നടി ആക്രമിക്കപ്പെട്ട കേസ്: ജഡ്ജി ഹണി എം. വർഗീസിന്റെ സ്ഥാനക്കയറ്റത്തിനെതിരെ അതിജീവിത; രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും നിവേദനം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിന് ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നൽകുന്നതിനെതിരെ അതിജീവിത രംഗത്ത്. ഹണി എം. വർഗീസിന്റെ സ്ഥാനക്കയറ്റം തടയണമെന്നാവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിയമ മന്ത്രിക്കും അതിജീവിത പ്രത്യേക പരാതിയും സമർപ്പിച്ചിട്ടുണ്ട്.

 കേസിന്റെ വിചാരണ വേളയിൽ ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും നിഷ്പക്ഷതയില്ലായ്മയുമാണ് അതിജീവിത നിവേദനത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതിൽ ജഡ്ജിക്ക് പങ്കുണ്ടെന്നും, അതിജീവിതയുടെ സമ്മതമോ അറിവോ കൂടാതെ ഇത് നടന്നത് ഗൗരവകരമാണെന്നും ആരോപിക്കുന്നു.മെമ്മറി കാർഡിലെ പീഡന ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടാകാം എന്ന ആശങ്ക അതിജീവിത ഇപ്പോഴും ശക്തമായി പങ്കുവെക്കുന്നുണ്ട്. കേസിലെ പ്രധാന പ്രതികളെയടക്കം വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവ് തനിക്ക് നീതി നിഷേധിച്ചുവെന്നും അതിജീവിത വ്യക്തമാക്കുന്നു.

 ജില്ലാ ജഡ്ജിമാരുടെ സീനിയോറിറ്റി അടിസ്ഥാനമാക്കി, ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാൻ ഹൈക്കോടതി കൊളീജിയം കഴിഞ്ഞ ദിവസം ശുപാർശ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അതിജീവിത പരാതിയുമായി രംഗത്തെത്തിയത്. ഹണി എം. വർഗീസിനെ കൂടാതെ മറ്റു നാല് ജഡ്ജിമാരെ കൂടി ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്പി.എസ്. ശശികുമാർ (തൃശൂർ),കെ.കെ. ബാലകൃഷ്ണൻ (എറണാകുളം)എൻ. ഹരികുമാർ (പത്തനംതിട്ട),എസ്. നസീറ (തിരുവനന്തപുരം)കേസിൽ തനിക്ക് നീതി ലഭിച്ചില്ലെന്ന് തുടർച്ചയായി പരാതി ഉന്നയിക്കുന്ന അതിജീവിത, ജഡ്ജിയുടെ സ്ഥാനക്കയറ്റം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെയും സമീപിക്കാനാണ് സാധ്യത. നിയമവൃത്തങ്ങളിൽ വലിയ ചർച്ചകൾക്കാണ് അതിജീവിതയുടെ ഈ കടുത്ത നിലപാട് വഴിവെച്ചിരിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.