കൊച്ചി: മലയാള സിനിമ കാത്തിരിക്കുന്ന മഹേഷ് നാരായണൻ ചിത്രം ‘പേട്രിയറ്റി’നെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ച് മെഗാസ്റ്റാർ മമ്മൂട്ടി. ചിത്രത്തിൽ തനിക്കും മോഹൻലാലിനും നായികമാരില്ലെന്നും സ്റ്റാർഡത്തേക്കാൾ ഉപരി സിനിമയുടെ പ്രമേയത്തിനാണ് പ്രാധാന്യമെന്നും മമ്മൂട്ടി വെളിപ്പെടുത്തി. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് 18 വർഷങ്ങൾക്ക് ശേഷം ലാലേട്ടനൊപ്പം ഒന്നിക്കുന്ന ചിത്രത്തിന്റെ സവിശേഷതകളെക്കുറിച്ച് താരം സംസാരിച്ചത്.
രണ്ട് വലിയ താരങ്ങൾ ഒന്നിക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന സ്ഥിരം സിനിമാ ഫോർമുലയല്ല പേട്രിയറ്റ് പിന്തുടരുന്നത്. ഇതൊരു കമേഴ്സ്യൽ സിനിമയാണെങ്കിലും പുതിയൊരു പരീക്ഷണമാണെന്നും ഭാവിയിലെ സിനിമാ ഫോർമുലകൾക്ക് ചിത്രം വഴികാട്ടിയാകുമെന്നും മമ്മൂട്ടി പറഞ്ഞു. “സിനിമയിൽ ഞങ്ങൾ രണ്ട് പേർക്കും നായികമാരില്ല. എന്നാൽ ശക്തരായ സ്ത്രീ കഥാപാത്രങ്ങൾ ചിത്രത്തിലുണ്ട്. ഇതൊരു ഫോർമുല സിനിമയല്ല.”
“രണ്ട് നായകന്മാർ വന്ന് കൈകൊടുക്കുന്ന പരിപാടിയല്ല ഇത്. ഞങ്ങൾ സുഹൃത്തുക്കളായാണ് വേഷമിടുന്നത്. ഡോ. ഡാനിയൽ ജെയിംസും കേണൽ റഹിം നായികും വളരെ വ്യത്യസ്തരായ മനുഷ്യരാണ്.” “സിനിമയെ നയിക്കുന്നത് ഞങ്ങളുടെ താരമൂല്യമല്ല, മറിച്ച് അതിന്റെ ഉള്ളടക്കമാണ്. അന്താരാഷ്ട്ര നിലവാരമുള്ള ഒരു പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.”
ഡിജിറ്റൽ കാലത്തെ ഡാറ്റാ സെക്യൂരിറ്റിയും സ്വകാര്യതാ ലംഘനങ്ങളും പ്രമേയമാകുന്ന ചിത്രത്തിൽ നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. സുഷിൻ ശ്യാമിന്റെ സംഗീതവും മനുഷ് നന്ദന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. മെയ് ഒന്നിന് തിയേറ്ററുകളിലെത്തുന്ന ചിത്രം മലയാള സിനിമയിലെ പുതിയൊരു ചരിത്രമാകുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഇന്‍ഫോസിസ് ജോലി രാജിവച്ച് വെള്ളിത്തിരയിലേക്ക്; പ്രേമവും ആക്ഷന്‍ ഹീറോ ബിജുവും കായംകുളം കൊച്ചുണ്ണിയും; മങ്ങലിന്റെ ഇടവേള മാറുന്നു; വീണ്ടും നിവിന്‍ പോളി മാജിക്; ‘സര്‍വ്വം മായ’ നൂറു കോടി ക്ലബ്ബിലേക്ക്; പേരിടാ പൊളിട്ടിക്കല്‍ ത്രില്ലറിലും പ്രതീക്ഷ; താരസിംഹാസനം തിരിച്ചുപിടിച്ച് മോളിവുഡിന്റെ പ്രിയ താരം





