രാജ്കോട്ടില്‍ ഇന്ത്യയ്ക്ക് അടിതെറ്റി! ഡാരില മിച്ചലിന്റെ സെഞ്ചുറിയില്‍ പരമ്പരയില്‍ തിരിച്ചടിച്ച് കീവീസ്‌

രാജ്‌കോട്ട് : രാജ്കോട്ട് ഏകദിനത്തില്‍ ഇന്ത്യയെ 7 വിക്കറ്റിന് തകര്‍ത്ത് ന്യൂസീലന്‍ഡ്. ഇന്ത്യ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം 48-ാം ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസീലന്‍ഡ് ഇന്ത്യയ്ക്കൊപ്പം (1-1) എത്തി.

ആദ്യ പത്തോവറിനുള്ളില്‍ തന്നെ ഓപ്പണര്‍മാരായ ഡെവന്‍ കോണ്‍വേയെയും (16) ഹെന്റി നിക്കോളാസിനെയും (10) നഷ്ടപ്പെട്ട് പതറിയ ന്യൂസീലന്‍ഡിനെ ഡാരില മിച്ചലും വില്‍ യങ്ങും ചേര്‍ന്നാണ് വിജയതീരത്തെത്തിച്ചത്.ഡാരില മിച്ചല്‍ 131 റണ്‍സുമായി പുറത്താകാതെ നിന്ന് കിവീസിന്റെ നെടുംതൂണായി.
വില്‍ യങ്ങ് 87 റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 162 റണ്‍സാണ് ഇന്ത്യയുടെ വിജപ്രതീക്ഷ തകര്‍ത്തത്. ഇന്ത്യയില്‍ ന്യൂസീലന്‍ഡ് പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുത്തു.കെ.എല്‍. രാഹുല്‍ തകര്‍പ്പന്‍ സെഞ്ചുറി (92 പന്തില്‍ 112 റണ്‍സ്) നേടി. ഇന്ത്യ ഒരു ഘട്ടത്തില്‍ 118 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നപ്പോള്‍ രാഹുലിന്റെ ഇന്നിങ്‌സാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.കിവീസ് താരം ക്രിസ്റ്റ്യന്‍ ക്ലര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ മധ്യനിരയെ തകര്‍ത്തു.

ഹര്‍ഷിത് റാണയും പ്രസിദ്ധ് കൃഷ്ണയും തുടക്കത്തില്‍ വിക്കറ്റുകള്‍ വീഴ്ത്തി പ്രതീക്ഷ നല്‍കിയെങ്കിലും മധ്യഓവറുകളില്‍ വിക്കറ്റ് കണ്ടെത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. മിച്ചലിന്റെയും യങ്ങിന്റെയും ബാറ്റിംഗ് മികവിന് മുന്നില്‍ ഇന്ത്യന്‍ ആക്രമണം നിഷ്പ്രഭമാകുകയായിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.