നവി മുംബൈ : ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യ. നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. മലയാളി താരം സഞ്ജു സാംസണ് ബാറ്റിംഗിന് അവസരം ലഭിക്കാതിരുന്നത് ആരാധകര്‍ക്കിടയില്‍ നിരാശയായി.
ഈഡനില്‍ സഞ്ജു ഷോ….. 50 പന്തില്‍ 97 നോട്ടൗട്ട്….. മലയാളി കരുത്തില്‍ ഇന്ത്യ ട്വന്റി ട്വന്റി സെമിയില്‍
ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഇഷാന് കിഷന് ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരെ നിഷ്പ്രഭരാക്കിയാണ് ബാറ്റ് വീശിയത്.വെറും 20 പന്തില്‍ നിന്ന് 53 റണ്‍സ്. ഇതില്‍ 7 സിക്സറുകളും 2 ഫോറുകളും ഉള്‍പ്പെടുന്നു.ആന്റിച്ച് നോര്‍ക്യ എറിഞ്ഞ അഞ്ചാം ഓവറില്‍ 29 റണ്‍സാണ് കിഷന് അടിച്ചെടുത്തത്. തികഞ്ഞ ഫോമിലായ കിഷന് 53 റണ്‍സെടുത്ത ശേഷം റിട്ടയേര്‍ഡ് ഔട്ടായി മടങ്ങി.
ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെ മിക്ക താരങ്ങളും ബാറ്റിംഗില്‍ തങ്ങളുടെ കരുത്ത് തെളിയിച്ചു.പരിക്കിന് ശേഷം തിരിച്ചെത്തിയ തിലക് 19 പന്തില്‍ 45 റണ്‍സെടുത്തു.ക്യാപ്റ്റന്‍ സൂര്യകുമാര്‍ 16 പന്തില്‍ 30 റണ്‍സെടുത്തപ്പോള്‍, ഹാര്‍ദിക് പാണ്ഡ്യ 10 പന്തില്‍ 30 റണ്‍സ് നേടി ഫിനിഷിംഗ് മികവ് കാട്ടി.
ഇംഗ്ലണ്ടിനെ ‘സഞ്ജു’ തകര്‍ത്തു; ബേത്തല്‍ ഞെട്ടിച്ചു, ബുംറ തീര്‍ത്തു; ഇന്ത്യ ലോകകപ്പ് ഫൈനലില്‍
അവസാന ഘട്ടത്തില്‍ 23 പന്തില്‍ 35 റണ്‍സുമായി അക്സര്‍ ഇന്ത്യന്‍ സ്കോര്‍ 240-ല്‍ എത്തിച്ചു.സന്നാഹ മത്സരത്തില്‍ എല്ലാ താരങ്ങള്‍ക്കും ബാറ്റിംഗിന് അവസരം നല്കാന് കഴിയുമായിരുന്നിട്ടും സഞ്ജു സാംസണെ ക്രീസിലിറക്കിയില്ല. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി പോരാടുന്ന ഇഷാന് കിഷന് ഓപ്പണറായി വെടിക്കെട്ട് പ്രകടനം നടത്തിയത് സഞ്ജുവിന് വലിയ വെല്ലുവിളിയാകും.







