തിരുവനന്തപുരം: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ 40 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന മോഷ്ടാക്കളെ സിനിമാ രംഗങ്ങളെ വെല്ലുന്ന സാഹസികതയിലൂടെ പിടികൂടി കരമന പോലീസ്. നാട്ടുകാരെയും പോലീസിനെയും വട്ടംകറക്കി ചതുപ്പില്‍ ഒളിക്കാന്‍ ശ്രമിച്ച പ്രതികളെ മല്‍പിടിത്തത്തിലൂടെയാണ് ‘പരുന്ത്’ സ്‌ക്വാഡ് കീഴടക്കിയത്. പ്രതികളുടെ ഫോണ്‍ പരിശോധനയില്‍ ഒരു മാസത്തെ ഗൂഡാലോചനയും തെളിഞ്ഞു.
സ്വകാര്യ ധനകാര്യ സ്ഥാപനമായ ‘ആയില്യം ഫിനാന്‍സിലെ’ കളക്ഷന്‍ ഏജന്റ് നടന്നുപോകുമ്പോഴാണ് ബൈക്കിലെത്തിയ സംഘം മിന്നല്‍ വേഗത്തില്‍ ബാഗ് തട്ടിപ്പറിച്ചത്. 40 പവന്‍ സ്വര്‍ണ്ണമടങ്ങിയ ബാഗുമായി പ്രതികള്‍ പാഞ്ഞു. എന്നാല്‍ തങ്ങള്‍ കുടുങ്ങാന്‍ പോകുന്നത് സെക്കന്‍ഡുകള്‍ക്കുള്ളില്‍ സജ്ജമാകുന്ന പോലീസിന്റെ വലയിലാണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. ഒരു മാസമായി മോഷണം പ്ലാന്‍ ചെയ്തവര്‍ അങ്ങനെ അഴിക്കുള്ളിലായി.
കവര്‍ച്ച നടന്ന വിവരം അറിഞ്ഞ ഉടന്‍ തന്നെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും സിഐ അനൂപിന് സന്ദേശമെത്തി. സിഐ ഉടന്‍ തന്നെ സിറ്റി പോലീസ് കമ്മീഷണറെ വിവരം അറിയിച്ചു. പ്രതികള്‍ക്കായി കരമന എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിലുള്ള 14 അംഗ സ്പെഷ്യല്‍ സ്‌ക്വാഡ് ‘പരുന്ത്’ രംഗത്തിറങ്ങി. കവര്‍ച്ചക്കാര്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ള വഴികളെല്ലാം മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സീല്‍ ചെയ്തു.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ബജറ്റില്‍ യഥാര്‍ത്ഥ്യമാകും; ‘അഷ്വേര്‍ഡ് പെന്ഷന് സ്കീം’ വരും; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോളടിക്കും
പോലീസിനെ കണ്ടതോടെ ബാഗുമായി പ്രതികള്‍ ജനവാസ മേഖലയിലെ കുറ്റിക്കാട്ടിലേക്ക് ഓടിക്കയറി. പിന്നാലെ പോലീസും നാട്ടുകാരും. രക്ഷപ്പെടാന്‍ വഴിയില്ലാതെ വന്നതോടെ നേമം സ്വദേശി ഷാനവാസും, മൊട്ടമൂട് സ്വദേശി കൃഷ്ണനും അടുത്തുള്ള ചതുപ്പിലേക്ക് ചാടി. ‘പ്രതികള്‍ ചതുപ്പില്‍ ഒളിക്കാന്‍ ശ്രമിച്ചെങ്കിലും വിടാന്‍ പോലീസ് തയ്യാറായിരുന്നില്ല. ചതുപ്പിലിറങ്ങിയ പോലീസുകാര്‍ പ്രതികളുമായി മല്‍പിടിത്തം നടത്തിയാണ് അവരെ കീഴടക്കിയത്.’
സിഐ അനൂപിന്റെയും സംഘത്തിന്റെയും കൃത്യമായ ഏകോപനമാണ് 40 പവന്‍ സ്വര്‍ണ്ണം നിമിഷങ്ങള്‍ക്കുള്ളില്‍ തിരികെ ലഭിക്കാന്‍ സഹായിച്ചത്. പിടിയിലായ ഷാനവാസിനെയും കൃഷ്ണനെയും കോടതിയില്‍ ഹാജരാക്കി. നഗരത്തില്‍ സുരക്ഷാ വലയം തീര്‍ക്കുന്ന പോലീസിന്റെ ‘പരുന്ത്’ സ്‌ക്വാഡിന്റെ ജാഗ്രതയ്ക്ക് വലിയ കയ്യടിയാണ് നാട്ടുകാര്‍ നല്‍കുന്നത്.
ഗുണ്ടകള്‍ക്കെതിരെ കര്‍ശന നിലപാട് എടുക്കുന്ന ഉദ്യോഗസ്ഥനാണ് സിഐ അനൂപ്. ഏതറ്റം വരേയും പോയി ഗുണ്ടകളെ കൈകാര്യം ചെയ്യും. കരമനയിലെ കവര്‍ച്ചയും പൊളിച്ചത് ഈ ഉദ്യോഗസ്ഥന്റെ അതിവേഗ ഇടപെടലാണ്. പരുന്ത് എന്നാണ് അനൂപിനെ പോലീസില്‍ അറിയപ്പെടുന്നത്.


നാട്ടുകാര്‍ പിടികൂടി ഏല്‍പ്പിച്ച പ്രതിയെ ‘നാളെ വന്നാല്‍ മതി’ എന്ന് പറഞ്ഞ് വിട്ടയച്ച പോലീസിന് കിട്ടിയത് എട്ടിന്റെ പണി; കാക്കിയ്ക്കുള്ളിലെ പിഴവുകള്‍ക്ക് ഇനി മാപ്പില്ല; റവാഡയുടെ വജ്രായുധത്തെ ഭയക്കണം; കിളിമാനൂരില്‍ കണ്ടത് സേനയിലെ ശുദ്ധികലശം സന്ദേശം





