ന്യൂസിലാന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ തുടര്‍ച്ചയായ പരാജയങ്ങളെത്തുടര്‍ന്ന് മലയാളി താരം സഞ്ജു സാംസണിനെതിരെ ആരാധകരോഷം ശക്തമാകുന്നു. ഓപ്പണിങ് റോളില്‍ ലഭിച്ച സുവര്‍ണ്ണാവസരങ്ങള്‍ വിനിയോഗിക്കുന്നതില്‍ സഞ്ജു പരാജയപ്പെട്ടതോടെ, ലോകകപ്പ് ടീമിലെ താരത്തിന്റെ സ്ഥാനവും ഇപ്പോള്‍ തുലാസിലായിരിക്കുകയാണ്.
ആദ്യ മത്സരത്തില്‍ 10 റണ്‍സിന് പുറത്തായ സഞ്ജു, രണ്ടാം മത്സരത്തില്‍ 6 റണ്‍സ് മാത്രമെടുത്ത് മടങ്ങി. പൂജ്യത്തിന് പുറത്താകേണ്ട അവസ്ഥയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട തൊട്ടടുത്ത പന്തില്‍ തന്നെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് വിക്കറ്റ് കളഞ്ഞതാണ് ആരാധകരെ ചൊടിപ്പിച്ചത്. ‘ഐപിഎല്‍ മാത്രം കളിക്കുക, ഇന്ത്യന്‍ ജേഴ്‌സി നിങ്ങള്‍ അര്‍ഹിക്കുന്നില്ല’ എന്ന് തുടങ്ങി കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
സഞ്ജു പരാജയപ്പെട്ട സ്ഥാനത്ത്, ബാക്ക്അപ്പ് കീപ്പറായി ടീമിലെത്തിയ ഇഷാന്‍ കിഷന്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. പരിക്കേറ്റ തിലക് വര്‍മ്മയ്ക്ക് പകരം ലഭിച്ച അവസരം മുതലാക്കിയ ഇഷാന്‍ 32 പന്തില്‍ 76 റണ്‍സാണ് അടിച്ചെടുത്തത് . ഇതോടെ മൂന്നാം ട്വന്റി 20-യിലും സഞ്ജു പരാജയപ്പെട്ടാല്‍ ഇഷാന്‍ സ്ഥിരം ഓപ്പണറാകുമെന്ന് ഉറപ്പായി.
ആരാധകന്റെ സ്നേഹത്തിന് സഞ്ജുവിന്റെ ‘സിക്സര്‍’ മറുപടി; കോട്ടയത്തെ സൂപ്പര്‍ ഫാനിനെ കാണാന്‍ സഞ്ജു നേരിട്ടെത്തി; പാമ്പാടിയില്‍ എന്തിന് സഞ്ജു എത്തി?
സഞ്ജു നിലവില്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും അടുത്ത മത്സരത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പുറത്താകുമെന്നും മുന്‍ താരം ആകാശ് ചോപ്ര നിരീക്ഷിച്ചു. തിലക് വര്‍മ്മ തിരിച്ചെത്തുന്നതോടെ ടോപ്പ് ഓര്‍ഡറില്‍ വലിയ അഴിച്ചുപണികള്‍ ഉണ്ടാകുമെന്നാണ് സൂചന.


സി.എസ്.കെയ്ക്കായി സഞ്ജുവിന്റെ ‘സൂപ്പര്‍’ സെഞ്ചറി; ക്യാപ്റ്റന്‍സി ചര്‍ച്ചകളും സജീവം; ധോണിയുടെ മനസ്സ് നിര്‍ണ്ണായകം; സഞ്ജു ചേട്ടന് ക്യാപ്ടനാകുമോ?





