കൊച്ചി: കേരളത്തിന്റെ സാമൂഹിക മനസ്സാക്ഷിയെ എക്കാലവും വേട്ടയാടിയ അട്ടപ്പാടി മധു വധക്കേസില്‍ ഹൈക്കോടതി പ്രഖ്യാപിച്ച അന്തിമ വിധിന്യായം കേവലമൊരു ശിക്ഷാവിധി മാത്രമല്ല, മറിച്ച് ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെയുള്ള ജുഡീഷ്യറിയുടെ ശക്തമായ താക്കീത് കൂടിയാണ്. വിചാരണക്കോടതി വിധിച്ച ഏഴു വര്‍ഷത്തെ തടവുശിക്ഷ വെറും അപര്യാപ്തമാണെന്ന് നിരീക്ഷിച്ച ജസ്റ്റിസുമാരായ എ. വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച്, 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തം തടവായി ഉയര്‍ത്തി. ഒപ്പം രണ്ടു ലക്ഷം രൂപ വീതം പിഴയും ചുമത്തി. പട്ടിണിയും പാര്‍ശ്വവല്‍ക്കരണവും അനുഭവിച്ച ഒരു ആദിവാസി യുവാവിനെ ക്രൂരമായി വിചാരണ ചെയ്ത ആള്‍ക്കൂട്ടത്തിന് നിയമം അതിന്റെ എല്ലാ ശക്തിയോടും കൂടി നല്കിയ പ്രഹരമാണിത്.
വിചാരണക്കോടതി ഒഴിവാക്കിയ പട്ടികജാതി-പട്ടികവര്‍ഗ്ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരമുള്ള കടുത്ത കുറ്റങ്ങള്‍ പ്രതികള്‍ക്കുമേല്‍ പുനഃസ്ഥാപിച്ചതാണ് ഹൈക്കോടതി വിധിയുടെ ഏറ്റവും നിര്‍ണ്ണായകമായ വശം. 1989-ലെ എസ്.സി./എസ്ടി ആക്ടിലെ 3(2)(്), 3(2)(്മ) വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ നിലനില്‍ക്കുമെന്ന സര്‍ക്കാരിന്റെയും മധുവിന്റെ കുടുംബത്തിന്റെയും വാദങ്ങള്‍ ഹൈക്കോടതി പൂര്‍ണ്ണമായും അംഗീകരിച്ചു. ഒരു മനുഷ്യനെ അവന്റെ വംശീയവും സാമൂഹികവുമായ പശ്ചാത്തലം നോക്കി അതിക്രമത്തിന് ഇരയാക്കുമ്പോള്‍ രാജ്യം വിഭാവനം ചെയ്യുന്ന പ്രത്യേക നിയമങ്ങളുടെ സംരക്ഷണം ഇരയ്ക്ക് ഉറപ്പാക്കാന്‍ ഈ വിധിയിലൂടെ സാധിച്ചു.
രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്, അഞ്ചാം പ്രതി രാധാകൃഷ്ണന്, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ധിഖ്, എട്ടാം പ്രതി ഉബൈദ്, ഒന്‍പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്. വിചാരണക്കോടതി കേവലം മൂന്നു മാസം മാത്രം തടവുശിക്ഷ വിധിച്ചിരുന്ന പതിനാറാം പ്രതി മുനീറിന് എസ്.സി./എസ്ടി വകുപ്പുകള്‍ കൂടി ചുമത്തി ഒരു വര്‍ഷത്തെ തടവുശിക്ഷയായി ഉയര്‍ത്തി. അതേസമയം, വിചാരണക്കോടതി ശിക്ഷിച്ച ഒന്നാം പ്രതി താവളം പാക്കുളം മേച്ചേരില്‍ ഹുസൈനെ തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി പൂര്‍ണ്ണമായി വെറുതെ വിട്ടു.
കേസിലെ നാലാം പ്രതിയായിരുന്ന അനീഷ്, പതിനൊന്നാം പ്രതിയായിരുന്ന അബ്ദുല്‍ കരീം എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വിചാരണക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഈ കണ്ടെത്തലില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിക്കുകയും ഇവരുടെ മോചനം ശരിവയ്ക്കുകയും ചെയ്തു. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302-ാം വകുപ്പ് പ്രകാരം കൊലക്കുറ്റം ചുമത്തണമെന്ന കുടുംബത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. മധുവിനെ മനഃപൂര്‍വ്വം കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയല്ല പ്രതികള്‍ ആക്രമിച്ചതെന്ന വിചാരണക്കോടതിയുടെ നിരീക്ഷണം മനഃപൂര്‍വ്വമല്ലാത്ത നരഹത്യയായി (കജഇ 304 ജമൃ േകക) ഹൈക്കോടതിയും നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍, ഈ വകുപ്പിനൊപ്പം പ്രത്യേക നിയമങ്ങള്‍ ചേര്‍ന്നപ്പോഴാണ് ശിക്ഷ ജീവപര്യന്തമായി ഉയര്‍ന്നത്.
2018 മേയ് 20-നായിരുന്നു കേരളത്തെയാകെ നാണിപ്പിച്ച ആ കറുത്ത അധ്യായം അരങ്ങേറുന്നത്. പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനായ 27 വയസ്സുകാരന് മധു എന്ന മനോരോഗിയായ യുവാവിനെ, കാട്ടിലെ ഗുഹയില്‍ നിന്ന് ഒരു കൂട്ടം ആളുകള്‍ പിടികൂടി കൊണ്ടുവരികയായിരുന്നു. അട്ടപ്പാടി മുക്കാലിയിലെ കവലയില്‍ വെച്ച് കള്ളനെന്ന് മുദ്രകുത്തി, കെട്ടിയിട്ട് അതിക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നു. വിശപ്പിന്റെ വിളിപ്പുറത്ത് കുറച്ചു അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചെന്നായിരുന്നു ആ പാവത്തിനെതിരെ ഉയര്‍ന്ന കുറ്റം. മര്‍ദ്ദനമേറ്റ് ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ മധു പോലീസ് വാഹനത്തില്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണപ്പെടുന്നത്.
ഈ കേസിലെ ഏറ്റവും വലിയ വൈരുദ്ധ്യവും ഒപ്പം ശക്തമായ തെളിവുമായി മാറിയത് പ്രതികള്‍ തന്നെ തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തിയ ദൃശ്യങ്ങളായിരുന്നു. വിശന്നു വലഞ്ഞ്, ഭയന്നു വിറച്ചു നില്ക്കുന്ന മധുവിനൊപ്പം നിന്ന് പ്രതികള്‍ എടുത്ത സെല്‍ഫി ചിത്രങ്ങളും മര്‍ദ്ദന ദൃശ്യങ്ങളും നവമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. സാങ്കേതികവിദ്യയുടെ ഈ യുഗത്തില്‍ ഡിജിറ്റല്‍ തെളിവുകളെ എത്രത്തോളം കൃത്യമായി പ്രോസിക്യൂഷന് ഉപയോഗിക്കാമെന്ന് തെളിയിക്കുന്നതായിരുന്നു ഈ കേസിന്റെ വിചാരണ ഘട്ടങ്ങള്‍. പ്രതികളുടെ ഈ ക്രൂരമായ മനോവൈകൃതം തന്നെയാണ് കോടതിക്ക് മുന്നില്‍ അവര്‍ക്കെതിരെയുള്ള ഏറ്റവും വലിയ കുറ്റസമ്മതമായി മാറിയതും.
നിയമപോരാട്ടത്തിന്റെ വഴിയില്‍ മധുവിന്റെ കുടുംബത്തിന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പ്രതിസന്ധികളായിരുന്നു. വിചാരണവേളയില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്ന അസാധാരണമായ അവസ്ഥയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. പണവും സ്വാധീനവുമുള്ള പ്രതികള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. രണ്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ വിചാരണയ്ക്കിടെ പല കാരണങ്ങളാല്‍ ഒഴിഞ്ഞുപോയതും കേസ് അട്ടിമറിക്കപ്പെടുമെന്ന ഭീതി വര്‍ദ്ധിപ്പിച്ചു. എന്നാല്‍ മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും തോറ്റുകൊടുക്കാന്‍ തയ്യാറാകാതെ നടത്തിയ ധീരമായ പോരാട്ടമാണ് കേസിനെ ഈ വിജയതീരത്ത് എത്തിച്ചത്.
കേരളത്തിന്റെ പ്രബുദ്ധതയ്ക്കും സാംസ്കാരിക മഹിമയ്ക്കും ഏല്‍പ്പിച്ച ഏറ്റവും വലിയ ആഘാതമായിരുന്നു മധുവിന്റെ കൊലപാതകം. പുരോഗമനപരമായ സാമൂഹിക വ്യവസ്ഥിതി അവകാശപ്പെടുന്ന ഒരു സംസ്ഥാനത്ത്, വിശപ്പിന്റെ പേരില്‍ ഒരു ആദിവാസി യുവാവ് തെരുവില്‍ വിചാരണ ചെയ്യപ്പെട്ട് കൊല്ലപ്പെടുന്നത് വികസിത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന ചര്‍ച്ചകള്‍ അന്താരാഷ്ട്ര തലത്തില്‍ വരെ ഉയര്‍ന്നിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും ആദിവാസി സമൂഹത്തോടും പൊതുസമൂഹം വെച്ചുപുലര്‍ത്തുന്ന വംശീയമായ വിവേചനത്തിന്റെ നേര്‍ച്ചിത്രമായിരുന്നു മുക്കാലിയില്‍ കണ്ടത്. ആ കറ കഴുകിക്കളയാന്‍ പര്യാപ്തമാണ് ഇപ്പോള്‍ വന്നിരിക്കുന്ന ഈ സുപ്രധാന വിധിന്യായം.
ഹൈക്കോടതിയുടെ ഈ വിധി കേവലം ശിക്ഷ വര്‍ദ്ധിപ്പിക്കല്‍ മാത്രമല്ല, ഭാവിയില്‍ ഉണ്ടാകാനിടയുള്ള ആള്‍ക്കൂട്ട വിചാരണകള്ക്കുള്ള ശക്തമായ പ്രിവന്റീവ് നിയമമായി മാറും. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവനും അന്തസ്സിനും ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യമായ സംരക്ഷണമുണ്ടെന്നും കോടതി അടിവരയിടുന്നു. സ്വന്തം സുരക്ഷയ്ക്കായി നിയമനിര്‍മ്മാണ സഭകള്‍ ഉണ്ടാക്കിയ പ്രത്യേക നിയമങ്ങള്‍ (ടഇ/ടഠ അര)േ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ലെന്ന ജുഡീഷ്യറിയുടെ ദൃഢനിശ്ചയമാണ് ഈ വിധിയിലൂടെ വെളിവാകുന്നത്.
മധുവിന്റെ അമ്മ മല്ലിയുടെ കണ്ണീരിനും സരസുവിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിനും ഒടുവില്‍ കാലം കാത്തുവെച്ച നീതിയാണ് ഈ വിധി. നീതിന്യായ വ്യവസ്ഥയില്‍ സാധാരണക്കാരന് പ്രത്യാശ നല്കുന്ന ഒന്നാണിത്. അധികാരവും പണവുമുള്ളവര്‍ക്ക് നിയമത്തിന്റെ പഴുതുകളിലൂടെ എപ്പോഴും രക്ഷപ്പെടാനാകില്ലെന്നും, അശരണര്‍ക്കൊപ്പം നില്ക്കാന് ഇപ്പോഴും നിയമസംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ വിധിയിലൂടെ തെളിയുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ കവർച്ച ; 78 ഗ്രാം സ്വർണ്ണക്കട്ടികളുൾപ്പെടെ കാണാനില്ല ; നിലവറക്ക് പുറത്തുള്ള സ്വർണ്ണം ലോക്കറിലേക്ക് മാറ്റാൻ നിർദ്ദേശം




