കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും പോറ്റിയും ഉള്‍പ്പെടുന്ന തരത്തില്‍ എഐ ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍. സുബ്രഹ്മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ചേവായൂര്‍ പൊലീസ് അതിരാവിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി നടപടി സ്വീകരിച്ചത്.
സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്താനുളള ഉദ്ദേശത്തോടെ ചിത്രം എഐ ഉപയോഗിച്ച് നിര്‍മ്മിച്ചെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ചിത്രം തയ്യാറാക്കിയതും പ്രചരിപ്പിച്ചതും ആരുടെ സഹായത്തോടെയാണെന്ന് കണ്ടെത്തുന്നതിനായി ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധന പുരോഗമിക്കുകയാണ്. സമാനമായ രീതിയില്‍ ചിത്രം പങ്കുവെച്ച മറ്റ് അക്കൗണ്ടുകളും പൊലീസ് നിരീക്ഷണത്തിലാണ്.
അതേസമയം, ചിത്രം വ്യാജമല്ലെന്നും, യഥാര്‍ത്ഥ വീഡിയോ ദൃശ്യങ്ങളില്‍ നിന്നുള്ള ഭാഗങ്ങളാണെന്നുമാണ് അറസ്റ്റിലായ സുബ്രഹ്മണ്യന്റെ വാദം. നിയമപരമായി പോലീസ് നടപടിയെ നേരിടുമെന്നും സുബ്രഹ്മണ്യം പ്രതികരിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഫോണ്‍ തുറക്കുന്നതിനായുള്ള പാറ്റേണ്‍ ലോക്ക് പോലും ആത്മഹത്യാക്കുറിപ്പില്‍; ഭാര്യയും അവളുടെ അമ്മയും സഹോദരനും ചേര്‍ന്ന് തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ല; ഞാനും അമ്മയും കുട്ടികളും പോകുന്നു! രാമന്തള്ളിയില്‍ ഒരേ ചിതയില്‍ സംസ്കാരം
പാലക്കാട് രമേഷ് പിഷാരടി; കണ്ണൂരും കോന്നിയിലും സ്ഥാനാര്‍ത്ഥികളായില്ല; 19 സിറ്റിങ് എംഎല്‍എമാരടക്കം 55 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക; പെരുമ്പാവൂരും സപ്രൈസ് തുടരുന്നു; കോണ്‍ഗ്രസ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ





