ഗായകനും ജി. വേണുഗോപാലിന്റെ മകനുമായ അരവിന്ദ് വേണുഗോപാല്‍ വിവാഹിതനായി. നടിയും മോഡലുമായ സ്നേഹ അജിത്താണ് വധു. ഡിസംബര്‍ പന്ത്രണ്ടിന് കോവളം കെടിഡിസി സമുദ്രയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. വിവാഹ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ചിത്രങ്ങള്‍ വൈറലാണ്.
‘പൂമാലകളും സിന്ദൂരവും പവിത്രമായ തുടക്കവും’ എന്ന കുറിപ്പോടെ അരവിന്ദ് വേണുഗോപാലിനെ ടാഗ് ചെയ്താണ് സ്നേഹ അജിത്ത് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഗായകനായ ജി. വേണുഗോപാലും മകന്റെയും മരുമകളുടെയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
മമ്മൂട്ടി നായകനായ ‘ബസൂക്ക’ എന്ന ചിത്രത്തില്‍ സ്നേഹ അജിത്ത് അഭിനയിച്ചിട്ടുണ്ട്. ‘ദ് ട്രെയ്ന്‍’ എന്ന സിനിമയിലൂടെയാണ് അരവിന്ദ് വേണുഗോപാല്‍ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. ‘ഹൃദയം’, ‘ലൂക്ക’, ‘സണ്‍ഡേ ഹോളിഡേ’, ‘മധുര മനോഹര മോഹം’ തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചു.
ലാലേട്ടന്റെ മകള്‍ വിസ്മയുടെ ചിത്രം ‘തുടക്കം’ ഓണത്തിന്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍!
ഇരുവരുടെയും വിവാഹത്തിന് സിനിമാ രംഗത്തുനിന്നും സംഗീത രംഗത്തുനിന്നും നിരവധിപേര്‍ ആശംസകള്‍ അറിയിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഭാര്യ സിന്ധുവുമായി വേര്‍പിരിഞ്ഞെന്ന് നടന് മനുവര്‍മ്മ; പരസ്പരം ഒത്തുപോകാന്‍ കഴിയില്ലെന്ന് തോന്നിയാല്‍ പിരിയുന്നതാണ് നല്ലതെന്ന് നടന്, ഇരുവരുടേതും പ്രണയവിവാഹമായിരുന്നു





