം 53 കേസുകളില്‍ പ്രതിയായ ഇയാളെ തെങ്കാശി കോടതി റിമാന്‍ഡ് ചെയ്തു.

തമിഴ്നാട്ടിലെ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ ശേഷം വിയ്യൂര്‍ ജയിലിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനിടെയാണ് ബാലമുരുഗന്‍ തന്ത്രപരമായി രക്ഷപ്പെട്ടത്. തിരുച്ചിറപ്പള്ളിയില്‍ വെച്ച് പോലീസിനെ വെട്ടിച്ച് കടന്ന ഇയാള്‍ക്കായി തമിഴ്നാട് പോലീസിന്റെ ‘ക്യൂ ബ്രാഞ്ച്’ ഉള്‍പ്പെടെ വ്യാപക തിരച്ചില്‍ നടത്തിവരികയായിരുന്നു. ശനിയാഴ്ച രാത്രി വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ ഇയാളെ പോലീസ് തിരിച്ചറിയുകയും സാഹസികമായി പിടികൂടുകയുമായിരുന്നു.

കേരള-തമിഴ്നാട് അതിര്‍ത്തികളില്‍ ഭീതി വിതച്ച ക്രിമിനലാണ് കടയം സ്വദേശിയായ ബാലമുരുഗന്‍. 2021-ല്‍ മറയൂര്‍ പോലീസ് ഇയാളെ പിടികൂടി തമിഴ്നാട് പോലീസിന് കൈമാറിയിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍, ജയില്‍ മോചിതനായ ശേഷം മറയൂര്‍ സ്റ്റേഷന്‍ പരിധിയില്‍ തുടര്‍ച്ചയായി മോഷണങ്ങള്‍ നടത്തിയാണ് ഇയാള്‍ പോലീസിനോട് പ്രതികാരം തീര്‍ത്തത്.

നവംബറില്‍ ഇയാള്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവം തമിഴ്നാട് പോലീസിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ബന്ദല്‍ക്കുടി സ്റ്റേഷനിലെ എസ്.ഐ നാഗരാജന്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ സംഭവത്തിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇയാളെ പിടികൂടാന്‍ കഴിയാത്തത് പോലീസിന്റെ വീഴ്ചയാണെന്ന വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ തെങ്കാശിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി വരും ദിവസങ്ങളില്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. മറ്റ് കേസുകളിലെ തെളിവെടുപ്പിനായി കേരള പോലീസും ഇയാളെ വിട്ടു കിട്ടാന്‍ അപേക്ഷ നല്‍കിയേക്കും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.