തിരുവനന്തപുരം: വിവാദ വ്യക്തിത്വങ്ങളുമായി അകലം വേണമെന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റിയിലെ വിമര്‍ശനം ഏറ്റു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പണി കിട്ടുമെന്ന തിരിച്ചറിവില്‍ ആ തീരുമാനം സര്‍ക്കാര്‍ എടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് ചില നേതാക്കള്‍ അതൃപ്തി അറിയിച്ചു. ഇതിന് പിന്നാലെ തടവുകാരില്‍നിന്ന് പണം വാങ്ങി അനധികൃത സൗകര്യങ്ങള്‍ ഒരുക്കിനല്‍കിയെന്ന ആരോപണത്തെത്തുടര്‍ന്ന് ജയില്‍ ഡിഐജി എം.കെ. വിനോദ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. വിജിലന്‍സ് ഡറയക്ടര്‍ മനോജ് എബ്രഹാമിന്റെ ശുപാര്‍ശയില്‍ തീരുമാനം വൈകിയത് വലിയ വിവാദമായിരുന്നു. കൈക്കൂലിക്കാരെ
തിരുവനന്തപുരം: ബിജെപിയുടെ തിരുവനന്തപുരം മേയറെ കണ്ടെത്തല്‍ പ്രതിസന്ധിയില്‍. വിവി രാജേഷിനെ മേയറായി അംഗീകരിക്കില്ലെന്ന ബിജെപി ജനറല്‍ സെക്രട്ടറി എസ് സുരേഷ് അറിയിച്ചു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയനും അനുകൂലമല്ല. മേയറുടേത് ജനറല്‍ സീറ്റായതിനാല്‍ മുന്‍ ഡിജിപി ശ്രീലേഖയേയും ആര്‍ എസ് എസ് അംഗീകരിക്കുന്നില്ല. പുരുഷ മേയര്‍ വേണമെന്നാണ് ആവശ്യം. രാജേഷിനെ അംഗീകരിക്കില്ലെന്ന് സുരേഷ് വാശിപിടിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് സപ്രൈസ് മേയര്‍ എത്തിയേക്കും. വട്ടിയൂര്‍ക്കാവിലെ കൗണ്‍സിലര്‍ നന്ദഭാര്‍ഗവിനാണ് പ്രഥമ പരിഗണന. അഭിഭാഷകനായ നന്ദഭാര്‍ഗവ് തീര്‍ത്തും യുവ നേതാവാണ്.
തിരുവനന്തപുരം: നിയമചരിത്രത്തിൽ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസിൽ, അന്വേഷണ ഉദ്യോഗസ്ഥനെ മാത്രം വിസ്തരിച്ചത് നീണ്ട 105 ദിവസങ്ങളാണ്. കേരളത്തിലെ കോടതികളുടെ ചരിത്രത്തിൽ ഇതൊരു റെക്കോർഡ് ആണ്. നടൻ ദിലീപ് എട്ടാം പ്രതിയായ ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസ് ആയിരുന്നു. അദ്ദേഹമാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും. 261 സാക്ഷികളാണ് കേസിൽ ഉണ്ടായിരുന്നത്. അതിജീവിത ഒന്നാം സാക്ഷിയായ ഈ കേസിലെ അവസാന സാക്ഷിയായിരുന്നു ഡിവൈ.എസ്.പി ബൈജു പൗലോസ്. വിചാരണയ്ക്ക് മുൻപേ
തിരുവനന്തപുരം: വാളയാറിലെ അതിഥി തൊഴിലാളിയുടെ ആള്‍ക്കൂട്ടക്കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് മാത്രമാണെന്ന മന്ത്രി എം.ബി. രാജേഷിന്റെയും എം.വി. ഗോവിന്ദന്റെയും തള്ളുകള്‍ പോലീസ് തന്നെ പൊളിച്ചടുക്കിയതോടെ ആഭ്യന്തര വകുപ്പില്‍ അതൃപ്തി ശക്തം. പ്രതിപ്പട്ടികയില്‍ സി.ഐ.ടി.യു പ്രവര്‍ത്തകന്റെ പേര് ഉള്‍പ്പെടുത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത അതൃപ്തിയിലാണ്. തദ്ദേശ തിരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ പോലീസിന്റെ ഈ ‘നിറം മാറ്റം’ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍, പോലീസ് തലപ്പത്ത് അടിയന്തര അഴിച്ചുപണിക്കാണ് മുഖ്യമന്ത്രി ഒരുങ്ങുന്നത്. പിണറായിക്ക് തലവേദന കൊലപാതകം സംഘപരിവാര്‍
തിരുവനന്തപുരം: കേരളത്തില്‍ വേരുറപ്പിക്കാന്‍ അമിത് ഷായും സംഘവും കിണഞ്ഞു പരിശ്രമിക്കുമ്പോഴും തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍ ബി.ജെ.പിക്ക് നല്‍കുന്നത് കനത്ത നിരാശ. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുത്തതിന്റെ ആവേശത്തിനിടയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ലഡു വിതരണം ചെയ്യുമ്പോഴും, സംസ്ഥാനത്താകെ ബി.ജെ.പിക്ക് വോട്ട് ചോര്‍ന്നത് കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചു. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അമിത് ഷാ കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായാണ് സൂചന. കഴിഞ്ഞ തവണത്തേക്കാള്‍ .04 ശതമാനത്തിന്റെ ഇടിവാണ് ബി.ജെ.പിയുടെ വോട്ട് വിഹിതത്തിലുണ്ടായത്. ഇത് നിസ്സാരമായി കാണാനാവില്ലെന്നാണ് അമിത് ഷായുടെ
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ഭരണത്തുടര്‍ച്ചയെന്ന എല്‍ഡിഎഫ് സ്വപ്നങ്ങള്‍ക്ക് തടയിടാന്‍ യുഡിഎഫ് നേരത്തെ കച്ചമുറുക്കുന്നു. പഴയ രീതി ഉപേക്ഷിച്ച കോണ്‍ഗ്രസ് നേതൃത്വം ഇത്തവണ മാസങ്ങള്‍ക്ക് മുന്‍പേ സ്ഥാനാര്‍ത്ഥികളെയും സഖ്യങ്ങളെയും പ്രഖ്യാപിച്ച് കളം പിടിക്കാനാണ് ലക്ഷ്യമിടുന്നത്. പി.വി. അന്‍വറിനെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ ഏകദേശ ധാരണയായതോടെ, ഇടതുമുന്നണിയിലെയും എന്‍ഡിഎയിലെയും അതൃപ്തരെ ഒപ്പം കൂട്ടി പിണറായി സര്‍ക്കാരിനെ ഞെട്ടിക്കാനാണ് നീക്കം. പി.വി. അന്‍വറിന്റെ ഡിഎംകെയെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അസോഷ്യേറ്റ് ഘടകകക്ഷിയായി യുഡിഎഫ് അംഗീകരിച്ചതോടെ അന്‍വര്‍ എവിടെ മത്സരിക്കും എന്ന ചര്‍ച്ചകള്‍
കൊച്ചി: ശബരിമല സ്വര്‍ണ്ണ കൊള്ള കേസിലെ വമ്പന്‍ സ്രാവുകളെ പിടികൂടാന്‍ ഹൈക്കോടതി നല്‍കിയ കര്‍ശന ഉത്തരവ് അന്വേഷണ സംഘത്തെ സജീവമാക്കുകയാണ്. ഭക്തിയുടെ മറവില്‍ നടന്ന ഈ മഹാകൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം ശങ്കരദാസും ചെന്നൈയിലെ വിവാദ വ്യവസായിയും ഉടന്‍ അറസ്റ്റിലായേക്കുമെന്നാണ് സൂചന. ഇരുവരും നിലവില്‍ അന്വേഷണ നിഴലിലാണ്. തന്നെ പോലീസ് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം തട്ടിയെടുത്തതാണെന്ന് കേസിലെ പ്രതിയായ ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി ഗോവര്‍ദ്ധന്‍ ഹൈക്കോടതിയില്‍ വാദിക്കുമ്പോഴും, ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ സന്നിധാനത്തെ അഴിമതിയുടെ
തിരുവനന്തപുരം: കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ മന്ത്രിയപ്പൂപ്പന്റെ കരുതല്‍. 2026-27 അധ്യയന വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ കൃത്യസമയത്ത് ലഭ്യമാക്കുമെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ഇപ്പോഴേ ആരംഭിച്ചു. മാസങ്ങള്‍ കഴിഞ്ഞാല്‍ കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകം. അടുത്ത അധ്യയന വര്‍ഷം ഭരണമാറ്റം ഉണ്ടാകുമോ എന്ന് പോലും ആര്‍ക്കും അറിയില്ല. മന്ത്രിയായി വി ശിവന്‍കുട്ടിയായിരിക്കുമോ എന്നതും അറിയില്ല. അപ്പോഴും കുട്ടികളുടെ ഭാവയിക്കാണ് മന്ത്രിയപ്പൂപ്പന്‍ പ്രാധാന്യം നല്‍കുന്നത്. അതിനാല്‍ രാഷ്ട്രീയവും അധികാരത്തില്‍ തിരിച്ചെത്തല്ലും ഒന്നും പ്രശ്‌നമാകുന്നില്ല. കുട്ടികള്‍ക്ക് പാഠപുസ്തകം എത്തിക്കുകയാണ് പ്രധാനം. ഇതിന് വേണ്ടി
Exclusive
തൂവല്‍ക്കൊട്ടാരത്തിലെ അനുജനെ സത്യന്‍ അന്തിക്കാട് കൈവിടില്ല; ‘തിരുപ്പതി’യെ ചേര്‍ത്ത് നിര്‍ത്താന്‍ പ്രിയദര്‍ശന്‍; വാളയാര്‍ പരമശിവത്തെ ജോഷിക്കും വേണം; മൂന്ന് വമ്പന്‍ സംവിധായകരുടെ ചിത്രങ്ങള്‍ ഉടന്‍; ജനപ്രിയനെ കൈപിടിച്ചുയര്‍ത്താന്‍ ത്രിമൂര്‍ത്തികള്‍! ദിലീപിന് ഇനി നല്ല കാലമോ? മോളിവുഡിലെ ചര്‍ച്ച ഇങ്ങനെ
കൊച്ചി: ജനപ്രിയ നായകനാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിന്റെ തുടക്ക കാലത്ത് തിയേറ്ററിലെത്തിയ രാമലീലയായിരുന്നു ഈ നടന്റെ അവസാനത്തെ മെഗാ ഹിറ്റ്. പിന്നിടുള്ള ചിത്രങ്ങള്‍ സാമ്പത്തിക നേട്ടമായെങ്കിലും നടന്റെ ജനപ്രിയത ഉയര്‍ത്തുന്നതിന് അത് കാരണമായില്ലെന്നതാണ് വസ്തുത. ഇപ്പോള്‍ നീതിപീഠം ദിലീപിനെ കുറ്റവിമുക്തനാക്കി. പിന്നാലെ ഭഭബയുമായി തിയേറ്ററുകളില്‍ നടന്‍ സജീവമായി. മോഹന്‍ലാലിന്റെ സാന്നിധ്യം തിയേറ്ററുകളെ തീപിടിപ്പിച്ചു. അങ്ങനെ നല്ലൊരു തുടക്കം 2025 ഡിസംബറില്‍ ദിലീപിന് വീണ്ടും ലഭിച്ചു. ഇനി വരാനിരിക്കുന്നത് പഴയ റേഞ്ചിലേക്ക് എത്തുന്ന ദിലീപ് ചിത്രങ്ങളാണ്. ഇതിന്
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ തന്നെ വരും. ശാസ്തമംഗലത്ത് മിന്നും ജയം നേടിയ ശ്രീലേഖയെ മേയറാക്കാന്‍ പുതിയൊരു പാക്കേജ് ചര്‍ച്ചയാകുന്നുണ്ട്. മേയറാകാന്‍ പ്രധാനമായും പരിഗണിക്കുന്ന വിവി രാജേഷിനെ പിണക്കാതെ കൂടെ നിര്‍ത്തുകയാണ് ലക്ഷ്യം. ഇതിന് വേണ്ടിയാണ് പാക്കേജ്. മേയറാകുന്ന ശ്രീലേഖ ഏപ്രിലിലോ മേയിലോ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. തിരുവനന്തപുരത്തോ വട്ടിയൂര്‍ക്കാവിലോ സ്ഥാനാര്‍ത്ഥിയാകും. അതുവരെ ശ്രീലേഖ മേയറാകും. തലസ്ഥാനത്തെ മേയര്‍ എന്ന ഖ്യാതിയില്‍ നിയമസഭയില്‍ മത്സരിച്ചാല്‍ ശ്രീലേഖയ്ക്ക് സാധ്യത കൂടുമെന്നാണ് ബിജെപി










