2026ലെ ഭരണമാറ്റമോ തിരഞ്ഞെടുപ്പോ കുട്ടികളെ ബാധിക്കില്ല; കരുതലുമായി മന്ത്രിയപ്പൂപ്പന്‍; 2026-27 വര്‍ഷത്തെ പാഠപുസ്തക അച്ചടിക്ക് ഇപ്പോഴേ അനുമതി; പഠനം സുഗമമാക്കാന്‍ പാഠപുസ്തകം അടുത്ത അധ്യയന വര്‍ഷവും കൃത്യമായെത്തും; അച്ചടിയിലെ പൊതുമേഖലാ കരുത്ത് വീണ്ടും തെളിയും

തിരുവനന്തപുരം: കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ മന്ത്രിയപ്പൂപ്പന്റെ കരുതല്‍. 2026-27 അധ്യയന വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ കൃത്യസമയത്ത് ലഭ്യമാക്കുമെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ഇപ്പോഴേ ആരംഭിച്ചു. മാസങ്ങള്‍ കഴിഞ്ഞാല്‍ കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകം. അടുത്ത അധ്യയന വര്‍ഷം ഭരണമാറ്റം ഉണ്ടാകുമോ എന്ന് പോലും ആര്‍ക്കും അറിയില്ല. മന്ത്രിയായി വി ശിവന്‍കുട്ടിയായിരിക്കുമോ എന്നതും അറിയില്ല. അപ്പോഴും കുട്ടികളുടെ ഭാവയിക്കാണ് മന്ത്രിയപ്പൂപ്പന്‍ പ്രാധാന്യം നല്‍കുന്നത്. അതിനാല്‍ രാഷ്ട്രീയവും അധികാരത്തില്‍ തിരിച്ചെത്തല്ലും ഒന്നും പ്രശ്‌നമാകുന്നില്ല. കുട്ടികള്‍ക്ക് പാഠപുസ്തകം എത്തിക്കുകയാണ് പ്രധാനം. ഇതിന് വേണ്ടി മന്ത്രിയപ്പൂപ്പന്‍ നടപടികളും എടുത്തു കഴിഞ്ഞു.

അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും കേരള ബുക്‌സ് & പബ്ലിക്കേഷന്‍സ് സൊസൈറ്റിയെ ഏല്‍പ്പിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഭരണാനുമതി നല്‍കി. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിദ്യാര്‍ത്ഥികളുടെ കൈകളില്‍ പാഠപുസ്തകങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ തീരുമാനം എടുത്തത്. ഇതിനായുള്ള ഇന്‍ഡന്റ് നടപടികള്‍ തുടങ്ങി കഴിഞ്ഞു. കുറച്ചു വര്‍ഷമായി പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും കേരള ബുക്‌സ് & പബ്ലിക്കേഷന്‍സ് സൊസൈറ്റിയാണ് നിര്‍വ്വഹിക്കുന്നത്. പിഴവുകളില്ലാത്തെ ചെയ്യുകയും ചെയയ്യുന്നു. കെബിപിഎസിലെ മാനേജിംഗ് ഡയറക്ടര്‍ സുനില്‍ ചാക്കോ. മൂന്ന് വര്‍ഷമായി ഈ പാഠ പുസ്തക അച്ചടിയ്ക്ക് നേതൃത്വം നല്‍കുന്നത്. കെപിബിഎസിലെ ജീവനക്കാരെ മുഴുവന്‍ ചേര്‍ത്ത് നിര്‍ത്തിയാണ് സുനില്‍ ചാക്കോ മുമ്പോട്ട് പോകുന്നത്.

2026-27 വര്‍ഷത്തെ പാഠപുസ്തക അച്ചടിയും വിതരണവും കേരള ബുക്‌സ് & പബ്ലിക്കേഷന്‍സ് സൊസൈറ്റി നിര്‍വഹിക്കുമ്പോള്‍ അത് പൊതു മേഖലയിലെ അച്ചടി കരുത്തും കൂട്ടും. അച്ചടിക്കാവശ്യമായ പേപ്പര്‍, മള്‍ട്ടി ലെയേര്‍ഡ് ബോര്‍ഡ് എന്നിവ സ്റ്റോര്‍ പര്‍ച്ചേസ് മാനദണ്ഡങ്ങള്‍ പാലിച്ച് ടെന്‍ഡര്‍ നടപടികളിലൂടെ വാങ്ങാന്‍ സ്റ്റേഷനറി വകുപ്പിനെ ചുമതലപ്പെടുത്തി. പാഠപുസ്തക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ്, സ്റ്റേഷനറി വകുപ്പ്, ധനകാര്യം, അച്ചടി വകുപ്പ്, എസ് ഇ ആര്‍ ടി തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള നോഡല്‍ ഓഫീസര്‍മാര്‍ പ്രവര്‍ത്തിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രൊവിഷനില്‍ നിന്നുള്ള തുക ഉപയോഗിക്കും.

അച്ചടിക്കാവശ്യമായ പേപ്പറിന്റെ ഗുണനിലവാര പരിശോധന പൂര്‍ണ്ണമായും സ്റ്റേഷനറി വകുപ്പ് ഉറപ്പാക്കും. പേപ്പര്‍ പര്‍ച്ചേസിനായുള്ള ടെന്‍ഡര്‍ നടപടികള്‍ സ്റ്റോര്‍ പര്‍ച്ചേസ് മാനദണ്ഡങ്ങള്‍ പാലിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സ്റ്റേഷനറി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവിലുള്ള സ്‌പെസിഫിക്കേഷന്‍ പ്രകാരമുള്ള പേപ്പര്‍ തന്നെ വാങ്ങുന്നുവെന്ന് ഉറപ്പാക്കാന്‍ കെ.ബി.പി.എസ് വിവരങ്ങള്‍ കൈമാറണം. ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളിലെ തമിഴ്, കന്നഡ മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ‘നമ്മുടെ മലയാളം’ പാഠപുസ്തകങ്ങളുടെയും ശ്രവണപരിമിതി നേരിടുന്ന കുട്ടികള്‍ക്കായുള്ള പുസ്തകങ്ങളുടെയും അച്ചടി ഇതേ പേപ്പര്‍ ഉപയോഗിച്ച് നടത്തണം.

അച്ചടി പ്രക്രിയയിലെ പേപ്പര്‍ വേസ്റ്റേജ് കുറയ്ക്കുന്നതിനും അത് വിറ്റഴിക്കുന്ന തുക സര്‍ക്കാരിലേക്ക് ഒടുക്കുന്നതിനും കര്‍ശന നിബന്ധനകള്‍ ഉത്തരവിലുണ്ട്. അച്ചടി വകുപ്പിന്റെ മേല്‍നോട്ടത്തിലായിരിക്കും പേപ്പര്‍ ഉപയോഗം സംബന്ധിച്ച റീ-കണ്‍സീലിയേഷന്‍ നടപടികള്‍ നടക്കുക. മുന്‍ വര്‍ഷത്തെ അച്ചടി കഴിഞ്ഞ് അധികമായി വരുന്ന പേപ്പര്‍ സ്റ്റോക്ക് ഉണ്ടെങ്കില്‍ അത് ഉപയോഗിച്ചതിന് ശേഷം മാത്രമേ പുതിയ പേപ്പര്‍ വിനിയോഗിക്കാന്‍ പാടുള്ളൂ എന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

അച്ചടി പേപ്പര്‍ പര്‍ച്ചേസ് ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ നടപടികളില്‍ കയറ്റിറക്ക് കൂലി, കടത്തുകൂലി, ഇന്‍ഷുറന്‍സ്, നികുതി തുടങ്ങിയ എല്ലാ അനുബന്ധ ചെലവുകളും ഉള്‍പ്പെടുത്തിയിരിക്കണം. കെ.ബി.പി.എസ് ഗോഡൗണുകളില്‍ പേപ്പര്‍ എത്തിക്കുമ്പോള്‍ ലോറി റസീപ്റ്റ്, ഇ-വേ ബില്‍ എന്നിവയും ഹാജരാക്കേണ്ടതുണ്ട്. വിതരണം ചെയ്യുന്ന പേപ്പറിന്റെ ഓരോ വാല്യത്തിനും എത്ര പേപ്പര്‍ ഉപയോഗിച്ചു എന്നതിനെക്കുറിച്ച് അച്ചടി വകുപ്പ് റീ-കണ്‍സീലിയേഷന്‍ നടത്തണം. അച്ചടിക്ക് ഉപയോഗിക്കുന്ന ഓരോ മെഷീനിലും എത്ര ശതമാനം വേസ്റ്റേജ് ഉണ്ടാകുമെന്ന് അച്ചടി വകുപ്പ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. പൊതുസംഭരണ ഉപദേശകകാര്യ വകുപ്പ് നിശ്ചയിക്കുന്ന അനുപാതത്തിലുള്ള വേസ്റ്റേജ് മാത്രമേ അനുവദിക്കൂ. ഇങ്ങനെ ലഭിക്കുന്ന വേസ്റ്റേജ് വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന തുക പൂര്‍ണ്ണമായും സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടതാണ്.

കൂടാതെ, പാഠപുസ്തകങ്ങളുടെ ഉള്ളടക്കം തയ്യാറാക്കുന്ന എസ്.സി.ഇ.ആര്‍.ടി, അച്ചടി പൂര്‍ത്തിയാകുമ്പോള്‍ പേപ്പറിന്റെ യഥാര്‍ത്ഥ ഉപയോഗം പരിശോധിക്കുന്ന അച്ചടി വകുപ്പ്, സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുന്ന ധനകാര്യ വകുപ്പ് എന്നിവര്‍ സംയുക്തമായാണ് ഈ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.