ഗുവഹാത്തി : ന്യൂസിലാന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 8 വിക്കറ്റിന്റെ മിന്നും ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി . ഇേേതാടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0 ത്തിന് മുന്നിലെത്തി. കിവീസ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം വെറും 10 ഓവറില്‍ മറികടന്നാണ് ഇന്ത്യ കരുത്തുകാട്ടിയത്.
ന്യൂസിലന്‍ഡ് ബൗളര്‍മാരെ അടിച്ച് തകര്‍ത്ത അഭിഷേക് ശര്‍മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. അഭിഷേക് ശര്‍മ: വെറും 20 പന്തില്‍ 68 റണ്‍സ് നേടി ഇതില്‍ 5 സിക്സറും , 7 ഫോറും ഉള്‍പ്പെടുന്നു. സൂര്യകുമാര്‍ യാദവ് 26 പന്തില്‍ 57 റണ്‍സ് നേടി
മലയാളി താരം സഞ്ജു സാംസണ് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പരാജയപ്പെട്ടു. നേരിട്ട ആദ്യ പന്തില്‍ തന്നെ പൂജ്യത്തിന് പുറത്തായ സഞ്ജുവിന് ടീമിലെ നിലനില്‍പ്പും ഭീഷണിയായിരിക്കുകയാണ്. ഓപ്പണിംഗില്‍ സഞ്ജുവിന് പകരക്കാരനായി എത്തിയ ഇഷാന് കിഷന് 13 പന്തില്‍ 28 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
ഐപിഎല്‍ 2026: നിലവിലെ ചാമ്പ്യന്മാര്ക്ക് ആധികാരിക തുടക്കം; ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ; ദേവ്ദത്ത് പടിക്കലിന്റെ വെടിക്കെട്ട് ബാറ്റിംഗ്
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ 153 റണ്‍സില്‍ ഒതുക്കുന്നതില്‍ 3 വിക്കറ്റെടുത്ത ജസ്പ്രീത് ബുംറ പ്രധാന പങ്ക് വഹിച്ചു. രവി വിഷ്ണോയിയും ഹാര്‍ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. കിവീസ് നിരയില്‍ ഗ്ലെന്‍ ഫിലിപ്സ് (48), മിച്ചല്‍ സാന്റ്നര്‍ (27) എന്നിവര്‍ മാത്രമാണ് പൊരുതിയത്.


ഇന്ത്യ ജയിക്കുമ്പോള്‍ മലയാളി ടീമിലുണ്ടാകണം! ശ്രീശാന്തിന്റെ ക്യാച്ച് മുതല്‍ സഞ്ജുവിന്റെ 89 റണ്‍സ് വരെ; ലോകകപ്പും മലയാളിയും തമ്മിലെന്ത്?





