കൊച്ചി: സ്പായില്‍ നിത്യ സന്ദര്‍ശനം നടത്തുകയും പണപ്പിരിവ് നടത്തുകയും ചെയ്യുന്നുവെന്ന രഹസ്യപരാതിയില്‍ കുടുങ്ങി തൃക്കാക്കര എസ്എച്ച്ഒ എ.കെ.സുധീര്‍. വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ കുടങ്ങിയെങ്കിലും പണം കൈപ്പറ്റുന്നത് കണ്ടെത്താത്തതിനാല്‍ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തില്ല. പകരം വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുധീറിനെ ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി.
സര്‍വീസിലുള്ള ഉദ്യോഗസ്ഥന് പണം കൈപ്പറ്റുന്നു എന്ന പരാതി ഉയര്‍ന്നാലാണ് വിജിലന്‍സ് സാധാരണ ഇത്തരം പരിശോധനകള്‍ നടത്തുന്നത്. ഇത്തരത്തില്‍ ലഭിച്ച ‘സോഴ്സ് റിപ്പോര്ട്ടി’ന്റെ അടിസ്ഥാനത്തില്‍ എളമക്കരയിലുള്ള സ്പായില്‍ വിജിലന്‍സ് ഇക്കഴിഞ്ഞ മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. ഡ്യൂട്ടിയിലായിരുന്ന സുധീറിനെ ഈ സമയം വിജിലന്‍സ് കൈയോടെ പൊക്കുകയും ചെയ്തു. എന്നാല്‍ പണം കൈപ്പറ്റിയതിന് തെളിവില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്തില്ല. പകരം പൊലീസിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടിയെന്ന് പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
കൊച്ചി നഗരത്തിലെ സ്പാ, മസാജിങ് സെന്റര്‍ നടത്തിപ്പുകളുടെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കുടുങ്ങുന്നത് ആദ്യമായല്ല. മസാജിങ്ങിനു പോയ പൊലീസ് ഉദ്യോഗസ്ഥന്റെ കാര്യം വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ തട്ടാന്‍ കൂട്ടു നിന്ന സംഭവത്തില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ പിടിയിലായത് ഗ്രേഡ് എസ്ഐ ആയിരുന്നു. ലോഡ്ജിന്റെ പേരില്‍ അനാശാസ്യ കേന്ദ്രം നടത്തിയതിന് അറസ്റ്റിലായത് സിറ്റി ട്രാഫിക് പൊലീസിലെ ഒരു എഎസ്ഐയും നഗരത്തിലെ ഒരു സ്റ്റേഷനിലെ സിപിഒയും ആയിരുന്നു. ഇവരുടെ ബിനാമികളായിരുന്നു ലോഡ്ജ് എന്ന പേരില്‍ അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരം അതീവ സുരക്ഷാ വലയത്തിലായിരിക്കെ, ഡ്യൂട്ടി റിപ്പോര്‍ട്ട് ചെയ്യാതെ സ്പായില്‍ സമയം ചെലവഴിക്കുകയായിരുന്നു സിഐ. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഉണ്ടായിരുന്ന ഇയാളെ കാണാതായത് പോലീസിനിടയില്‍ വലിയ ചര്‍ച്ചയായി. തുടര്‍ന്ന് വിജിലന്‍സ് നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് കൊച്ചിയിലെ ഒരു സ്പായില്‍ നിന്ന് ഇയാളെ കണ്ടെത്തിയത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രധാന പരിപാടികളാണ് കൊച്ചിയില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, സുപ്രധാനമായ സുരക്ഷാ ഡ്യൂട്ടിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട തൃക്കാക്കര ഡിവിഷനിലെ സി.ഐയെ രാവിലെ മുതല്‍ കാണാനില്ലായിരുന്നു. ഇയാള്‍ അഴിമതിക്കേസുകളില്‍ നിരീക്ഷണത്തിലായിരുന്നതിനാല്‍ വിജിലന്‍സ് സംഘം രഹസ്യമായി ഇയാളെ പിന്തുടരുന്നുണ്ടായിരുന്നു. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സ്പായില്‍ നിന്ന് ഇയാളെ കൈയ്യോടെ പിടികൂടിയത്.
പിടികൂടുന്ന സമയത്ത് ഇയാളുടെ പക്കല്‍ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ല. എങ്കിലും അതീവ സുരക്ഷാ ഡ്യൂട്ടി നിലനില്‍ക്കെ അത് ലംഘിച്ച് സ്പായില്‍ പോയത് അതീവ ഗുരുതരമായ അച്ചടക്കലംഘനമായാണ് ആഭ്യന്തര വകുപ്പ് കാണുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പോലീസ് ആസ്ഥാനത്ത് വലതു കാല് വച്ച് പിണറായിയുടെ വിശ്വസ്തന് വീണ്ടും എത്തും; എംആര്‍ അജിത് കുമാറിനെ പോലീസിലേക്ക് മടക്കി കൊണ്ടു വരും. പോലീസ് തലപ്പത്ത് വമ്പന്‍ അഴിച്ചുപണി; ഇന്റലിജന്‍സ്, വിജിലന്‍സ് മേധാവിമാര്‍ക്ക് മാറുമോ? വീണ്ടും കേരളത്തില്‍ ‘എംആര്‍’ ഭരണം





