നടി ഹൻസിക മോട്ട്‌വാനിയും സോഹേൽ ഖതൂരിയയും വിവാഹമോചിതരായി; ഇരുവരുടെയും ആഡംബര വിവാഹം ജിയോ ഹോട്സ്റ്റാർ ഡോക്യൂമെന്ററിയായി സ്ട്രീം ചെയ്തിരുന്നു

മുംബൈ: തെന്നിന്ത്യൻ നടി ഹൻസിക മോട്ട്‌വാനിയും ബിസിനസുകാരനായ സോഹേൽ ഖതൂരിയയും ഔദ്യോഗികമായി വിവാഹമോചിതരായി. പരസ്പര സമ്മതത്തോടെ നൽകിയ ഹർജി പരിഗണിച്ച മുംബൈയിലെ ബാന്ദ്ര കുടുംബ കോടതിയാണ് വിവാഹമോചനം അനുവദിച്ചത്. വ്യക്തിപരമായ ഭിന്നതകൾ പരിഹരിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത് .

 2022-ൽ ജയ്പൂരിലെ മുണ്ടോട്ട ഫോർട്ടിൽ വെച്ച് നടന്ന അതിഗംഭീരമായ ചടങ്ങിലായിരുന്നു ഹൻസികയുടെയും സോഹേലിന്റെയും വിവാഹം. സോഹേലിന്റെ ആദ്യ വിവാഹത്തിലെ വധു ഹൻസികയുടെ അടുത്ത സുഹൃത്തായിരുന്നു എന്നത് അന്ന് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ താരവിവാഹത്തിന്റെ ദൃശ്യങ്ങൾ ‘ഹൻസികാസ് ലവ് ഷാദി ഡ്രാമ’ എന്ന പേരിൽ ജിയോ ഹോട്ട്‌സ്റ്റാറിൽ ഡോക്യുമെന്ററിയായി സ്ട്രീം ചെയ്തിരുന്നു.

 വിവാഹത്തിന് ശേഷം ചുരുങ്ങിയ കാലം മാത്രമേ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നുള്ളൂ. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുതീർപ്പിനായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 2024 ജൂലൈ 2 മുതൽ ഇരുവരും പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ഭിന്നതകൾ മാറ്റാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് നിയമപരമായി ബന്ധം വേർപെടുത്താൻ ഇരുവരും കോടതിയെ സമീപിച്ചത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.