കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ റണ്‍മഴ; അടിച്ചുതകര്‍ത്ത് സ്മൃതിയും ഷഫാലിയും ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 30 റണ്‍സ് വിജയം

തിരുവനന്തപുരം: തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന നാലാം ട്വന്റി 20 മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 30 റണ്‍സിന്റെ ഉജ്ജ്വല വിജയം. ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുളള പരമ്പരയില്‍ ഇന്ത്യ 4-0 ത്തിന് മുന്നിലെത്തി.

ഇന്ത്യക്കായി ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും ഷഫാലി വര്‍മ്മയും ചേര്‍ന്ന് സ്വപ്‌നതുല്യമായ തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 162 റണ്‍സ് അടിച്ചുകൂട്ടി. ശ്രീലങ്കന്‍ ബോളര്‍മാരെ തുടര്‍ച്ചയായി ബൗണ്ടറി കടത്തി.
സ്മൃതി മന്ദാന 48 പന്തില്‍ 80 റണ്‍സ് (11 ഫോര്‍, 3 സിക്‌സ്) നേടി ടോപ് സ്‌കോററായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് എന്ന അപൂര്‍വ്വ നാഴികക്കല്ലും സ്മൃതി കാര്യവട്ടത്ത് പിന്നിട്ടു.ഷഫാലി വര്‍മ്മ 46 പന്തില്‍ 79 റണ്‍ണ്‍സും അടിച്ചുകൂട്ടി (12 ഫോര്‍, 1 സിക്‌സ്).

അവസാന ഓവറുകളില്‍ റിച്ച ഘോഷിന്റെ (16 പന്തില്‍ 40*) വെടിക്കെട്ട് പ്രകടനം ഇന്ത്യയെ 221 എന്ന പടുകൂറ്റന്‍ സ്‌കോറിലെത്തിച്ചു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടുവും (52) ഹാസിനി പെരേരയും (33) ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ലങ്ക സമ്മര്‍ദ്ദത്തിലായി.ഇന്ത്യക്കായി അരുന്ധതി റെഡ്ഡി, വൈഷ്ണവി ശര്‍മ്മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ശ്രീ ചരണി ഒരു വിക്കറ്റും വീഴ്ത്തി.

പരമ്പരയിലെ അവസാന മത്സരം ചൊവ്വാഴ്ച കാര്യവട്ടത്ത് തന്നെ നടക്കും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.