കോഴിക്കോട് : 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 സീറ്റുകള്‍ ലക്ഷ്യം വെച്ച് കോണ്‍ഗ്രസിന്റെ പടയൊരുക്കം. സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന കെപിസിസി ‘ലക്ഷ്യ 2026’ ലീഡര്‍ സമ്മിറ്റിലാണ് നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്തത്. സംസ്ഥാനത്ത് 85 സീറ്റുകള്‍ യുഡിഎഫിന് ഉറപ്പാണെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍. 85 ഉറച്ച സീറ്റുകളുണ്ടെന്ന വിശ്വാസത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് ഈ പട്ടിക തയ്യാറാക്കിയത് മലപ്പുറം (16), എറണാകുളം (12), കോഴിക്കോട് (08) എന്നീ ജില്ലകളിലാണ് വലിയ പ്രതീക്ഷ.
തൃശ്ശൂര്‍ (06), കൊല്ലം (06), പാലക്കാട് (05), കോട്ടയം (05), പത്തനംതിട്ട (05) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.കണ്ണൂര്‍, ആലപ്പുഴ, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ നാല് സീറ്റുകള്‍ വീതം ഉറപ്പിക്കാമെന്ന് പാര്‍ട്ടി കരുതുന്നു.തിരഞ്ഞെടുപ്പ് കാലത്ത് അനാവശ്യവിവാദങ്ങള്‍ വേണ്ടെന്നാണ് പാര്‍ട്ടി നിലപാട്. ചാനല്‍ ചര്‍ച്ചകളിലും പൊതുവേദികളിലും പരസ്യമായി പാര്‍ട്ടി വിരുദ്ധമായോ വിവാദപരമായോ സംസാരിക്കുന്നവരെ മാറ്റിനിര്‍ത്തും.
ഫെബ്രുവരി ആദ്യത്തോടെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയാകും. സജീവമല്ലാത്ത മണ്ഡലം, ബ്ലോക്ക് ഭാരവാഹികളെ അഴിച്ചുപണിയും.നേതൃത്വവുമായി അകന്നുനിന്നിരുന്ന ശശി തരൂരിനെ പൂര്‍ണ്ണമായും സഹകരിപ്പിച്ചു കൊണ്ടുപോകാമെന്ന് ധാരണയായി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം വാര്‍ഡില്‍ കുറഞ്ഞത് 100 വോട്ടെങ്കിലും വര്‍ദ്ധിപ്പിക്കുന്ന തദ്ദേശ പ്രതിനിധികള്‍ക്ക് എഐസിസി വക പ്രത്യേക പാരിതോഷികം നല്‍കും.
തദ്ദേശ ജയത്തിന്റെ അമിത ആത്മവിശ്വാസം പാടില്ലെന്ന് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്കി.മുസ്ലീം ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടാല്‍ അത് രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കും. പുതിയ കക്ഷികളെ മുന്നണിയിലെടുക്കുമ്പോള്‍ അതത് ജില്ലകളിലെ നിലവിലെ ഘടകകക്ഷികളുടെ അഭിപ്രായം തേടും.


ബാലന്റെ ‘ജമാഅത്ത്’ പ്രസ്താവന; സിപിഎമ്മിലും ഇടതുമുന്നണിയിലും ഭിന്നത പുകയുന്നു; പിണറായിയും ഗോവിന്ദനും രണ്ടു വഴിക്ക്; സിപിഎമ്മില്‍ വീണ്ടും ‘വിഭാഗിയതയുടെ’ മണം; ബാലന് സ്വപ്ന ലോകത്ത്!
കേരള കൗമുദിക്കെതിരെ കടകംപള്ളി സുരേന്ദ്രൻ കോടതിയിൽ; വ്യാജ വാർത്തയെന്ന് പരാതി




