പ്രശസ്ത നടന് മനു വര്‍മ്മയും ഭാര്യയും നടിയുമായ സിന്ധുവും വേര്‍പിരിയുന്നു. വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തീരുമാനിച്ചത്. അന്തരിച്ച പ്രമുഖ നടന് ജഗന്നാഥ വര്‍മ്മയുടെ മകനാണ് മനു വര്‍മ്മ.
ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മനു വര്‍മ്മ തന്റെ വ്യക്തിജീവിതത്തിലെ സുപ്രധാന തീരുമാനത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
ഞങ്ങള്‍ ഇപ്പോള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. നിയമപരമായി നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. എന്നാല്‍ വീണ്ടും ഒരുമിക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രണയിച്ചു വിവാഹിതരായവരാണ് ഞങ്ങള്‍. എന്നാല്‍ പ്രണയിച്ചെന്നു പറഞ്ഞിട്ട് കാര്യമില്ല, പരസ്പരം ഒത്തുപോകാന്‍ കഴിയില്ലെന്ന് തോന്നിയാല്‍ പിരിയുന്നതാണ് നല്ലത്.കുടുംബകോടതികളില് ഇപ്പോള്‍ വിവാഹമോചന കേസുകള്‍ വളരെയധികം കൂടുകയാണ്. പരസ്പരം ചളിവാരി എറിയുന്ന കാഴ്ചയാണ് അവിടെ കാണുന്നത്.
വിദേശ രാജ്യങ്ങളിലെപ്പോലെ വേര്‍പിരിഞ്ഞ ശേഷവും പരസ്പര സൗഹൃദം സൂക്ഷിക്കാന്‍ മലയാളികള്‍ക്ക് കഴിയുന്നില്ല. അത് ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.
മനു വര്‍മ്മയ്ക്കും സിന്ധുവിനും മൂന്ന് മക്കളാണുള്ളത്. മൂത്ത മകന് അമേരിക്കയില്‍ എന്‍ജിനീയറാണ്. രണ്ടാമത്തെ മകന് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു. ഇളയ മകള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പോർഷെ കാറിന്റെ ബോണറ്റിൽ സിമന്റ് കൂട്ട്! ബെംഗളൂരുവിൽ യുവാവിന്റെ വൈറൽ പ്രതിഷേധം; വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്!
“കുളിക്കാൻ കയറിയപ്പോൾ ഇറങ്ങി ഓടിയതാണോ?” ഐശ്വര്യ ലക്ഷ്മിക്ക് നേരെ സൈബർ ആക്രമണം





