കൊച്ചി :മുന്‍ മന്ത്രിയും മുസ്ലിം ലീഗ് മുതിര്‍ന്ന നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. ശ്വാസകോശ അര്ബുദനവും ഹൃദയസംബന്ധമായ അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. എന്നിവയെത്തുടര്‍ന്ന് കൊച്ചിയിലെ വി.പി.എസ് ലേക്ക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . ഇന്ന് വൈകുന്നേരം 3.40-ഓടെയാണ് അന്ത്യം സംഭവിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ശ്വാസതടസ്സത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മൃതദേഹം ഇന്ന് വൈകുന്നേരം 6 മണിക്ക് കളമശ്ശേരിയിലെ ചാക്കോളാസ് വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം നാളെ രാവിലെ 11 മണിക്ക്.
രണ്ട് തവണ മന്ത്രിയും നാല് തവണ എംഎല്‍എയുമായിരുന്നു.
2005-06 കാലഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വ്യവസായ-സാമൂഹികക്ഷേമ വകുപ്പ് മന്ത്രി. 2011-16 കാലഘട്ടത്തില്‍ രണ്ടാം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രി.
2001-ലും 2006-ലും മട്ടാഞ്ചേരിയില്‍ നിന്നും 2011-ലും 2016-ലും കളമശ്ശേരിയില്‍ നിന്നും നിയമസഭയിലെത്തി.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. എംഎസ്എഫിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം യൂത്ത് ലീഗ്, ജില്ലാ മുസ്ലിം ലീഗ് തലപ്പത്തും പ്രവര്‍ത്തിച്ചു.
പൊതുമരാമത്ത് മന്ത്രിയായിരിക്കെ പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് പിന്നീട് കോടതി ജാമ്യം അനുവദിച്ചത്. മധ്യകേരളത്തിലെ മുസ്ലിം ലീഗിന്റെ ജനകീയ മുഖമായിരുന്നു ഇബ്രാഹിംകുഞ്ഞ്. ഇന്ന് രാവിലെ വി.ഡി. സതീശന്, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.


സി.പി.എമ്മിന്റെ ആദര്‍ശശുദ്ധിയുള്ള പഴയകാല നേതാക്കളില്‍ ഒരാള്‍; വിവാദ പ്രസ്താവനകളില്‍ പാലോളിയുടെ തിരുത്ത്; സി.പി.എമ്മില്‍ ഉടലെടുക്കുന്ന പുതിയ ചേരിതിരിവുകള്‍; ജമാഅത്തെ ഇസ്ലാമി നിരുപാധികം സി.പി.എമ്മിനെ പിന്തുണച്ചിട്ടുള്ള ചരിത്രം വീണ്ടും ചര്‍ച്ചകളില്‍
വനിതാ സംവരണം: പ്രധാനമന്ത്രിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി; വനിതാ സംവരണം വൈകിപ്പിച്ചത് ആര്? പ്രധാനമന്ത്രിയുടെ ആരോപണത്തിന് ചരിത്രം തൊട്ട് മറുപടി; നിർണ്ണായക വോട്ടെടുപ്പ് നാളെ





