പാലാ: കേരള രാഷ്ട്രീയത്തിലെ അതികായന്‍ കെ.എം. മാണിയുടെ മരണശേഷം പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസിന് (എം) ഏറ്റവും വലിയ തിരിച്ചടി. ഈ മാറ്റം ജോസ് കെ മാണിയ്ക്ക് വലിയ തിരിച്ചടിയാണ്.
1985-ന് ശേഷം ആദ്യമായി പാലാ നഗരസഭയുടെ ഭരണം കേരള കോണ്‍ഗ്രസ് ഇതര മുന്നണി പിടിച്ചെടുത്തു. സ്വതന്ത്രരായി മത്സരിച്ച ബിനു പുളിക്കക്കണ്ടവും കുടുംബവും രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഈ ചരിത്ര അട്ടിമറി സാധ്യമായത്. 21 വയസ്സുകാരിയായ ദിയ ബിനു പുളിക്കക്കണ്ടം പാലായുടെ അമരത്തെത്തുന്നതോടെ, നഗരസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷ എന്ന റെക്കോര്‍ഡും ഈ ബിരുദധാരിക്ക് സ്വന്തമാകും.
തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എല്‍ഡിഎഫിന് 11-ഉം യുഡിഎഫിന് 10-ഉം സീറ്റുകളാണ് ലഭിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷത്തേക്ക് പോയിരുന്നെങ്കില്‍ അഞ്ചു വര്‍ഷവും ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടിട്ടും, തന്നെ നേരത്തെ ചതിച്ച ഇടതുമുന്നണിയെ തള്ളി ബിനു പുളിക്കക്കണ്ടം യുഡിഎഫിനൊപ്പം ഉറച്ചുനിന്നു. ബിനുവിനും മകള്‍ ദിയയ്ക്കും സഹോദരന്‍ ബിജുവിനുമൊപ്പം കോണ്‍ഗ്രസ് വിമത മായ രാഹുല്‍ കൂടി ചേര്‍ന്നതോടെ യുഡിഎഫിന്റെ അംഗബലം 14 ആയി ഉയര്‍ന്നു. ആദ്യ ടേമില്‍ ദിയ ചെയര്‍പേഴ്‌സണായും മായ രാഹുല്‍ വൈസ് ചെയര്‍പേഴ്‌സണായും പാലാ ഭരിക്കും.
കഴിഞ്ഞ തവണ സിപിഎം ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ചിട്ടും ജോസ് കെ. മാണിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി തനിക്ക് ചെയര്‍മാന്‍ സ്ഥാനം നിഷേധിച്ച സിപിഎമ്മിനുള്ള മധുരപ്രതികാരം കൂടിയായി ബിനുവിന് ഈ വിജയം. മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെ പഠനത്തിന് ശേഷം എംബിഎയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് ദിയ അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലെത്തിയത്. കേരള കോണ്‍ഗ്രസിന്റെ കുത്തക തകര്‍ത്ത ഈ മാറ്റം പാലാ രാഷ്ട്രീയത്തില്‍ പുതിയൊരു യുഗപ്പിറവിയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പാലായില്‍ ബിനു പുളിക്കക്കണ്ടം ‘നിര്‍ണായകം’; നഗരസഭാ ഭരണം ആര്‍ക്ക്? യുഡിഎഫ് തന്ത്രം ഫലിച്ചു; എല്‍ഡിഎഫ് പ്രതിരോധത്തില്‍; മായാ രാഹുല്‍ എടുക്കുന്ന നിലപാട് ശ്രദ്ധേയമാകും; മാണിയുടെ കോട്ടയില്‍ വീണ്ടും ട്വിസ്റ്റ്
തലസ്ഥാനത്ത് ബിജെപി യുഗം; വി.വി. രാജേഷും ആശാ നാഥും ചരിത്രത്തിലേക്ക്; അട്ടിമറികള്‍ക്കൊടുവില്‍ ആര്‍എസ്എസ് ‘ഫോര്‍മുല’യില്‍ മേയര്‍ ഭരണത്തിലേക്ക് സമര നായര്‍; രാധാകൃഷ്ണന്റെ പിന്തുണയും ബിജെപിക്ക്; അനന്തപുരത്ത് താമര വിരിയും





