തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 51 എന്ന മാജിക് നമ്പര്‍ ഉറപ്പിച്ച് ബിജെപി. കണ്ണമൂലയില്‍ നിന്നും വിജയിച്ച സ്വതന്ത്രന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിയെ പിന്തുണയ്ക്കും

Pattoor-Radhakrishnan

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് കണ്ണമൂലയില്‍ നിന്നും വിജയിച്ച സ്വതന്ത്രന്‍ പാറ്റൂര്‍ രാധാകൃഷ്ണന്റെ പിന്തുണ. ഇതോടെ കോര്‍പ്പറേഷനില്‍ ബിജെപി കേവല ഭൂരിപക്ഷമായ 51 എന്ന മാന്ത്രിക സംഖ്യയിലെത്തി.

രാധാകൃഷ്ണന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പിന്തുണ പ്രഖ്യാപിച്ചത്. ചര്‍ച്ചയില്‍ ഗ്രീന്‍ഫ്‌ളോ കണ്ണമ്മൂല എന്ന തന്റെ വികസന പദ്ധതി ബിജെപി അംഗീകാരിച്ചതായി രാധാകൃഷ്ണന്‍ പറഞ്ഞു. ഇന്ന് നടക്കുന്ന മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യും.

എന്നാല്‍ എന്‍ഡിഎ മുന്നണിയെടുക്കുന്ന എല്ലാതീരുമാനങ്ങളെയും പിന്തുണയ്ക്കില്ലെന്നും സ്വതന്ത്രനായി തുടരുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ദീര്‍ഘകാലം തിരുവനന്തപുരം പ്രസ്‌ക്ലബ് പ്രസിഡന്റായിരുന്ന രാധാകൃഷ്ണന്‍ മൂന്ന് മുന്നണികളെയും വീഴ്ത്തിയാണ് കണ്ണമ്മൂലയില്‍ വിജയിച്ചത്. 1215 വോട്ടുകളാണ് കണ്ണമ്മൂല ഡിവിഷനില്‍ അദ്ദേഹം സ്വന്തമാക്കിയത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.