കോട്ടയം: കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ശക്തികേന്ദ്രമായ പാലാ നഗരസഭയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ വിജയം ഭരണസമിതിയെ തീരുമാനിക്കുന്നതില്‍ നിര്‍ണായക ശക്തിയായി മാറി. കഴിഞ്ഞ തവണ ചെയര്‍മാന്‍ സ്ഥാനം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സി.പി.എമ്മില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകള്‍ ദിയ, സഹോദരന്‍ ബിജു എന്നിവരുടെ വിജയം യുഡിഎഫ് ക്യാമ്പിന് പ്രതീക്ഷ നല്‍കിയിട്ടുണ്ട്. ഈ മൂന്ന് വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താതെ യുഡിഎഫ്, ബിനു പുളിക്കക്കണ്ടം പക്ഷത്തിന് പിന്തുണ നല്‍കിയിരുന്നു. പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തില്‍ വിജയിച്ച മൂന്ന് സ്വതന്ത്രര്‍ യുഡിഎഫിനെ

