ഇന്ത്യന്‍ സംഗീത ലോകത്തെ ഞെട്ടിച്ചുകൊണ്ട് പ്രിയ ഗായകന് അരിജിത് സിങ് പിന്നണിഗാന രംഗത്തുനിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് താരം ഈ തീരുമാനം അറിയിച്ചത്.
തമിഴകത്ത് തിളങ്ങി അനശ്വര രാജൻ; ‘വിത്ത് ലവ്’ സിനിമയെയും നടിയെയും പ്രശംസിച്ച് സൂപ്പർ താരം രജനികാന്ത്
സിനിമകള്‍ക്കായി പുതിയ പാട്ടുകള്‍ പാടുന്നത് അവസാനിപ്പിക്കുകയാണെന്ന് അരിജിത് വ്യക്തമാക്കി. നിലവില്‍ ഏറ്റെടുത്തിട്ടുള്ള കരാറുകള്‍ പൂര്‍ത്തിയാക്കും. അതിനാല്‍ ഈ വര്‍ഷം അദ്ദേഹത്തിന്റെ ചില പാട്ടുകള്‍ കൂടി പുറത്തിറങ്ങാനുണ്ട്.
View this post on Instagram
പിന്നണിഗാന രംഗം വിടുകയാണെങ്കിലും സംഗീതത്തെ കൈവിടില്ലെന്ന് താരം ഉറപ്പുനല്‍കുന്നു.ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് സൃഷ്ടിക്കുന്നത് തുടരും.സംഗീതത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും ഒരു ചെറിയ കലാകാരനായി സ്വന്തം നിലയില്‍ പരീക്ഷണങ്ങള്‍ നടത്താനുമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
തന്റെ സംഗീത യാത്ര അത്ഭുതകരമായിരുന്നുവെന്നും ഇത്രയും കാലം നല്കിയ സ്നേഹത്തിനും പിന്തുണയ്ക്കും ആരാധകരോട് നന്ദി പറയുന്നുവെന്നും അദ്ദേഹം കുറിച്ചു. ‘ദൈവം എന്നോട് വളരെ ദയ കാണിച്ചിരിക്കുന്നു’ എന്ന വാക്കുകളോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
അരിജിത് സിങ്ങിന്റെ വിരമിക്കല്‍ പ്രഖ്യാപനം സംഗീതപ്രേമികളെ വലിയ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമാ സംഗീതത്തില്‍ അദ്ദേഹം സൃഷ്ടിച്ച വിസ്മയങ്ങള്‍ എണ്ണമറ്റതാണെങ്കിലും, അദ്ദേഹത്തിന്റെ ഏറ്റവും മികച്ച 5 ഹിറ്റ് ഗാനങ്ങള്‍ നോക്കാം
1. തും ഹി ഹോ (Tum Hi Ho) – ആഷിഖി 2
അരിജിത് സിങ്ങിനെ ആഗോളതലത്തില്‍ ശ്രദ്ധേയനാക്കിയ ഗാനമാണിത്. ഈ പ്രണയഗാനം പുറത്തിറങ്ങിയതോടെയാണ് അദ്ദേഹം ബോളിവുഡിലെ ഒന്നാംനിര ഗായകനായി മാറിയത്. ഇന്നും പ്രണയിതാക്കളുടെ ഏറ്റഴഉം പ്രിയപ്പെട്ട പാട്ടുകളിലൊന്നായി ഇത് തുടരുന്നു.
2. കേസരിയാ (Kesariya) – ബ്രഹ്മാസ്ത്ര
അടുത്ത കാലത്ത് പുറത്തിറങ്ങിയവയില്‍ ഏറ്റവും വലിയ തരംഗം സൃഷ്ടിച്ച ഗാനമാണ് ‘കേസരിയാ’. റണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് ജോഡികളുടെ കെമിസ്ട്രിക്കൊപ്പം അരിജിത്തിന്റെ ആലാപനം കൂടി ചേര്‍ന്നപ്പോള്‍ ഈ ഗാനം സംഗീതപ്രേമികള്‍ നെഞ്ചിലേറ്റുകയായിരുന്നു
3. അഗര്‍ തും സാഥ് ഹോ (Agar Tum Saath Ho) –
വിരഹവും വേദനയും ഇത്രത്തോളം ആഴത്തില്‍ പ്രതിഫലിപ്പിക്കുന്ന മറ്റൊരു ഗാനം സമീപകാലത്തുണ്ടായിട്ടില്ല. എ.ആര്. റഹ്മാന്റെ സംഗീതത്തില്‍ അരിജിത് ആലപിച്ച ഈ ഗാനം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
4. ചന്ന മേരേയ (Channa Mereya) – ഏ ദില്‍ ഹേ മുഷ്കില്‍
വിരഹവേദനയുടെ ആഴങ്ങള്‍ പ്രതിഫലിക്കുന്നതാണ് ഈ ഗാനം ്. തന്റെ പ്രിയതമ മറ്റൊരാളുടെ വധുവാകുമ്പോള്‍ നായകന് പാടുന്ന ഈ ഗാനത്തിന് അരിജിത്തിന്റെ ശബ്ദം നല്കിയ തീവ്രത വാക്കുകള്‍ക്ക് അപ്പുറമാണ്.
5. ഖൈരിയത്ത് (Khairiyat) –
സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതാണ് ഈ ഗാനം. അരിജിത്തിന്റെ ശബ്ദത്തിലെ ലാളിത്യവും മാധുര്യവും ഈ ഗാനത്തെ എക്കാലത്തെയും മികച്ച മെലഡികളിലൊന്നാക്കി മാറ്റി.


ഓസ്കറിൽ ചരിത്രം കുറിച്ച് ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’! മികച്ച സംവിധായകൻ പോൾ തോമസ് ആൻഡേഴ്സൺ; ഛായാഗ്രഹണത്തിൽ റെക്കോർഡിട്ട് ഓട്ടം ഡ്യൂറൾഡ്; സിന്നേഴ്സിനെ പിന്നിലാക്കി പുരസ്കാര നേട്ടം!





