ഒരു ഉദ്യോഗസ്ഥനെ വിസ്തരിച്ചത് 105 ദിവസം; നടി ആക്രമിക്കപ്പെട്ട കേസിൽ അത്യപൂർവ്വ സംഭവം

അത്യപൂർവ്വ സംഭവം

തിരുവനന്തപുരം: നിയമചരിത്രത്തിൽ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസിൽ, അന്വേഷണ ഉദ്യോഗസ്ഥനെ മാത്രം വിസ്തരിച്ചത് നീണ്ട 105 ദിവസങ്ങളാണ്. കേരളത്തിലെ കോടതികളുടെ ചരിത്രത്തിൽ ഇതൊരു റെക്കോർഡ് ആണ്.

നടൻ ദിലീപ് എട്ടാം പ്രതിയായ ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസ് ആയിരുന്നു. അദ്ദേഹമാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും.

261 സാക്ഷികളാണ് കേസിൽ ഉണ്ടായിരുന്നത്. അതിജീവിത ഒന്നാം സാക്ഷിയായ ഈ കേസിലെ അവസാന സാക്ഷിയായിരുന്നു ഡിവൈ.എസ്.പി ബൈജു പൗലോസ്.

വിചാരണയ്ക്ക് മുൻപേ ഹൈക്കോടതി ഒഴിവാക്കിയ രണ്ടുപേരും വിചാരണ കോടതി മാപ്പു നൽകി ഒഴിവാക്കിയ രണ്ടുപേരും മാപ്പുസാക്ഷിയായ ഒരാളും അടക്കം 15 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഈ അഞ്ചു പേരൊഴികെ ബാക്കിയുള്ള 10 പ്രതികളുടെ അഭിഭാഷകരും ബൈജു പൗലോസിനെ എതിർ വിസ്താരം നടത്തിയിരുന്നു.

2020 ജനുവരി 6നാണ് കോടതിയിൽ കേസിന്റെ വിചാരണ ആരംഭിക്കുന്നത്. 2025 നവംബർ 25ന് വിചാരണ പൂർത്തിയായി. 2025 ഡിസംബർ 12 നായിരുന്നു വിധി.

2024 ജനുവരി നാലിനാണ് iബൈജു പൗലോസിന്റെ സാക്ഷിവിസ്താരം ആരംഭിച്ചത്. വിവിധ ദിവസങ്ങളിലായി സെപ്റ്റംബർ 10 വരെ അത് നീണ്ടു.

കേരളത്തിലെ കേസുകളുടെ ചരിത്രത്തിൽ ഒരു സാക്ഷിയെ ഇത്രയും ദിവസം  വിസ്തരിക്കുന്നത് ഇതാദ്യമായാണ്.  അഞ്ച് ദിവസം തുടർച്ചയായി പലതവണ ബൈജു പൗലോസ് വിസ്തരിക്കപ്പെട്ടു.

എട്ടാം പ്രതി ദിലീപിന്റെ അഭിഭാഷകനായ സീനിയർ അഭിഭാഷകൻ ബി രാമൻ പിള്ളയ്ക്ക് പുറമേ വി പി പ്രതീഷ് കുറുപ്പ്, ദേവനന്ദൻ, നിഷ കെ പീറ്റർ, അലക്സ് ജോസഫ്,എം എ വിനോദ്,ടി ആർ എസ് കുമാർ, എ മുഹമ്മദ്,ടി പി അബ്ദുൽ ഹമീദ്, കെ യു സാബു, അഖിൽ കെ സാബു,നിഖിൽ കെ സാബു,എസ് അരുൺരാജ്,ലയ തെരേസ ആന്റണി,ഹന്ന റഹ്മാൻ,കെ ഫിലിപ്പ്,ഫിജോ പ്രതീഷ് ഫിലിപ്പ്,ടി എസ് രമ്യ,ഫിലിപ്പ് ടി വർഗീസ്, തോമസ് ടി വർഗീസ്,വി ബി സുജേഷ് മേനോൻ, അച്ചു ശുഭ അബ്രഹാം, നൈനാൻ,കെ കെ ശശിധരൻ എന്നിവരാണ് മറ്റു പ്രതികൾക്കായി കോടതിയിൽ ഹാജരായത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.