തിരുവനന്തപുരം: വാളയാറിലെ അതിഥി തൊഴിലാളിയുടെ ആള്‍ക്കൂട്ടക്കൊലപാതകത്തിന് പിന്നില്‍ ആര്.എസ്.എസ് മാത്രമാണെന്ന മന്ത്രി എം.ബി. രാജേഷിന്റെയും എം.വി. ഗോവിന്ദന്റെയും തള്ളുകള്‍ പോലീസ് തന്നെ പൊളിച്ചടുക്കിയതോടെ ആഭ്യന്തര വകുപ്പില്‍ അതൃപ്തി ശക്തം. പ്രതിപ്പട്ടികയില്‍ സി.ഐ.ടി.യു പ്രവര്‍ത്തകന്റെ പേര് ഉള്‍പ്പെടുത്തിയ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അതൃപ്തിയിലാണ്. തദ്ദേശ തിരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ പോലീസിന്റെ ഈ ‘നിറം മാറ്റം’ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍, പോലീസ് തലപ്പത്ത് അടിയന്തര അഴിച്ചുപണിക്കാണ് മുഖ്യമന്ത്രി ഒരുങ്ങുന്നത്.
മണിയൻപിള്ള രാജു കേസിൽ വഴിത്തിരിവ്; മദ്യപിച്ചിട്ടില്ലെന്ന് സ്ഥിരീകരണം, ശാസ്ത്രീയ ഫലം പുറത്ത്
പിണറായിക്ക് തലവേദന കൊലപാതകം സംഘപരിവാര്‍ അജണ്ടയാണെന്ന് മന്ത്രി രാജേഷ് വീമ്പ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് നാലാം പ്രതി ആനന്ദന് സജീവ സി.ഐ.ടി.യു പ്രവര്‍ത്തകനാണെന്ന സത്യം പോലീസ് പുറത്തുവിട്ടത്. ഇത് സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടുത്തിയെന്നാണ് എ.കെ.ജി സെന്ററിലെ വിലയിരുത്തല്‍. ഉദ്യോഗസ്ഥര്‍ തന്നിഷ്ടം പ്രവര്‍ത്തിക്കുന്നത് അനുവദിക്കാനാവില്ലെന്ന കര്‍ശന നിലപാടിലാണ് മുഖ്യമന്ത്രി. ഈ പശ്ചാത്തലത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി ഉടന്‍ വിളിച്ചുചേര്‍ക്കും. തുടര്‍ച്ചയായ മൂന്നാം തവണയും ഇടതുഭരണം ഉറപ്പാണെന്നും പോലീസിന്റെ കൂറ് സര്‍ക്കാരിനോട് വേണമെന്നും ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയാണ് പിണറായിയുടെ ലക്ഷ്യം.
നാണക്കേടിലായി സി.പി.എം വാളയാറിലെ മണല്‍-ക്വാറി മാഫിയകളുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന സി.ഐ.ടി.യു നേതാവ് ആനന്ദന് കൊലയാളി സംഘത്തിലുണ്ടെന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. ബി.ജെ.പി അനുഭാവികളായ മറ്റ് പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് പണം തട്ടുന്ന സംഘത്തിലാണോ ഇയാള്‍ പ്രവര്‍ത്തിച്ചതെന്ന അന്വേഷണവും സി.പി.എമ്മിനെ ഭയപ്പെടുത്തുന്നുണ്ട്. ലഹരി മാഫിയയും ഗുണ്ടാ സംഘങ്ങളും ചേര്‍ന്നാണ് ഈ ക്രൂരത നടത്തിയതെന്ന് ബോധ്യമായിട്ടും അതിന് വര്‍ണ്ണപ്പകിട്ടുള്ള രാഷ്ട്രീയ ലേബല്‍ നല്കാന് ശ്രമിച്ച മന്ത്രി രാജേഷിന്റെയും ഗോവിന്ദന്റെയും തന്ത്രം പോലീസിന്റെ സത്യസന്ധമായ റിപ്പോര്‍ട്ടില്‍ തട്ടി തകരുകയായിരുന്നു.
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായി! ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി നികുതി കുറയും;
രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കാന്‍ നോക്കി! രാമനാരായണ്‍ ഭയ്യാര്‍ എന്ന തൊഴിലാളിയുടെ ശരീരത്തിലേറ്റ 40-ഓളം മുറിവുകള്‍ ആരെയും ഞെട്ടിക്കുന്നതാണ്. വാരിയെല്ലുകള്‍ തകര്‍ന്നും തലയില്‍ രക്തം കട്ടപിടിച്ചും മരണം സംഭവിക്കുമ്പോള്‍, ആ ചോരയില്‍ നിന്ന് വോട്ട് കൊയ്യാന്‍ രാഷ്ട്രീയ വിദ്വേഷം പ്രചരിപ്പിക്കാനാണ് സി.പി.എം ശ്രമിച്ചത്. എന്നാല്‍ സ്പെഷ്യല്‍ ബ്രാഞ്ച് നല്കിയ റിപ്പോര്‍ട്ടില്‍ ‘സ്വന്തം ആള്’ കൂടി പ്രതിയായതോടെ നാണക്കേട് പൂര്‍ണ്ണമായി. പോലീസിലെ ചില ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വ്വം സര്‍ക്കാരിനെ നാണം കെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിഗമനം.
ഭരണം കൈവിടില്ലെന്ന് പോലീസിന് താക്കീത് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പോലീസിലെ ഒരു വിഭാഗം ട്രാക്ക് മാറ്റുന്നുണ്ടോ എന്ന സംശയം മുഖ്യമന്ത്രിക്കുണ്ട്. ഇത് പരിഹരിക്കാന്‍ ഐ.പി.എസ് തലപ്പത്ത് വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. തുടര്‍ ഭരണം ഉറപ്പാണെന്നും പോലീസ് സര്‍ക്കാരിനൊപ്പമാണ് നില്‍ക്കേണ്ടതെന്നും ബോധ്യപ്പെടുത്താന്‍ കടുത്ത നടപടികളിലേക്ക് പിണറായി നീങ്ങും. എം.ബി. രാജേഷിനെപ്പോലെയുള്ള ഉന്നത നേതാക്കളുടെ പ്രസ്താവനകളെ തള്ളിപ്പറയുന്ന റിപ്പോര്‍ട്ടുകള്‍ നല്കുന്ന ഉദ്യോഗസ്ഥരെ സിപിഎം ഗൗരവത്തില്‍ തന്നെ കാണും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.






