ഉദ്യോഗസ്ഥരില്‍ പലരും കേന്ദ്ര- സംസ്ഥാന ഡെപ്യുട്ടേഷനില്‍; ഐ എ എസില്‍ 78 ഒഴിവ്; ഐ പി എസില്‍ 26 ഉം ഐ എഫ് എസില്‍ 31 ഒഴിവുകളും; സിവില്‍ സര്‍വീസ് രംഗത്ത് കേരളത്തില്‍ ഇന്‍ ചാര്‍ജ് ഭരണം

ഐ.എ.എസിലും ഐ.പി.എസിലും വൻ തസ്തിക ഒഴിവ്
തിരുവനന്തപുരം :  സിവില്‍ സര്‍വീസ് രംഗത്ത് കേരളത്തില്‍ ഇന്‍ ചാര്‍ജ് ഭരണം. ആവശ്യത്തിനു ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ ഓരോരുത്തര്‍ക്കും ഒന്നിലധികം വകുപ്പുകളുടെ അധിക ചുമതലയാണിപ്പോള്‍ ഐ എ എസില്‍ മാത്രമല്ല ഐ പി എസ്, ഐ എഫ് എസ് തലത്തിലും കേരളത്തില്‍ ആവശ്യത്തിനു ഉദ്യോഗസ്ഥരില്ല എന്നതാണ് സ്ഥിതി.
സംസ്ഥാനത്തിന് അനുവദിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരില്‍ പലരും കേന്ദ്ര- സംസ്ഥാന ഡെപ്യുട്ടേഷനില്‍ പോയിട്ടുമുണ്ട്. ഐ എ എസില്‍ 78 ഒഴിവുകളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. ഐ പി എസില്‍ 26 ഉം ഐ എഫ് എസില്‍ 31 ഒഴിവുകളും നിലവിലുണ്ട്.  നിലവിലുള്ള ഐ എ എസ് കാരില്‍ 30 പേര്‍ കേന്ദ്ര സര്‍വീസില്‍ ഡെപ്യൂട്ടേഷനിലാണ്.9 പേര്‍ സംസ്ഥാന സര്‍വീസിലെ മറ്റു വിഭാഗങ്ങളില്‍ ഡെപ്യുട്ടേഷനിലു ണ്ട്.ഇങ്ങനെ 39 പേരാണ് ഐ എ എസില്‍ നിന്നും ഡെപ്യുട്ടേഷനിലുള്ളത്. ഐ പി എസില്‍ നിന്നും 30 പേര്‍ കേന്ദ്ര ഡെപ്യു ട്ടേഷനിലുണ്ട്. 5 പേര്‍ സംസ്ഥാന  ഡെപ്യുട്ടേഷനി ലും. ഐ എഫ് എസ്  കാരില്‍ 13 പേരാണ് ഇപ്പോള്‍ കേന്ദ്ര ഡെപ്യു ട്ടേഷനില്‍. ഒരാള്‍ സംസ്ഥാന ഡെപ്യുട്ടേഷനിലുമുണ്ട്.
കേന്ദ്ര ഡെപ്യൂട്ടേഷന്‍ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെങ്കിലും സംസ്ഥാന ഡെപ്യൂട്ടേഷന്‍ ഒഴിവാക്കാന്‍  സര്‍ക്കാരിന് കഴിയും.എന്നാല്‍ ഇഷ്ടമില്ലാത്തവരെ പുറത്തു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഈ ഡെപ്യൂട്ടേഷന്‍ നടപ്പാക്കുമ്പോള്‍ ഉള്ളവര്‍ക്ക് അധിക ചുമതല നല്‍കാതെ മറ്റ് മാര്‍ഗ്ഗമില്ല. കേരളത്തില്‍ അനുവദിക്കപ്പെട്ടിട്ടുള്ള ഐ എ എ സുകാരുടെ എണ്ണം 231 ആണ്. ഐപിഎസുകാരുടെ എണ്ണം 172ഉം. 107 ആണ് ഐ എഫ് എസ് വിഭാഗത്തില്‍ കേരളത്തില്‍ അനുവദിക്കപ്പെട്ടിട്ടുള്ളവരുടെ എണ്ണം. ആവശ്യത്തിന് ഓഫീസര്‍മാര്‍ ഇല്ലാത്തതിനാല്‍ അധിക ചുമതലയുടെ എണ്ണക്കൂടുതല്‍ കാരണം ബുദ്ധിമുട്ടുകയാണ് നിലവിലുള്ള പല ഉദ്യോഗസ്ഥരും. പോലീസില്‍ പോലും ഈ സ്ഥിതിയുണ്ട്.
ക്രമസമാധാന ചുമതലയിലുള്ള അഡിഷണല്‍ ഡിജിപി എച്ച് വെങ്കിടേഷിന് തന്നെയാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ ചുമതലയും.അതുപോലെ പോലീസ് ആസ്ഥാന അഡിഷണല്‍ ഡി ജി പി എസ് ശ്രീജിത്താണ് സായുധ സേനാ വിഭാഗം മേധാവി. അതേസമയം എക്‌സ്സൈസ്, വിവറേജസ് കോര്‍പറേഷന്‍ തുടങ്ങിയയിടങ്ങളില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.