രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായുള്ള യാത്രയ്ക്കിടെ പൊലീസുകാരന്റെ പിസ്റ്റളും വെടിയുണ്ടകളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു; താക്കീത് കമാന്‍ഡന്റിനും; ആ ബാഗ് വലിച്ചെറിഞ്ഞതോ?

തിരുവനന്തപുരം: രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായുള്ള യാത്രയ്ക്കിടെ പൊലീസുകാരന്റെ പിസ്റ്റളും വെടിയുണ്ടകളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ട സംഭവത്തില്‍ എസ്എപി ക്യാമ്പിലെ ഡെപ്യൂട്ടി കമന്‍ഡാന്റ് എസ്. ഷിബുവിന് സര്‍ക്കാരിന്റെ താക്കീത്. സംഭവത്തില്‍ സെക്കന്‍ഡ് ഇന്‍ ചാര്‍ജായിരുന്ന ഷിബു തന്റെ ഉത്തരവാദിത്വം കുറ്റമറ്റ രീതിയില്‍ നിറവേറ്റിയില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. ഗുരുതരമായ സുരക്ഷാവീഴ്ചയും അച്ചടക്കലംഘനവും നടന്ന കേസില്‍ വെറുമൊരു താക്കീതില്‍ നടപടി ഒതുങ്ങുന്നത് പൊലീസ് സേനയ്ക്കുള്ളില്‍ തന്നെ ചര്‍ച്ചയാകുന്നുണ്ട്.
2023 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് സ്‌പെഷ്യല്‍ ട്രെയിനില്‍ രാജസ്ഥാനിലേക്ക് പോകവെയാണ് ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ എഎസ്‌ഐ വിശാഖിന്റെ പിസ്റ്റളും 20 വെടിയുണ്ടകളും അടങ്ങിയ ബാഗ് കാണാതായത്. ട്രെയിന്‍ യാത്രയ്ക്കിടെ പൊലീസുകാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഒരു ഉദ്യോഗസ്ഥന്‍ ബാഗ് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് ആരോപണം. മദ്യപിച്ച് ലക്കുകെട്ട ഉദ്യോഗസ്ഥര്‍ തമ്മില്‍ കാബിനില്‍ വെച്ച് ബഹളമുണ്ടാക്കിയെന്നും ഇതിനിടയില്‍ സംഭവവുമായി ബന്ധമില്ലാത്ത വിശാഖിന്റെ ബാഗ് മറ്റൊരാള്‍ പുറത്തേക്ക് എറിഞ്ഞെന്നുമാണ് പുറത്തുവന്ന വിവരങ്ങള്‍.
പാന്റ്രി ജീവനക്കാര്‍ ഉള്‍പ്പെടെ ബാഗ് പുറത്തേക്ക് എറിയുന്നത് കണ്ടതായി മൊഴി നല്‍കിയിരുന്നു. സ്‌പെഷ്യല്‍ ട്രെയിനില്‍ തോക്കും തിരകളും പോലുള്ള അതീവ സുരക്ഷാ പ്രാധാന്യമുള്ള വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ കാട്ടിയ അനാസ്ഥ വലിയ വിവാദമായിരുന്നു. കമന്‍ഡാന്റ് അടക്കം 10 ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും, പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയ ഗുരുതര സുരക്ഷാവീഴ്ചയ്ക്കും കൃത്യവിലോപത്തിനുമുള്ള ശിക്ഷ ഇപ്പോള്‍ ഡെപ്യൂട്ടി കമന്‍ഡാന്റിനുള്ള താക്കീതില്‍ അവസാനിച്ചിരിക്കുകയാണ്.
ഷിബു, തന്റെ ഉത്തരവാദിത്വം കുറ്റമറ്റ രീതിയില്‍ നിറവേറ്റിയില്ലെന്ന് കണ്ടെത്തിയതിന് തുടര്‍ന്നാണിത്. ഡ്യൂട്ടിക്കായി ട്രെയിനില്‍ പോകവെ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ എ.എസ്.ഐ വിശാഖിന്റെ പിസ്റ്റളും 20 വെടിയുണ്ടകളും അടങ്ങുന്ന ബാഗ് നഷ്ടമായത്. ട്രെയിന്‍ യാത്രക്കിടെ മദ്യപിച്ച ഉദ്യോഗസ്ഥന്‍ തോക്കും തിരകളും പുറത്തേക്കെറിഞ്ഞുവെന്നായിരുന്നു ആരോപണം.
കമന്‍ഡാന്റടക്കം 10 പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിരുന്നു. ഗുരുതര സുരക്ഷാ വീഴ്ച, കൃത്യവിലോപം, അച്ചടക്ക ലംഘനം, എന്നിവ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.