തിരുവനന്തപുരം: നാല് പതിറ്റാണ്ട് നീണ്ട ഇടത് കോട്ട തകര്‍ത്ത് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ഭരണത്തിന് തുടക്കം. കേരളത്തിലെ ആദ്യ ബിജെപി മേയറായി അഡ്വ. വി.വി. രാജേഷും ഡെപ്യൂട്ടി മേയറായി ജി.എസ്. ആശാ നാഥും ഇന്ന് അധികാരമേല്‍ക്കും. ഭരണസിരാകേന്ദ്രത്തിലെ ശക്തരായ രാഷ്ട്രീയ എതിരാളികളെ പ്രതിരോധിക്കാന്‍ രാഷ്ട്രീയ പാരമ്പര്യമുള്ളവര്‍ തന്നെ വേണമെന്ന ആര്‍എസ്എസ് നിലപാടാണ് മുന്‍ ഡിജിപി ആര്. ശ്രീലേഖയെ മാറ്റിനിര്‍ത്തി വി.വി. രാജേഷിനെ അമരത്തെത്തിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി എം. രാധാകൃഷ്ണന്റെ പിന്തുണ കൂടി ലഭിച്ചതോടെ 101 അംഗ കൗണ്‍സിലില്‍ 51 അംഗങ്ങളുമായി ബിജെപിക്ക് കേവല ഭൂരിപക്ഷം ഉറപ്പായി.
സ്വതന്ത്ര സ്ഥാനാര്‍ത്ഥി എം രാധാകൃഷ്ണന് ബിജെപിയെ പിന്തുണയ്ക്കും. ഇതോടെ 101 അംഗ കൗണ്‍സിലില്‍ ബിജെപിക്ക് 51 പേരായി. ഇനി സത്യപ്രതിജ്ഞാ വിവാദത്തില്‍ 20 പേരെ അയോഗ്യരാക്കിയാലും പ്രശ്നമുണ്ടാകില്ല. കോണ്‍ഗ്രസും സിപിഎം ഒരുമിച്ച് വോട്ട് ചെയ്താല്‍ മാത്രമേ ബിജെപിയ്ക്ക് ആ ഘട്ടത്തിലും തോല്‍വി വരൂ. അതിന് സാധ്യത കുറവാണ്. കൗണ്‍സിലിലെ മറ്റൊരു സ്വതന്ത്ര അംഗവും ബിജെപിയെ തുണയ്ക്കാന്‍ സാധ്യതയുണ്ട്. സിപിഎം കോര്‍പ്പറേഷനെതിരെ രാജേഷ് നടത്തിയ സമരങ്ങളും അധികാരം നേടാന്‍ തുണയായി എന്ന തിരിച്ചറിവിലാണ് ചരിത്ര നിയോഗം രാജേഷിനെ തേടി എത്തുന്നത്.
യുവമോര്‍ച്ചാ അധ്യക്ഷനായിരിക്കെ മുല്ലപ്പെരിയാര്‍ സമരത്തിലൂടെയും ശബരിമല ചാലക്കയത്തെ ടോള്‍ പിരിവ് അവസാനിപ്പിച്ച പോരാട്ടത്തിലൂടെയും ശ്രദ്ധേയനായ സമരനായകനാണ് വി.വി. രാജേഷ്. ഭരണപരിചയമുള്ള എല്‍ഡിഎഫ്-യുഡിഎഫ് കൗണ്‍സിലര്‍മാരെ സഭയ്ക്കകത്ത് നേരിടാന്‍ രാജേഷിനെപ്പോലൊരു രാഷ്ട്രീയ തന്ത്രജ്ഞന്‍ വേണമെന്ന സംഘപരിവാര്‍ താല്പര്യമാണ് നിര്‍ണ്ണായകമായത്. ശ്രീലേഖയെ മേയറാക്കുന്നതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തിയ വിയോജിപ്പും രാജേഷിന് തുണയായി. ഡെപ്യൂട്ടി മേയര്‍ സ്ഥാനം നിരസിച്ച ശ്രീലേഖയെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലോ ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ പദവിയിലോ പരിഗണിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ ധാരണ.
‘ഭാര്യയെ ഉപദ്രവിച്ചവന് കൊടുത്ത സ്ഥാനം പറയിപ്പിക്കരുത്’; പിണറായിക്ക് രാഹുലിന്റെ മറുപടി
ആശാ നാഥ്: സമരവീര്യത്തിന്റെ പെണ്‍കരുത്ത്: ഉപതിരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയത്തിലെത്തി എട്ടു വര്‍ഷത്തിനിപ്പുറം ഉപാധ്യക്ഷ പദവിയിലെത്തുന്ന ആശാ നാഥിന്റേത് തിളക്കമാര്‍ന്ന രാഷ്ട്രീയ വിജയഗാഥയാണ്. അമ്മാവനും ബിജെപി നേതാവുമായിരുന്ന കരുമം ചന്ദ്രന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടര്‍ന്ന് 2017-ലാണ് ആശാ നാഥ് പാപ്പനംകോട് വാര്‍ഡിന്റെ ചുമതലയേല്‍ക്കുന്നത്. പിന്നീട് 2020-ലും ഇപ്പോഴും ജനപിന്തുണ ആവര്‍ത്തിച്ച ആശ, സോഷ്യല്‍ മീഡിയയിലെ സ്വാധീനത്തിലൂടെയും ശ്രദ്ധേയയാണ്. 2021-ല്‍ ചിറയിന്‍കീഴ് നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച് മുപ്പതിനായിരത്തിലേറെ വോട്ടുകള്‍ നേടി കരുത്തു തെളിയിച്ചതും ഇവരുടെ തിരഞ്ഞെടുപ്പില്‍ ഘടകമായി.
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്ന് മേയറെയും നേമം മണ്ഡലത്തില്‍ നിന്ന് ഡെപ്യൂട്ടി മേയറെയും നിശ്ചയിച്ചതിലൂടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തലസ്ഥാനത്തെ ‘എ-ക്ലാസ്’ മണ്ഡലങ്ങളില്‍ ആധിപത്യം ഉറപ്പിക്കാനാണ് ബിജെപി നീക്കം. സത്യപ്രതിജ്ഞാ വിവാദത്തെത്തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ അയോഗ്യരാക്കപ്പെട്ടാല്‍ പോലും ബിജെപി ഭരണത്തിന് നിലവില്‍ ഭീഷണിയില്ലെന്നതും ശ്രദ്ധേയമാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നിയമസഭാതിരഞ്ഞെടുപ്പില്‍ അധികാരം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ പ്ലാന്‍! ലക്ഷ്യ 2026 – ല്‍ നിര്‍ണായക തീരുമാനങ്ങള്‍ വിവാദമുണ്ടാക്കുന്നവര്‍ക്ക് സീറ്റില്ല





