മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് കല്‍മാഡി (81) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ പൂനയിലെ ദീനനാഥ് മങ്കേഷ്കര്‍ ആശുപത്രിയിലാണ് അന്തരിച്ചത്.
നരസിംഹ റാവു മന്ത്രിസഭയില്‍ റെയില്‍വേ സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996 മുതല്‍ 2011 വരെ ദീര്‍ഘകാലം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റായിരുന്നു.
മഹാരാഷ്ട്രയിലെ പൂനയില്‍ നിന്ന് മൂന്ന് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭാംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010-ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി അധ്യക്ഷനായിരുന്നു. ഏഷ്യന്‍ അത്ലറ്റിക് അസോസിയേഷന് പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ടെലിവിഷന്‍ ചാനലുകളുടെ ബാര്‍ക് റേറ്റിംഗിന് താല്‍ക്കാലികമായി തടയിട്ട് കേന്ദ്രം ; നാലാഴ്ചത്തേക്ക് ഇനി റേറ്റിംഗിനായി മത്സരിക്കേണ്ട
ഭൗതികദേഹം ഉച്ചയ്ക്ക് രണ്ട് മണി വരെ പൂനയിലെ എരണ്ട്വാനയിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകുന്നേരം 3.30-ന് വൈകുണ്ഠ ശ്മശാനത്തിലാണ് സംസ്കാരം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഹിമന്ത ബിശ്വ ശര്‍മ്മ അസം മുഖ്യമന്ത്രിയായി മെയ് 12-ന് സത്യപ്രതിജ്ഞ ചെയ്യും; പ്രധാനമന്ത്രിയും അമിത് ഷായും പങ്കെടുക്കും





