തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി അവസാനത്തോടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെത്തുമെന്ന് ഔദ്യോഗിക സ്ഥിതീകരണം ലഭിച്ചു. മോദി തിരുവനന്തപുരത്തെത്തുമ്പോള്‍ ബിജെപിയുടെ മേയര്‍ കോട്ടിട്ട് സ്വീകരിക്കണമെന്ന ബിജെപി പ്രവര്‍ത്തകരുടെ ആഗ്രഹം ഇത്തവണ നടക്കും. കോര്‍പ്പറേഷനിലെത്തുന്ന പ്രധാനമന്ത്രി അനന്തപുരിയുടെ സമഗ്ര വികസന രേഖ പുറത്തിറക്കുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്.
ബിജെപി കോര്‍പ്പറേഷന്റെ അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രി തലസ്ഥാനത്തെത്തുമെന്ന് വോട്ടര്‍മാര്‍ക്ക് ബിജെപി തിരഞ്ഞെടുപ്പ് വേളയില്‍ വാഗ്ദാനം നല്‍കിയിരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി അവസാനമായി കേരളം സന്ദര്‍ശിച്ചത്.
പ്രധാനമന്ത്രിയോടൊപ്പം മുതിര്‍ന്ന ബിജെപി നേതാക്കളും തിരുവനന്തപുരത്തെത്തും. നിയമസഭാ ഇലക്ഷനുളള മുന്നൊരുക്കളും ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തും. തിരുവനന്തപുരത്ത് നേമം ഉള്‍പ്പെടെ മൂന്ന് സീറ്റുകള്‍ നേടാനാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നുണ്ട്. അതിനാല്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രചരണം ശക്തമാക്കും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തൃശ്ശൂരില്‍ സിറ്റിങ് എം.എല്‍.എ. പി. ബാലചന്ദ്രന് പകരം പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്; മന്ത്രിമാരെല്ലാം മത്സരിക്കും; സിപിഐ സ്ഥാനാര്‍ത്ഥി ലിസ്റ്റ് ഇങ്ങനെ
കാസര്‍കോട് ജില്ലയിലെ രാഷ്ട്രീയ ചിത്രം ഇപ്പോള്‍ സങ്കീര്‍ണ്ണവും ആവേശഭരിതവും; സുരേന്ദ്രന് ജയിക്കുമെന്ന് ബിജെപി; കാസര്‍കോട്ടും പ്രതീക്ഷ; കന്നിവോട്ടര്‍മാരും പോളിങ് വര്‍ധനയും ആരെ തുണയ്ക്കും?




