കൊച്ചി: കളങ്കാവലിലെ റെഡ് ബാക്ക് എന്ന ഗാനം പാടിയത് മമ്മൂട്ടിയുടെ കൊച്ചുമകന് അദ്യാന്‍ സയീദ്. മമ്മൂട്ടിയുടെ മകള്‍ സുറുമിയുടെ മകനാണ് അദ്യാന്‍ സയീദ് എന്ന ഗായകന്. ‘കളങ്കാവലിന്റെ’ സംവിധായകന് ജിതിന് കെ ജോസ് വരികള്‍ എഴുതി സംഗീതം നല്കിയ ഗാനമാണ് അദ്യാന്‍ പാടിയത്.
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ‘റോഷാക്ക്’ എന്ന ചിത്രത്തിലെ ‘ഡോണ്ട് ഗോ’ എന്ന ഇംഗ്ലീഷ് ഗാനം ആലപിച്ചതും അദ്യാന്‍ ആണ്. പിന്നണി ഗായകന് എന്ന നിലയില്‍ അദ്യാന്‍ സിനിമയില്‍ അരങ്ങേറിയതും ആ ഗാനത്തിലൂടെ ആണ്.
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസ് വിതരണം ചെയ്യുന്നു. ജിഷ്ണു ശ്രീകുമാറും ജിതിന് കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍ സൂപ്പര്‍ ഹിറ്റാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
‘പേട്രിയറ്റിൽ’ എനിക്കും മോഹൻലാലിനും നായികമാരില്ല, പ്രാധാന്യം സ്റ്റാർഡത്തിനല്ല; മനസ്സ് തുറന്ന് മമ്മൂട്ടി
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങുന്നു; വീഡിയോയുമായി രേഖ രതീഷ്, വീണ്ടും വിവാഹിതയാകുന്നോ ? ആകാംക്ഷയിൽ ആരാധകർ





