മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു

Mohanlal Mother

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി (86) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2012-ല്‍ ഉണ്ടായ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ 13 വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു.

തന്റെ ജീവിതത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് അമ്മയാണെന്ന് മോഹന്‍ലാല്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും അമ്മയുടെ ജന്മദിനങ്ങളിലും ഓണത്തിനും അദ്ദേഹം കൊച്ചിയിലെ എളമക്കരയിലുള്ള വസതിയില്‍ എത്തുമായിരുന്നു.

അമ്മയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് തന്റെ പുതിയ സിനിമകളുടെ തിരക്കുകള്‍ക്കിടയിലും കഴിഞ്ഞ കുറച്ചു നാളുകളായി മോഹന്‍ലാല്‍ കൊച്ചിയില്‍ അമ്മയ്‌ക്കൊപ്പമായിരുന്നു.

പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്. പരേതനായ പ്യാരിലാല്‍ മൂത്ത മകനാണ്.

തന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ തിയേറ്ററില്‍ കൊണ്ടുപോയി അമ്മയെ കാണിക്കാന്‍ സാധിക്കാത്തതിലുള്ള സങ്കടം അടുത്തിടെ ഒരു ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു. മൃതദേഹം കൊച്ചിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കാരം നടക്കും.

ശാന്തകുമാരി അമ്മയുടെ നിര്യാണത്തില്‍ സിനിമാ സാംസ്‌കാരിക ലോകത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.