റായ്പൂര്‍ : ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. റായ്പൂരില്‍ നടന്ന മത്സരത്തില്‍ 48 റണ്‍സിനാണ് സൂര്യകുമാര്‍ യാദവും സംഘവും സന്ദര്‍ശകരെ പരാജയപ്പെടുത്തിയത്. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സാണ് അടിച്ചുകൂട്ടിയത്.അഭിഷേക് ശര്‍മ്മ ഓപ്പണറായി ഇറങ്ങിയ അഭിഷേക് ശര്‍മ്മയാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ നട്ടെല്ല്. വെറും 35 പന്തില്‍ 84 റണ്‍സാണ് താരം നേടിയത് (5 ഫോറും 8 സിക്സും).
അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തിയ റിങ്കു 20 പന്തില്‍ 44 റണ്‍സുമായി പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 32 റണ്‍സ് നേടി മികച്ച പിന്തുണ നല്കി.
ഈഡനില്‍ സഞ്ജു ഷോ….. 50 പന്തില്‍ 97 നോട്ടൗട്ട്….. മലയാളി കരുത്തില്‍ ഇന്ത്യ ട്വന്റി ട്വന്റി സെമിയില്‍
കൂറ്റന്‍ ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാന്‍ഡിന് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.കിവീസ് നിരയില്‍ ഗ്ലെന്‍ ഫിലിപ്സ് (40 പന്തില്‍ 78) പൊരുതി നോക്കിയെങ്കിലും ലക്ഷ്യം വളരെ അകലെയായിരുന്നു.
ഇന്ത്യക്കായി ശിവം ദുബെ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. അക്സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, അര്‍ഷദീപ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
പരമ്പരയിലെ രണ്ടാം മത്സരം ജനുവരി 23-ന് നടക്കും


ചരിത്രം ആവര്‍ത്തിക്കുമോ? കുറുപ്പിന് വേണ്ടി ജോണ്‍, ഇനി ജോണിന് വേണ്ടി കുറുപ്പ്; സിപിഎമ്മിനെ അലോസരപ്പെടുത്തി ‘ചങ്ങനാശേരി സംഗമം’; സുരേഷ് കുറുപ്പും യുഡിഎഫിലേക്കോ?





